ചാന്ദിനിയുടെ വീട്ടില്‍ പോയി നേരിട്ട് ചോദിച്ചപ്പോള്‍ മിമിക്രിക്കാരന് കെട്ടിച്ച്‌ കൊടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു ! പക്ഷെ പിന്നീട് നടന്നത് ! ഷാജു ശ്രീധർ പറയുന്നു !

മലയാള സിനിമയിലെ അതികം ആരും ശ്രദ്ധിക്കാത്ത ഒരു താര ജോഡികളാണ് ഷാജുവും ചാന്ദിനിയും, ഒരു സമയത്ത് മലയാള സിനിമയിൽ നിരവധി ശ്രദ്ദേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച ചാന്ദിനി മലയാളികളുടെ ഇഷ്ട നായികയായിരുന്നു. മിമിക്രി കലാ രംഗത്തുകൂടി സിനിമയിൽ എത്തിയ ഷാജു  സിനിമ രംഗത്ത്  ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരുന്നു. ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.  പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും,   മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 ഷാജുവിന്റെ  ആദ്യ ചിത്രം. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു.

പക്ഷെ അതീ കാരണങ്ങൾ കൊണ്ടുതന്നെ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട് എന്നും ഷാജു പറയുന്നു, പക്ഷെ വീണ്ടും ഞാൻ സിനിമ വിടാതെ പരിശ്രമം തുടർന്നപ്പോൾ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. ഇപ്പോൾ സംവിധായകർ തന്നെ നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി എന്നും ഷാജു പറഞ്ഞിരുന്നു. ഈ ജോഡികളുടെ പ്രണയവും വിവാഹവും അന്ന് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹ ശേഷം ചാന്ദിനി സിനിമ രംഗത്തുനിന്ന് പൂർണമായും വിട്ടുനിൽകുകയായിരുന്നു.

ശേഷം മക്കൾ വളർന്ന ശേഷം നൃത്ത അധ്യാപികയായി  വളരെ തിരക്കിലാണ് ചാന്ദിനി. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ നന്ദന സിനിമാപ്രവേശത്തിന്റെ തിരക്കിലാണ്. ഷാജു  ഇപ്പോൾ തന്റെ  പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് സിനിമ സെറ്റിൽ നിന്നുതന്നെയാണ്, കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ ആദ്യമായി കാണുന്നത് എന്നും, പിന്നീട് മറ്റൊരുപാട് സിനിമകളിൽ ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ സൗഹൃദമായി, അത് പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രണയിക്കുന്ന സമയത്ത് തങ്ങൾ ഒരുപാട് സംസാരിക്കുവായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ലാന്‍ഡ്ഫോണ്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സംസാരിച്ചത്. അത് ഒരിക്കല്‍ ചാന്ദ്നിയുടെ വീട്ടുകാര്‍ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു.

പക്ഷേ അതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല, വീണ്ടും ശക്തമായി പ്രണയിച്ചു, ശേഷം അവളുടെ  വീട്ടില്‍ പോയി ഞാൻ നേരിട്ട് പെണ്ണ്  ചോദിച്ചപ്പോള്‍ ഒരു  മിമിക്രിക്കാരന് കെട്ടിച്ച്‌ കൊടുക്കാന്‍ താല്‍പര്യമില്ലെന്നാണ് അവളുടെ  വീട്ടുകാര്‍ പറഞ്ഞത്. ഒടുവില്‍ ഞങ്ങള്‍ ഒളിച്ചോടി വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. പാലക്കാട്ടെ ഒരു രജിസ്ട്രോഫീസില്‍ വെച്ച്‌ വിവാഹം നടന്നത്’. സത്യത്തിൽ ഞങ്ങൾ വീട്ടുകാരെ ഭയന്നാണ് രഹസ്യമായി ഒളിച്ചോടി വിവാഹം  കഴിച്ചത്. പക്ഷെ ഞങ്ങളെ രണ്ടുപേരെയും ഞെട്ടിച്ചുകൊണ്ട് പിറ്റേ ദിവസം തന്നെ രണ്ടു വീട്ടുകാരും ഒന്നായി. ഞങ്ങൾക്ക് പാർട്ടി വരെ നടത്തിയെന്നും ഷാജു പറയുന്നു. ഇപ്പോൾ 21 വർഷമായി, വളരെ സന്തുഷ്ടമായ ഒരു കൊച്ചു കുടുംബം, ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ എന്ന് വിവാഹവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഷാജു പറഞ്ഞിരുന്നു. സുനിയെന്നാണ് ഷാജു ചാന്ദ്‌നിയെ വിളിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *