
വിവാഹ ശേഷം അമേരിക്കയിലേക്ക് പോയി, അദ്ദേഹത്തിന്റെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി ! ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചു ! മാധവി പറയുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മാധവി, ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്ന മാധവി മലയാളികൾക്ക് എന്നും ഉണ്ണിയാർച്ചയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മാധവി സംസാരിക്കുകയാണ്. അവരുടെ വാക്കുകൾ ഇങ്ങനെ, 96 ൽ ആണ് വിവാഹം ആയത്. ശേഷം അമേരിക്കയിലേക്ക് പോയി. പുള്ളിക്ക് സ്വന്തമായി ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉണ്ടായിരുന്നു.ഞാൻ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തി.,ഞങ്ങൾക്ക് മൂന്നുകുഞ്ഞുങ്ങൾ. പിന്നെ ഭാര്യ ആയും അമ്മയും ഞാൻ ബിസി ആയി. സന്തോഷകരവും സമാധാനപരമവുമായ ജീവിതം നയിക്കുന്നു.
ജീവിതത്തിൽ ഒരുപിടി മാറ്റങ്ങൾ സമഭവിച്ചു, അഭിനയിക്കുന്ന സമയത്ത് ഒരു കോമ്പ്ലിക്കേറ്റഡ് റോൾ ആയിരുന്നു. ആ സമയത്ത് എനിക്ക് ഒരു കാര്യവും സിനിമയെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പ്രേം നസീർ സിനിമയിലേക്ക് എനിക്ക് ഒരു ക്ഷണം കിട്ടിയ വിവരം എന്റെ അച്ഛൻ എന്നെ അറിയിക്കുന്നത്. എനിക്ക് ആണെങ്കിൽ മലയാളത്തിലെ ഒരു വാക്കു പോലും അറിയുകയും ഇല്ല. ഞാൻ ഇക്കാര്യം എന്റെ അച്ഛനോട് പറഞ്ഞൂ.

അദ്ദേഹം ഈ കാര്യം സംവിധായകൻ, ഹരിഹരനോട് പറഞ്ഞു. അദ്ദേഹം എന്നെ കാണാൻ വേണ്ടി വീട്ടിലേക്ക് വന്നു. ഞാൻ അങ്ങ് ആകെ ചെറുതായിപ്പോയി. ഇത്രയും വലിയ സംവിധായകൻ എന്നെ കാണാൻ വീട്ടിൽ വന്നതിൽ. അങ്ങനെയാണ് പ്രേം നസീറിന് ഒപ്പം അഭിനയിക്കാൻ എത്തിയത്. അത് എന്റെ ജീവിതത്തിലെ വലിയ ഒരു അനുഭവം ആയിരുന്നു.
കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ സമഭവിച്ചു, ഇരുപതുമണിക്കൂർ വർക്ക്, നിറയെ യാത്രകൾ നിറയെ കഥാപാത്രങ്ങൾ വ്യത്യസ്തമായ അനുഭവങ്ങൾ ഒന്നിനും സമയം കിട്ടുന്നില്ല, ഒന്ന് ഭക്ഷണം കഴിക്കാൻ പോലും. എന്നാൽ ഇപ്പോൾ എന്റെ ജീവിതം മുഴുവൻ മാറി. ഇപ്പോൾ വളരെ സമാധാനപൂർണ്ണം ആണ് ജീവിതം. ഒരു തിരക്കില്ല. സമാധാനമായി ഉറങ്ങാനും ഉണരാനും ആകുന്നുണ്ട് എന്നും മൂന്ന് പെണ്മക്കളുടെ അമ്മ കൂടിയായ മാധവി പറയുന്നു.
Leave a Reply