ജോലിയും കൂലിയുമില്ലാത്ത കണ്ട മിമിക്രി കാരനൊന്നും മകളെ കെട്ടിച്ചു തരില്ല എന്നാണ് അവളുടെ വീട്ടുകാർ പറഞ്ഞത് ! പിന്നെ ഒന്നും നോക്കിയില്ല ! ഷൈജു പറയുന്നു !

മലയാള സിനിമക്ക് വളരെ പ്രിയങ്കരനായ ആളാണ് നടൻ ഷൈജു ശ്രീധർ. അദ്ദേഹം മിമിക്രി രംഗത്തുനിന്നുമാണ് സിനിമയിൽ എത്തിയ ആളാണ് ഷൈജു ശ്രീധർ. മലയാള സിനിമയിലെ അതികം ആരും ശ്രദ്ധിക്കാത്ത ഒരു താര ജോഡികളാണ് ഷാജുവും ചാന്ദിനിയും, ഒരു സമയത്ത് മലയാള സിനിമയിൽ നിരവധി ശ്രദ്ദേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച ചാന്ദിനി മലയാളികളുടെ ഇഷ്ട നായികയായിരുന്നു. മിമിക്രി കലാ രംഗത്തുകൂടി സിനിമയിൽ എത്തിയ ഷാജു സിനിമ രംഗത്ത് ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരുന്നു. ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും, മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 ഷാജുവിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു.

എന്നാൽ അതേ കാരണങ്ങൾ കൊണ്ടുതന്നെ തന്റെ പല അവസരങ്ങളും  നഷ്ടമായിട്ടുണ്ട് എന്നും ഷാജു പറയുന്നു, പക്ഷെ വീണ്ടും ഞാൻ സിനിമ വിടാതെ പരിശ്രമം തുടർന്നപ്പോൾ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. ഇപ്പോൾ സംവിധായകർ തന്നെ നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി എന്നും ഷാജു പറഞ്ഞിരുന്നു. ഈ ജോഡികളുടെ പ്രണയവും വിവാഹവും അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹ ശേഷം ചാന്ദിനി സിനിമ രംഗത്തുനിന്ന് പൂർണമായും വിട്ടുനിൽകുകയായിരുന്നു.

മക്കൾ രണ്ടും വളർന്ന ശേഷം ചാന്ദിനി ഇപ്പോൾ ഡാൻസ് സ്‌കൂളിന്റെ തിരക്കിലാണ്. മൂത്തമകള്‍ നന്ദന സിനിമാപ്രവേശത്തിന്റെ തിരക്കിലാണ്. ഷാജു  ഇപ്പോൾ തന്റെ  പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് സിനിമ സെറ്റിൽ നിന്നുതന്നെയാണ്, കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ ആദ്യമായി കാണുന്നത് എന്നും..

ശേഷം ഒന്ന് രണ്ടു സിനിമകൾ കൂടി ഒന്നിച്ച്  ചെയ്തപ്പോൾ അത്  സൗഹൃദമായി, അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രണയിക്കുന്ന സമയത്ത് തങ്ങൾ ഒരുപാട് സംസാരിക്കുവായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ലാന്‍ഡ്ഫോണ്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്. അത് ഒരിക്കല്‍ ചാന്ദ്നിയുടെ വീട്ടുകാര്‍ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു.  പക്ഷേ അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല, വീണ്ടും ശക്തമായി പ്രണയിച്ചു.

അതുകൊണ്ട് കാര്യം വീട്ടിൽ പറയാൻ തീരുമാനിച്ചു,  അവളുടെ  വീട്ടില്‍ പോയി ഞാൻ നേരിട്ട് പെണ്ണ്  ചോദിച്ചപ്പോള്‍ ഒരു  മിമിക്രിക്കാരന് കെട്ടിച്ച്‌ കൊടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അവളുടെ  വീട്ടുകാര്‍ പറഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല.വിളിച്ചിറക്കി കൊണ്ടുവെന്ന് . പാലക്കാട്ടെ ഒരു രജിസ്ട്രോഫീസില്‍ വെച്ച്‌ വിവാഹം നടത്തി. ഇപ്പോൾ 21 വർഷമായി, വളരെ സന്തുഷ്ടമായ ഒരു കൊച്ചു കുടുംബം എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *