ഇത് ഞങ്ങളുടെ ശോഭന തന്നെ ! ശോഭനയുടെ രൂപസാദൃശ്യവുമായി ​ഗായിക ! ശിവശ്രീ സ്കന്ദയെ തിരഞ്ഞ് ആരധകർ !

പലപ്പോഴും നമ്മൾ ഇഷ്ടപെടുന്ന താരങ്ങളുടെ രൂപ സാദിർശ്യവും അതുപോലെ ശബ്ദ സാദിർശ്യവും ഒക്കെ ആരാധകരെ ആവേശിലാക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ നമ്മുടെ നടി ശോഭനയുടെ സാദൃശ്യമുള്ള ഒരുഗായികയുടെ പുറകെയാണ് മലയാളികൾ. ഒരാളെ പോലെ ഏഴ് പേർ കാണുമെന്നാണ് പഴമക്കാർ പറയാറ്. പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ.

പ്രശസ്ത കർണാടിക് ഗായിക ശിവശ്രീ സ്കന്ദയുടേതാണ് ആ വൈറലായ വീഡിയോ. ശോഭനയുടെ പഴയകാല മുഖവുമായി ഏറെ സാമ്യമുണ്ട് ശിവശ്രീയ്ക്ക്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ മുഖവുമായി സാമ്യമുണ്ടല്ലോ എന്ന് പറഞ്ഞ് രം​ഗത്തെത്തുന്നത്. വേറെയും പല വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ ശിവശ്രീ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഒഴിച്ച് ബാക്കിയുള്ളവയില്‍ ശോഭനയുമായി യാതൊരു സാമ്യം ശിവശ്രീയ്ക്ക് ഇല്ല. തമിഴ്‌നാട് സ്വദേശിയായ ശിവശ്രീ ഒരു പ്രശസ്ത നർത്തകി കൂടിയാണ്. എന്നാൽ ഈ ഒരു വിഡിയോയിൽ ശോഭനയെപോലെ തന്നെ തോന്നിപ്പിക്കുന്നു എന്നാണ് വീഡിയോ കണ്ടവർ ഒരുപോലെ പറയുന്നത്.

അതുമാത്രമല്ല മറ്റൊരു ശ്രദ്ധേയ കാര്യം ശിവശ്രീ ശോഭനയുടെ വലിയൊരു ആരാധിക കൂടിയാണ്, ഇൻസ്റ്റാഗ്രാമിൽ അവർ ശോഭനയെയും, അതുപോലെ ജയസൂര്യ അനു സിത്താര തുടങ്ങിയവരെ ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽ അവർ തന്റെ സംഗീത കച്ചേരിയും നൃത്ത പരിപാടികളുമായി ബന്ധപ്പെട്ട് പലപ്പോഴും അവർ എത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിലെ ഒരു പണ്ഡിത കൂടിയാണ് ഈ ചെറുപ്പക്കാരി, സംഗീത കുടുംബത്തിൽ ജനിച്ച ശിവശ്രീ തന്റെ മൂന്നാം വയസുമുതൽ സംഗീതവും നൃത്തവും അഭ്യസിക്കുന്നു. ആഹൂതി എന്ന പേരിൽ ഒരു ഡാൻസ് സ്‌കൂളും അവർ നടത്തുന്നു.ഏതായാലും ഭാവിയിലെ ഒരു ശോഭന തന്നെയാകും ശിവശ്രീ എന്നാണ് ആരാധകരും പറയുന്നത്.

ശിവശ്രീ തഞ്ചാവൂരിലെ ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബി.ടെക് (ബയോ എഞ്ചിനീയറിംഗ്) ബിരുദധാരിയും കൂടാതെ ഇപ്പോൾ മദ്രാസ് സർവകലാശാലയിൽ നിന്ന് എംഎ ഭരതനാട്യവും മദ്രാസ് സംസ്‌കൃത കോളേജിൽ നിന്ന് സംസ്‌കൃത ഡിപ്ലോമയും പഠിക്കുന്നു. സംഗീതജ്ഞയും ശ്രീമതിയുമായ കലൈമാമണി പരേതനായ സീർകാഴി ആർ ജയരാമന്റെ ചെറുമകളാണ് ശിവശ്രീ. ഏതായാലും ശിവശ്രീയുടെ ആ വീഡിയോക്ക് താഴെ മലയാളികളും ഇത് ഞങ്ങളുടെ ശോഭനയാണ് എന്ന കമന്റുകളും വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *