പെൺമക്കൾക്ക് പരമാവധി പഠിക്കട്ടെ; അവർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സ്ത്രീധനം വിദ്യാഭ്യാസമാണ് ! അവരുടെ ആത്മവിശ്വാസമാണ് നമ്മൾ കരുതലായി നൽകേണ്ടത് ! ഷാജുവും ചാന്ദിനിയും പറയുന്നു !

ഷാജുവും ഭാര്യ ചാന്ദിനിയും നമ്മൾ മലയാളി പ്രേക്ഷകർക്ക് എന്നും വളരെ പരിചിതരാണ്. ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നാടിനടന്മാർ ആയിരുന്നു ഇവർ.ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് ചാന്ദിനി.  വെള്ളിത്തിരയില്‍ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ അവതിരിപ്പിച്ച ഷാജു മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ്.  പ്രണയ വിവാഹമായിരുന്നു ഇവരുടേത് മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമ മേഖലയിൽ എത്തപ്പെട്ടത്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു അഭിനയത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് മോഹൻലാൽ എന്ന നടനെപോലെയുള്ള രൂപ സാദിർശ്യവും, ശബ്ദത്തോടുള്ള സാമ്യം കൊണ്ട് ഷാജു ശ്രദ്ധിക്കപ്പെടുകയായിരുന്നു.

മിമിക്രി രംഗത്ത് കൂടി സിനിമയിലാണ് എത്തിയ ആളാണ് ഷാജു. അതിൽ അദ്ദേഹം കൂടുതൽ കൈയ്യടി നേടിയത് മോഹൻലാലിനെ അനുകരിച്ചായിരുന്നു. അതിനാല്‍ തന്നെ ഇപ്പോഴും പല വേദികളിലും അദ്ദേഹത്തോട് മോഹന്‍ലാലിന്റെ ശബ്ദം അനുകരിക്കാന്‍ പലരും ആവശ്യപ്പെടാറുണ്ട്. സിനിമയിൽ തനിക്ക് അവസരങ്ങൾ ലഭിക്കാതെ ഇരുന്ന സമയങ്ങൾ ഒരുപാട് ഉണ്ടായിരുന്നു, ചില അവരങ്ങൾ നഷ്ടമായതും ചിലപ്പോൾ ഈ രൂപ സാദിർശ്യമായിരിക്കും മെന്നും ഷാജു പറയുന്നു. പക്ഷെ വീണ്ടും ഞാൻ സിനിമ വിടാതെ പരിശ്രമം തുടർന്നപ്പോൾ നല്ല വേഷങ്ങള്‍ പിന്നീട് തന്നെ തേടി വന്നു. ഇപ്പോൾ നല്ല വേഷങ്ങളിലേക്ക് പരിഗണിക്കാന്‍ തുടങ്ങി എന്നും ഷാജു പറയുന്നു.

ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഷാ,ജുവുമായുള്ള വിവാഹ ശേഷം ചാന്ദിനി  അഭിനയം പൂർണമായും ഉപേക്ഷിചെങ്കിലും നടി നൃത്ത രംഗത്ത് ഇപ്പോഴും സജീവമാണ്, ഒരു ചെറിയ രീതിയിൽ ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. രണ്ട് പെണ്മക്കൾ, രണ്ടുപേരും അച്ഛനമ്മമാരുടെ പാത പിന്തുടരുന്നവരാണ്. മൂത്ത മകൾ നന്ദന, നീലാന്ജന. ഇരുവരും ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് വളരെ സുപരിചിതനാഇളയാണ് ഇളയ മകൾ ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പ്രിത്വിയുടെ മകളായി എത്തിയത് നീലാഞ്ജന ആയിരുന്നു. മൂത്തമകൾ നന്ദന ഇപ്പോൾ നായികയായി മാറിയിരിക്കുകയാണ്. ആദ്യ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ നന്ദന.

ഷോർട്ട് ഫിലിമുകളിലും നന്ദന സജീവമാണ്, അത്തരത്തിൽ അടുത്തിടെ സ്ടത്രീധനവുമായി ബ,ന്ധപ്പെട്ട് അച്ഛനും മകളും ഒരുമിച്ച് അഭിനയിച്ച ഷോർട്ട് ഫിലിം വളരെയധികം ശ്രദ്ധിക്കപെട്ടിരുന്നു, ആ സംഭവുമായി ബന്ധപ്പെട്ട് ഷാജു തുറന്ന് പറഞ്ഞിരുന്നു. എനിക്കും രണ്ട് പെണ്മക്കളാണ്, നമ്മുടെ പെൺകുട്ടികൾ പരമാവധി പഠിക്കട്ടെ. വിദ്യാഭ്യാസമാണ് നമ്മൾ അവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ധനം. പഠിച്ച് അവർ ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കട്ടെ. ആത്മധൈര്യമാണ് നമ്മൾ അവർക്ക് ധനമായി കൊടുക്കേണ്ടത്.  മിക്കവാറും മകൾക്ക് വരനെ അന്വേഷിക്കുമ്പോൾ അവന്റെ ജോലി കുടുംബം ചുറ്റുപാട് ഇതൊക്കെയാണ് കൂടുതൽ പേരും പ്രാധാന്യം കൊടുക്കുന്നത്. പക്ഷെ അത് പോര നമ്മുടെ കൊച്ചിനെ കൊടുക്കുമ്പോൾ അവൻ എന്താണെന്ന് ആദ്യം മനസിലാക്കണം. അതില്ലാത്തതുകൊണ്ടാണ് പാലപ്പഴും പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നത് എന്നും ഷാജു പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *