
എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാൻ പോലും കഴിയില്ല, എന്നാൽ 16 വർഷമാണ് പൃഥ്വിരാജ് ഈ ചിത്രത്തിന് വേണ്ടി എടുത്തത് ! എന്തൊരു മനുഷ്യനാണ് ! ആടുജീവിതത്തെയും ടീമിനെയും പ്രശംസിച്ച് അക്ഷയ് കുമാർ !
മലയാള സിനിമ ലോകത്ത് ഏറെ അഭിമാനമായി മാറാൻ പോകുന്ന സിനിമയാണ് ആടുജീവിതം. ബ്ലെസ്സി സംവിധാനം ചെയ്ത് പ്രിത്വിരാജ് നായകനായി എത്തുന്ന ചിത്രം ഇപ്പോൾ ലോകമെങ്ങും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിന്റെ ട്രെയ്ലർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ഇന്ത്യൻ സിനിമ സൂപ്പർ സ്റ്റാറുകൾ രംഗത്ത് വന്നിരിക്കുകയാണ്, പ്രഭാസ്, അക്ഷയ് കുമാർ, നടൻ സൂര്യ എന്നിവർ അണിയറ പ്രവർത്തകരെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
അക്ഷയ് കുമാർ പറയുന്നത് ഇങ്ങനെ, “ഞാൻ അദ്ദേഹത്തിൽ നിന്നും ധാരാളം കാര്യങ്ങൾ സ്വീകരിച്ചു. ആട് ജീവിതം എന്ന പേരിൽ പൃഥ്വിയുടെ മലയാളം സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. അദ്ദേഹം എനിക്ക് ട്രെയ്ലർ കാണിച്ചു, ഒരു ട്രയൽ ഷോ ഉണ്ടാകുമ്പോൾ എന്നെ അറിയിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതായി ഓർക്കുന്നു, ഞാൻ സാധാരണയായി ട്രയൽ ഷോകൾക്ക് പോകാറില്ല. പക്ഷേ എനിക്ക് അദ്ദേഹത്തിൻ്റെ സിനിമ കാണാൻ ആഗ്രഹമുണ്ട്. രണ്ടോ മൂന്നോ വർഷം ഈ മനുഷ്യൻ ആ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ട്,” എന്ന് അക്ഷയ് പറഞ്ഞതും, ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിനായി താൻ 16 വർഷമെടുത്തു എന്ന് പൃഥ്വിരാജ് ഇടപെട്ട് തിരുത്തി..
ഒരു അഭിനേതാവ് എന്ന നിലയിൽ ഒരു സിനിമക്ക് വേണ്ടി 16 വർഷമെടുത്തു എന്ന് പറയുന്നത് എനിക്ക് അവിശ്വസനീയമാണ്!” എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാൻ പോലും കഴിയില്ല. അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്, എന്നും അദ്ദേഹം പറഞ്ഞു, അതേസമയം നടൻ സൂര്യ പറഞ്ഞത് ഇങ്ങനെ, ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്. അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം.

ഇന്ത്യൻ സിനിമയുടെ ഭാവി വാഗ്ദാനമാണ് ഇദ്ദേഹത്തെ പോലെയുള്ള അഭിനേതാക്കൾ, ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകള്‍’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. സൂര്യയുടെ പോസ്റ്റിനു പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ പ്രത്വിരാജിന്റെ മേക്കോവർ കണ്ടു ഞാൻ ശെരിക്കും ഞെട്ടിയെന്നും, സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു എന്നും പ്രഭാസും അറിയിച്ചു.. പ്രിത്വിരാജ് അതിശയിപ്പിച്ചു എന്നും, നിരവധി അവാർഡുകൾ അദ്ദേഹത്തെ കാത്തിരിക്കുന്നു എന്നും കമൽ ഹാസനും ആശംസിച്ചു. ഈ മാസം 28 നാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുന്നത്.
Leave a Reply