
പ്രണവിനെ മറ്റാരെങ്കിലും വിവാഹം കഴിച്ചാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല ! അതെല്ലാം ദൈവം എനിക്ക് കാണിച്ചു തന്നെ ഒരു നിമിത്തമാണ് ! വീണ്ടും എയറിലായി ഗായത്രി !
ഗായത്രി സുരേഷ് എന്ന നടിയെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല, വാർത്തകളും വിവാദങ്ങളും ഗോസിപ്പുകളൂം, ട്രോളുകളൂം എല്ലാം ഗായത്രിക്ക് ഇപ്പോൾ വളരെ സർവ സാധാരയായി മാറിക്കഴിഞ്ഞു, അതിൽ ഇപ്പോൾ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ വീണ്ടും ഗായത്രി പറഞ്ഞ കാര്യങ്ങൾ എന്നത്തേയും പോലെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്, പഴയത് പോലെത്തന്നെ പ്രണവ് മോഹൻലാൽ ആണ് പ്രധാന ചർച്ചാ വിഷയം. പഴയതിലും കൂടുതൽ ആത്മ ധൈര്യത്തോടെയാണ് ഗായത്രി തന്റെ ഇഷ്ടവും അഭിപ്രായവും തുറന്ന് പറയുന്നത്.
വീഡിയോ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി, പ്രണവ് മറ്റൊരു വിവാഹം കഴിച്ചാൽ അത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, അയ്യോ അതെനിക്ക് താങ്ങാന്‍ പറ്റില്ല. അത് ദൈവം നിശ്ചയിക്കുക ആണെങ്കിൽ നടക്കട്ടെ. നമുക്ക് ചില കാര്യങ്ങളിൽ ഈ യൂണിവേഴ്സ് ചില സിഗ്നല്‍ തരും. ഇത് പറഞ്ഞാല്‍ ട്രോള്‍ വരുമെന്ന് എനിക്കറിയാം. എന്നാലും ഞാന്‍ പറയുകയാണ്. ഒരു ദിവസം ഞാന്‍ കാറിൽ പോകുമ്പോള്‍, ആരെയായിരിക്കും ഞാൻ കല്യാണം കഴിക്കുന്നതെന്നൊക്കെ ആലോചിച്ച് നോക്കുകായിരുന്നു. അപ്പോള്‍ പെട്ടെന്ന് മുമ്പിൽ ഒരു ബസ് പോകുന്നു. ബസിന്റെ പേര് പ്രണവ്. അത് യൂണിവേഴ്സിന്റെ ഒരു സിഗ്നലല്ലേ, ഉത്തരമല്ലേ, ഗായത്രി അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.

ഞങ്ങൾ തമ്മിൽ ഒരു പരിചയവുമില്ല, ഒരു ദിവസം ഞാനും അച്ഛനും അമ്മയും എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന വഴി താജ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു വെയ്റ്റര്‍ വന്ന് പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന്. ഞാൻ ചെന്ന് നോക്കുമ്പോള്‍ പബ്ബിൽ പ്രണവ് ഡാൻസ് ചെയ്യുന്ന രംഗമാണ് ഷൂട്ട്. ഞാന്‍ ഷൂട്ട് നടക്കുന്നിടത്തേക്ക് പോയി. കട്ട് പറഞ്ഞപ്പോള്‍ പ്രണവ് അടുത്തേക്ക് വന്നു. ഞാന്‍ താങ്കളെ കാണാന്‍ വേണ്ടി മാത്രം ഇവിടെ വന്നതാണ് എന്ന് പറഞ്ഞ് കൈ കൊടുത്തു, പുള്ളിക്ക് അതൊന്നും ചിലപ്പോള്‍ ഓര്മ പോലും കാണില്ല. ആ ഒരു പരിചയമേ ഞങ്ങള്‍ തമ്മില്‍ ഉള്ളൂ.. അന്ന് വേറെ ഒരുപാട് ഹോട്ടൽ ഉണ്ടായിരുന്നിട്ടും ഞാൻ താജിൽ തന്നെ കയറാനും അവിടെ പ്രണവിനെ കാണാനും അതും ദൈവം കാണിച്ചുതന്നെ ഒരു അടയാളമാണോ എന്നും ഗായത്രി സംശയിക്കുന്നു.
അങ്ങനെ എവിടെയും എപ്പോഴും പ്രണയവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം തനിക്ക് ചുറ്റും നടക്കും എന്നും ഗായത്രി പറയുന്നു. പിന്നെ ഹൃദയത്തിലെ കഥപോലെ എന്റെ ജീവിതത്തിൽ വന്നാൽ കുഴപ്പമില്ല. ഇമോഷണൽ അറ്റാച്ച്മെന്റ് ഇല്ല. എന്റെ ഒരു ആഗ്രഹം മാത്രമാണത്. പിന്നെ പ്രണവ് ഹൃദയത്തിൽ പറയുന്നൊരു ഡയലോഗുണ്ട്. ഏറ്റവും പേടിക്കുന്ന കാര്യം ജീവിതത്തിൽ ഉണ്ടായി കിഴിഞ്ഞാൽ പിന്നെ നമ്മള് പൊളിയാണ്, പന്നിപ്പൊളി എന്ന്. ട്രോളുകളിൽ ആദ്യം എനിക്ക് വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, ഞാൻ പൊളിയാണ്
Leave a Reply