‘ഇപ്പോൾ എന്റെ ചേട്ടനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി കിട്ടിയല്ലോ’ !! നടിയുടെ തുറന്ന് പറച്ചിലിൽ പ്രതികരണവുമായി ആനി !
മലയാള സിനിമയിൽ വളരെ കുറഞ്ഞ സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് നടി ആനി.. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വിവാഹിതയായത്.. അതും ഹിറ്റ് സംവിധായകൻ ഷാജി കൈലാസിനെ, ഇവരുടേത് പ്രണയ വിവാഹമായിരുന്നു, ആ പ്രണയ കഥകൾ ഇന്നും ആരാധകർക്കിടയിൽ ഒരു സംസാര വിഷയമാണ്.. ആനി ഇപ്പോൾ അമൃത ടിവിയിൽ ആനീസ് കിച്ചൻ എന്ന പരിപാടി അവതരിപ്പിക്കുകയാണ്…
ആ പരിപാടിയുമായി ബദ്ധപ്പെട്ട് ഇടക്ക് ആനി ചില വിവശങ്ങളിൽ പെട്ടിരുന്നു, ഇപ്പോൾ അതിൽ അതിഥിയായി എത്തിയത് കുളപ്പുള്ളി ലീല ആയിരുന്നു. നിരവധി സിനിമകളിൽ മികച്ച വസങ്ങൾ ചെയ്ത ലീല ചില തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നുണ്. ലീല ആനിയുടെ ഭർത്താവിനെ പറ്റി ചില കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ ഭര്‍ത്താവ് എങ്ങനെയുള്ള ആളാണെന്ന് ബോധ്യപ്പെട്ടല്ലോ എന്നായിരുന്നു ആനിയുടെ മറുപടി….
ലീലയുടെ വാക്കുകൾ ഇങ്ങനെ.. ഞാന്‍ ഷാജി കൈലാസ് സാറിന്‍്റെ ഒരേയൊരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. സിനിമയിൽ എത്തുന്നതിനു മുമ്പ് ഞാൻ അദ്ദേഹത്തെ പറ്റി കേട്ടിരുന്നത് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകന്‍ എന്നൊക്കെയാണ്. പക്ഷേ സെറ്റില്‍ ചെന്നപ്പോള്‍ അതൊക്കെ മാറി. എത്ര സ്നേഹത്തോടെയാണ് സാര്‍ സംസാരിക്കുന്നതും, ഡയലോഗ് പറഞ്ഞു തരുന്നതും. ‘ദ്രോണ’യ്ക്ക് ശേഷം പിന്നെ സിനിമ ചെയ്തില്ല. പിന്നീട് ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞാണ് സാറിനെ വീണ്ടും കാണുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായിരുന്നു എന്നും ലീല പറയുന്നു….
ഞാന്‍ ഒരു സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് ലാല്‍ മീഡിയയില്‍ നില്‍ക്കുമ്ബോള്‍ ഒരാള്‍ എന്നെ കയ്യടിച്ച് വിളിക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ ഷാജി സാര്‍. എനിക്കത് വല്ലാത്ത സന്തോഷമായി. അത്രയും വലിയ സംവിധായകന്‍ എന്നെ പോലെ ഒരു ‘നടിയെ അങ്ങനെ വിളിച്ചപ്പോള്‍ ശരിക്കും ആ നിമിഷം ഒരുപാട് അഭിമാനം തോന്നി. അത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നിമിഷമായിരുന്നു’. എന്നായിരുന്നു ലീല പറഞ്ഞത്.. ഇത് കേട്ടപ്പോൾ പരിപാടിയുടെ അവതാരകയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനിയുടെ മറുപടി ‘കണ്ടല്ലോ എന്റെ ചേട്ടന്‍ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ എല്ലാവർക്കും’ എന്നായിരുന്നു……
ഷാജി കൈലാസ് ആനോയോട് പ്രണയം പറഞ്ഞത് ഏറെ രസകരമായിട്ടായിരുന്നു, തന്റെ സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് ഷാജി കൈലാസ് തന്റടുത്ത് എത്തുമായിരുന്നുവെന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് ‘എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും’ എന്ന് ചോദിക്കുകയായിരുന്നുവെന്നും താരം തുറന്ന് പരന്നിരുന്നു… പ്രണയവും വിവാഹവും എല്ലാം പെട്ടന്നായിരുന്നു വിവാഹം ശേഷം താരം ചിത്ര എന്ന പേരിലാണ് അറിയപ്പെട്ടത്. ഇവർക്ക് മൂന്ന് ആൺ മക്കളാണ് ഉള്ളത്….
Leave a Reply