ഇപ്പോഴത്തെ തലമുറയിലെ മക്കളൊന്നും അച്ഛനമ്മമാരെ നോക്കുമോ എന്നുപോലും അറിയില്ല ! നമ്മൾ ഇപ്പോൾ നോക്കുന്നപോലെ നാളെ എന്താകുമെന്ന് അറിയില്ല ! ഷാജു ശ്രീധർ !

മിമിക്രി രംഗത്ത് നിന്നും സിനിമ ലോകത്ത് എത്തിയ താരമാണ് ഷൈജു ശ്രീധർ, ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടിയായിരുന്ന ചാന്ദിനിയെയാണ് ഷൈജു വിവാഹം കഴിച്ചത് പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ കാൻ ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ ഷാജു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പ്രണയവിവാഹം ഇന്നായിരുന്നെങ്കിൽ മാതാപിതാക്കൾ സമ്മതിക്കുമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷാജുവും ചാന്ദിനിയും.

അവരുടെ വാക്കുകൾ ഇങ്ങനെ, ഇന്നായിരുന്നെങ്കിൽ പ്രണയം ഒന്നും അന്നത്തെയത്ര തീവത്ര ഉണ്ടായിരിക്കുമെന്നത് സംശയമാണ്. ചിലപ്പോൾ ഈ ബന്ധം തന്നെ ഉണ്ടാവില്ലായിരുന്നു എന്നാണ് ചാന്ദിനി പറഞ്ഞത്. ഇന്ന് ചിലപ്പോൾ വീട്ടുകാർ സമ്മതിക്കുമായിരിക്കും എന്നാൽ പ്രണയിക്കുന്നവർ തന്നെ ചിലപ്പോൾ വേണ്ടെന്ന് പറയും. സോഷ്യൽ മീഡിയയൊക്കെ ഉള്ളത് കൊണ്ട് ഒരുപാട് പേരെ കിട്ടും ആരെ വേണമെന്ന് തീരുമാനിക്കുന്നത് ഏറ്റവും അവസാനമാണെന്ന് ഷാജു പറയുന്നു. ആദ്യം ഒരാളെ ഇഷ്ടപ്പെട്ടു അയാളെ തേച്ചിട്ട് മറ്റൊരാളോടൊപ്പം പോകും. മോൾ ഒരുപാട് കഥകൾ അങ്ങനെ പറയാറുണ്ട്.

ഇനി എന്റെ മകളുടെ ജീവിതം എങ്ങനെയാണെന്നോ അവൾ ആരെ പ്രണയിക്കാൻ പോകുന്നോ എന്നും വ്യക്തമായ ധാരണയില്ല. മക്കളുടെ ഉള്ളിൽ ഉള്ളത് എന്താണെന്ന് അറിയില്ല. പക്ഷേ അവൾ ഇങ്ങനെ സുഹൃത്തുക്കളുടെ ഓരോരുത്തരുടെ കാര്യങ്ങൾ പറയുന്നത് കേൾക്കാം. തേച്ചിട്ട് പോയെന്ന് ഒക്കെ നമ്മൾ കേൾക്കുന്നത് ഇങ്ങനെയൊക്കെയാണ്, പണ്ടത്തെയൊക്കെ പ്രണയമൊക്കെ കൂടുതലും ആത്മാർത്ഥമായിരുന്നു. ഇന്നങ്ങനെയല്ല. പണ്ട് പ്രണയിക്കുമ്പോൾ നമ്മൾ എഴുതിയ കത്തുകളൊക്കെ ഏറ്റവും അമൂല്യമായി നമ്മൾ കാണുന്നതാണ്. ഇന്ന് അതൊന്നുമില്ല. ഈ കാലഘട്ടം കഴിഞ്ഞ് അടുത്തതിലേക്ക് എത്തുമ്പോൾ പ്രണയത്തിന് എന്റെ മൂല്യമുണ്ടാകുമെന്നോ മക്കൾ നമ്മളെ നോക്കുമെന്നോ ഒന്നും അറിയില്ല. നമ്മൾ ഇപ്പോൾ അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട്. നാളെ അങ്ങനെ ആവണമെന്ന് ഒരു ഗ്യാരന്റിയും ഇല്ലെന്നും ഷാജു പറയുന്നു.

ഇപ്പോൾ എന്റെ കാര്യം തന്നെയാണ് പറയുന്നത്, എന്റെ മക്കൾ എന്നെ നോക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഞാൻ ചാന്ദിനിയോട് പറയാറുണ്ട് നമ്മുക്ക് രണ്ടുപേർക്കും കൂടി കുറച്ചു പൈസ മാറ്റിവെച്ച് യാത്രകളൊക്കെ പോയി ജീവിക്കാമെന്ന്. മക്കൾ അവരുടെ രീതിക്ക് ജീവിച്ചോട്ടെ എന്ന്. എല്ലാം മോൾക്ക്, മോൾക്ക് എന്നാണ് ഇവളുടെ ചിന്ത. എല്ലാം മോൾക്ക് എന്നയാൽ അവസാനം പട്ടിണി കിടക്കേണ്ടി വരുമെന്ന് ഞാൻ പറയാറുണ്ടെന്ന് ഷാജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *