
രാധികയുടെ കൈ കൊണ്ട് ഉണ്ടാക്കിയ സാമ്പാറു കൂട്ടി ഒരുപിടി ചോറ് കഴിക്കണം ഞാൻ അങ്ങോട്ട് വരികയാ ! ലളിത ചേച്ചിയുടെ അവസാന ഓർമകളിൽ വിങ്ങി സുരേഷ് ഗോപി !
ഇപ്പോഴും നമുക്ക് ആ വാർത്ത ഉൾകൊള്ളാൻ സാധിച്ചിട്ടില്ല, ഇനി നമ്മളെ വിസ്മയിപ്പിക്കാൻ ആ അതുല്യ കലാകാരി ഇല്ലല്ലോ എന്ന ഒരു വിങ്ങൽ ഉള്ളിൽ അവശേഷിക്കുന്നു. സഹ താരങ്ങൾ ഇപ്പോഴും ആ വേർപാടിന്റെ ആഘാതത്തിൽ തന്നെയാണ്, തൊഴിൽ പരമായും വ്യക്തി പരമായും കെപിഎസി ലളിതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹം നദിയുമായുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ, അന്ന് ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടിയായിരുന്നു, എന്റെ മനസ്സിൽ ഇന്നും ലളിത ചേച്ചിയുടെ രൂപം അങ്ങനെ തെളിഞ്ഞുനിൽക്കുന്നത് വാഴ്വേമായം എന്ന സിനിമയിലെ ആ കഥാപാത്രത്തിലൂടെയാണ്. ചേച്ചിയുടെ ആ രൂപം അന്നേ എന്റെ മനസിൽ മനസ്സിൽ പതിഞ്ഞു പോയി രൂപമാണ്. ചേച്ചി ചെന്നൈയിൽ താമസിച്ചിരുന്ന സൗദം ഞാൻ കണ്ടിട്ടുണ്ട്. എത്രയോ തവണ ഞാൻ അവിടെ പോയിട്ടുണ്ട് ചാൻസ് തേടി. ചേച്ചി പുറത്തുവന്നിട്ടില്ല, ഭരതൻ ചേട്ടനെ കാണാൻ അവിടെ ചെല്ലുമ്പോൾ ഒരുവട്ടമെങ്കിലും ചേച്ചിയെ കാണാൻ പറ്റുമോ എന്ന് ഞാൻ നോക്കിയിരുന്നു.

പക്ഷേ ചേച്ചിയെ ഒരു പ്രാവിശ്യം പോലും കണ്ടിട്ടില്ല, വിവാഹ ശേഷം ചേച്ചി കുടുംബത്തിൽ മാത്രം ഒതുങ്ങി ജീവിക്കുകയായിരുന്നു അവർ. ചേട്ടൻ ഇല്ലാതായതിനുശേഷം രണ്ടു മക്കളെ വളർത്തി കൊണ്ടു വരുന്നതിന് പിന്നിൽ അവർ എടുത്ത ഒരു പ്രയത്നം വളരെ വലുതായിരുന്നു.. സ്ത്രീശക്തി എന്നതിന്റെ ഒരു ബിംബം തന്നെയാണ് ലളിത ചേച്ചി, ഭരതേട്ടന്റെ വിയോഗ ശേഷം ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി, സാമ്പത്തിക ബുദ്ധിമുട്ടുകൾ കൈകര്യം ചെയ്ത് സ്ത്രീ ശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയായിരുന്നു ലളിതച്ചേച്ചി. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട് എന്നും ഏറെ വേദനയോടെ അദ്ദേഹം പറയുന്നു.
ഞാനും എന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ചേച്ചിക്ക് ഉണ്ടായിരുന്നത്, കോവിഡ് സമയത്തിന് മുമ്പ് ഒരു ദിവസം ചേച്ചി എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാൻ നിന്റെ വീട്ടിലിക്ക് വരുവാ, എനിക്ക് ചോറ് വേണം, രാധികയോട് പറയണം സാമ്പാർ വേണമെന്ന്, അങ്ങനെ ചേച്ചി വന്നു മനസ് നിറയെ ഇഷ്ട ഭക്ഷണം കഴിച്ചു.. അവസാനമായി ആകണ്ടപ്പോഴും വീട്ടിൽ വന്നപ്പോഴും അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അതികം ഇല്ലായിരുന്നു പക്ഷെ ഇങ്ങനെ ഒക്കെ നമ്മുടെ കൂടെ ഉണ്ടായിരുന്ന ചേച്ചി പെട്ടെന്ന് ഒരു ദിവസം മുതൽ ഇല്ലന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല എന്നും, ചേച്ചിക്ക് സർക്കാർ സഹായം ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply