സ്വയം ശരീരം നശിപ്പിച്ച ആൾക്ക് ഞാൻ കരൾ കൊടുക്കണോ ! സത്യത്തിൽ ഇതൊക്കെ കാണുമ്പോൾ നെഞ്ചുപൊട്ടുന്നു, മനുഷ്യരാണ് എന്ന പരിഗണന നൽകണം ! അഭിരാമി പറയുന്നു !

അമൃതാ സുരേഷും അഭിരാമിയും മലയാളികൾക്ക് വളരെ പ്രിയങ്കരികളാണ്. ഇവർ വാർത്തകളിൽ വളരെ സജീവമാണ്. പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വരുന്ന മോശം വർത്തകളോട്ഫ് ശക്തമായ രീതിയിൽ പ്രതികരിക്കുന്ന ആളാണ് അഭിരാമി. ഇപ്പോഴിതാ തന്റെ ചേച്ചിക്കും കുടുംബത്തിനും എതിരെ വരുന്ന മോശം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അഭിരാമി. വാക്കുകൾ ഇങ്ങനെ, ഒരുപാട് മോശപ്പെട്ട ന്യൂസുകൾ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്തു സ്പ്രെഡ് ആക്കുമ്പോൾ ഒക്കെ ഒരുപാഡ് വിഷമം തോന്നാറുണ്ട്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാൻ ഉള്ള റിസോഴ്സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല.

ചേച്ചി കരൾ പകർത്ത് നൽകാൻ പോകുന്നു എന്നും, അതിന്റെ പ്രതികരണം എന്നും പറഞ്ഞ് അവർക്ക് തോന്നുന്നപോലെ വാർത്തകൾ ഉണ്ടാക്കുകയാണ്, ഐ സി യുവിൽ കയർത്തു കയറി, കുടിച്ച് കരൾ കളഞ്ഞ ആൾക്ക് ഞാൻ കരൾ നൽകാനോ എന്ന് ചേച്ചി ചോദിച്ചു എന്നിങ്ങനെ ഞങ്ങൾ ആരും മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളാണ് പറഞ്ഞ് ഉണ്ടാക്കുന്നത് എന്ന കാര്യവും അഭിരാമി എടുത്ത് പറയുന്നു. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ. ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാർത്തകൾ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളിൽ ഒന്നാണിത്. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തിൽ എനിക്ക് വലിയ ധാരണയില്ല.

ഇതിന്റെ പുറകെ പോയാൽ അടുത്ത പണി എനിക്കാവും എന്ന വിശ്വാസവും എനിക്ക് ഉണ്ട്. പക്ഷെ, ദിസ് ഈസ് ബ്രൂട്ടൽ. തെറ്റായ വാർത്തകൾ ഒരുപാട് ഫോളോവേഴ്സിലേക്ക് എത്തിക്കുമ്പോൾ, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവർ പോലും അറിയാത്ത കള്ളക്കഥകൾ‍ക്ക് വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്. ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം. ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും കാരണം അവർ പറയുന്നതിന് വരെ കഥകൾ മെനയുന്ന ഒരു പ്രത്യേക തരം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇൽ കണ്ടിട്ടുള്ളത്. അമൃത അമൃത അമൃത. അമൃത ചിരിച്ചാൽ പ്രശ്നം. അമൃത മോഡേൺ ഉടുപ്പിട്ടാൽ പ്രശ്നം. അമൃതയുടെ സന്തോഷങ്ങൾ പങ്കിട്ടാൽ പ്രശ്നം അങ്ങനെ എല്ലാം പ്രശ്നം. ഇതെല്ലം കണ്ടും കെട്ടും മനസ് മരവിച്ച് പോയി പങ്കുവെച്ച ഒരു കുറിപ്പാണ് എന്നും അമൃത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *