അത് കണ്ട ശേഷം സ്വയം ചെരുപ്പൂരി ഞാൻ എന്നെ തന്നെ അടിക്കുക ആയിരുന്നു ! മുത്തശ്ശിയാണ് എന്റെ ഭാവി തകർത്തത് ! ഐശ്വര്യ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു ഐശ്വര്യ. നമുക്ക് ഏവർക്കും പ്രിയങ്കരിയായ മുൻ നിര നായികയായിരുന്ന ലക്ഷ്മിയുടെ മകളാണ് ഐഷ്വര്യ. ഐഷ്വര്യ എന്ന അഭിനേത്രിയെ നമ്മൾ മലയാളികൾ  ഓർത്തിരിക്കാൻ ‘നരസിംഹം’ എന്ന ഒരൊറ്റ സൂപ്പർ ഹിറ്റ് ചിത്രം തന്നെ ധാരാളമാണ്. 1989 ൽ  ഒളിയമ്പുകൾ എന്ന മമ്മൂട്ടി, ഹരിഹരൻ ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം,കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളത്തിൽമികച്ച നേടിയ ബട്ടർഫ്ലൈസ്, ജാക്പോട്ട്, നരസിംഹം, സത്യമേവജയതേ, പ്രജ എന്നീ സിനിമകളിൽ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടിയിരുന്നു.

എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് ഐഷ്വര്യ. കൂടാതെ തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടവും… മണിരത്‌നത്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ‘റോജ’. റോജ എന്ന ഒരൊറ്റ ചിത്രംകൊണ്ടാണ് അതിലെ നായികയായ മധുപാലയുടെയും അരവിന്ദ് സ്വാമിയുടെയും കരിയർ മികച്ചതാക്കാൻ സാധിച്ചത്. ആദ്യം അഞ്ജലിയെന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം മണിരത്‌നം വിളിച്ചത്. ഗാനരംഗത്തില്‍ മാത്രമായി താന്‍ അഭിനയിക്കുന്നതില്‍ അമ്മയ്ക്ക് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. നായികാവേഷങ്ങളില്‍ കാണാനാണ് അമ്മയ്ക്ക് താല്‍പര്യമെന്നായിരുന്നു അന്ന് അദ്ദേഹത്തിന് മറുപടി നല്‍കിയത്.

 

അതിനു ശേഷം വീണ്ടും മണിരത്‌നം സാർ  ‘റോജ’ എന്ന ചിത്രത്തിൽ ആദ്യം നായികയായി തന്നെയാണ് കണ്ടിരുന്നതെന്നും പക്ഷെ ആ സമയത്ത് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനായി മുത്തശ്ശി അഡ്വാന്‍സ് വാങ്ങിയ സമയത്തായിരുന്നു ഈ അവസരവും വന്നത്. അതുകൊണ്ട് അവർ എന്റെ ഡേറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയയ്ക്കുകയായിരുന്നു. പക്ഷെ തന്റെ സ്ഥാനത്തെ മറ്റാരെങ്കിലുമായിരുന്നേല്‍ വാങ്ങിയ അഡ്വാന്‍സ് തുക തിരിച്ച് നല്‍കി റോജയില്‍ അഭിനയിച്ചേനെ. പക്ഷെ ആദ്യം അവരോട് വാക്കു പറഞ്ഞതുകൊണ്ടും പിന്നെ അവരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയതാണ്, അതിനാല്‍ വേണ്ടെന്ന് വെക്കാനാവില്ലെന്നായിരുന്നു മുത്തശ്ശി പറയുകയായിരുന്നു.

എന്നാൽ അന്ന് ആ അ,ഡ്വാന്‍സ് വാങ്ങിയ തെലുങ്ക് ചിത്രം അണിയറപ്രവര്‍ത്തകരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് അവരത് ഉപേക്ഷിക്കുകയും ഒരു മാസത്തോളം വീട്ടിലിരിക്കുകയായിരുന്നു. റോജയിലെ അവസരം കളഞ്ഞത് ശരിയായില്ലെന്ന് അന്നേ തോന്നിയിരുന്നു. ശേഷം ആ ചിത്രം റിലീസ് ആയ ശേഷം താൻ കോയമ്പത്തൂരില്‍ വെച്ചായിരുന്നു സിനിമ കണ്ടത്. അത് കണ്ട ശേഷം വീട്ടിൽ വന്ന് വലിയ വായിൽ കരഞ്ഞ് ചെരിപ്പൂരി സ്വയം അ ടിക്കുകയായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്. നിങ്ങളെ അ ടിക്കാന്‍ പറ്റില്ലല്ലോ അതാണ് സ്വയം ചെയ്യുന്നതെന്നായിരുന്നു മുത്തശ്ശിയോട് അന്ന് താൻ പറഞ്ഞിരുന്നത് എന്നും നടി പറയുന്നു.പകരം മധുബാലയായിരുന്നു റോജയില്‍ നായികയായെത്തിയത്. നടിയുടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച കഥാപാത്രമായി മാറുകയായിരുന്നു. ഇന്നും ആ നഷ്ടം തനറെ ജീവിതത്തിൽ ,മറക്കാൻ കഴിയുനില്ല എന്നാണ് ഐഷ്വര്യ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *