ഞാന്‍ ഈ പക്ഷത്താണെന്ന്, അവളോടൊപ്പമാണ് എന്ന് ധൈര്യത്തോടെ പറയണം, അതിന് നമ്മളെ കൊണ്ട് സാധിക്കണം ! ഐശ്വര്യ ലക്ഷ്മി പറയുന്നു !

നമുക്ക് ഏവർക്കും വളരെ സുപരിചിതയായ അഭിനേത്രിയാണ് ഐഷ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ കൂടി സിനിമ ലോകത്ത് എത്തിയ ഐശ്വര്യ ശേഷം ഇന്ന് സൗത്തിന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രശസ്ത നടിയായി മാറിക്കഴിഞ്ഞു. ശക്തമായ നായിക വേഷങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഐശ്വര്യ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. മലയാളവും കടന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഐശ്വര്യ ഇന്ന്. ഇപ്പോഴിതാ പുതിയ ചിത്രമായ അര്‍ച്ചന 31 നോട്ട് ഔട്ട് ന്റെ  റിലീസിന് തയ്യാറെടുക്കുകയാണ്.

ഇപ്പോഴിതാ ഐഷ്വര്യ ലക്ഷ്മി നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സമൂഹത്തിലും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അതില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചും ഐശ്വര്യ സംസാരിച്ചത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തെ വളരെ നോര്‍മലൈസ് ചെയ്യുന്ന ഒരു സമീപനവും ഉണ്ടാവാന്‍ പാടില്ല. അത് സിനിമയില്‍ തന്നെ അല്ല മറ്റേത് തൊഴിൽ മേഖലയിൽ ആണെങ്കിൽ പോലും. അതിക്രമം നേരിട്ട ഒരാളുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. നമുക്ക് ഒരുപക്ഷേ അവര്‍ക്കൊപ്പം കോ,ട,തിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ല. എന്നാല്‍ നമുക്ക് പറയാനുള്ളത് ശ്കതമായി പറയാം. നമ്മുടെ അഭിപ്രായം കേള്‍ക്കുന്ന നിരവധി പേരുണ്ടാകും. അത് നമ്മൾ ചെയ്യണം.

 

നമ്മൾ ഇവിടെ ചെയ്യേണ്ടത് ഇരക്കൊപ്പം നിൽക്കുന്ന എന്നതാണ്. ധൈര്യത്തോടെ  ഞാന്‍ ഈ പക്ഷത്താണെന്ന് പറയാൻ നമുക്ക് കഴിയണം. ഇവിടെ നമ്മുടെ പ്രശ്നം എന്നത് എല്ലാവര്‍ക്കുമൊപ്പം ഒരു ഫ്ളോയില്‍ അങ്ങ് പോകുക എന്നതാണ്. അങ്ങനെ പോയാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല എന്നതാണ്. പഠിക്കുക, ജോലി കിട്ടുക, കല്യാണം കഴിക്കുക ഇതില്‍ നിന്ന് മാറി ചിന്തിക്കാനോ അഭിപ്രായം പറയാനോ നമ്മളെ സമ്മതിച്ചിട്ടില്ല. ഇതൊരു നല്ല മാതൃകയല്ല. അത് ബ്രേക്ക് ചെയ്യാനുള്ള ധൈര്യം നമ്മള്‍ കാണിക്കണം. എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കൂടാതെ ഐഷ്വര്യ തന്റെ നായകന്മാരെ കുറിച്ചും പറയുന്നുണ്ട്.  നിവിന്‍ വളരെ ഒഴുക്കുള്ള ഒരു നടനാണ്. ടൊവിനോ സംവിധായകന്‍ പറയുന്ന വാക്കും ഒരു നോട്ടവും പോലും കൃത്യമായി കാച്ച്‌ ചെയ്ത് അഭിനയിക്കുന്നയാളാണ്.  എന്നാൽ വളരെ പെട്ടെന്ന് കഥാപാത്രത്തിലേക്ക് കൂടുമാറുന്നതില്‍ ഫഹദ് കാണിക്കുന്ന മിടുക്ക് അപാരമാണ്. പലപ്പോഴും അതേ വേഗത്തില്‍ കൂടെയുള്ളവര്‍ക്ക് ആ രംഗത്തിലേക്ക് എത്താനാകണമെന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്. മലയാളത്തിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ കുറവാണെന്നും, നായകന്മാരുടെ ഡേറ്റ് കിട്ടാതെ വരുമ്പോൾ നായികമാർക്ക് വേണ്ടി കഥ മാറ്റി യെഴുതുന്നത് താൻ കണ്ടിട്ടുണ്ട് എന്നും ഐഷ്വര്യ പറയുന്നു. എന്നാൽ അർച്ചന  31 നോട്ട് ഔട്ട് എന്ന ചിത്രം വളരെ മിൿച ഒരു ചിത്രമാണെന്നും താരം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *