ഇന്ന് ലോകരാജ്യങ്ങൾ ഒരു ഭയത്തോടെയാണ് ഇന്ത്യയെ നോക്കുന്നത് ! ഭാരതം വളരെ മുന്നേറി ! വിദേശ രാജ്യങ്ങളിൽ മോദിയുടെ രാജ്യക്കാരാൻ എന്ന പ്രത്യേക പരിഗണന ലഭിക്കുന്നു ! അക്ഷയ് കുമാർ !

ബോളിവുഡ് സിനിമ രംഗത്തെ താര രാജാവാണ് അക്ഷയ് കുമാർ. അദ്ദേഹം എപ്പോഴും തന്റെ രാജ്യത്തെയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിക്കാൻ ലഭിക്കുന്ന നിമിഷങ്ങൾ പാഴാക്കാറില്ല. താനൊരു കടുത്ത മോദിജി ആരാധകൻ ആണെന്ന് പല സാഹചര്യങ്ങളിലും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ ആയിരുന്നു, ജയ് ശ്രീറാം ആശംസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലായിടത്തും ഉള്ള എല്ലാ രാമഭക്തർക്കും ഇന്ന് വളരെ സവിശേഷമായ ദിവസമാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തിരിച്ചെത്തുന്ന ഈ ദിവസം വന്നെത്തി. അദ്ദേഹത്തിന്റെ മഹത്തായ ക്ഷേത്രം. അക്ഷയ് കുമാർ ആശംസിച്ചു.

അതുപോലെ അടുത്തിടെ അദ്ദേഹം മോദിജിയെ പുകഴ്തിത്തികൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മോദിജിയുടെ നേതൃത്വത്തിൽ രാജ്യം ഒരുപാട് മാറിയെന്നും മറ്റു രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്നും അക്ഷയ് കുമാർ പറയുന്നു. അടുത്തിടെയാണ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പാസ്പോര്‍ട് ലഭിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ടുമായി വിദേശങ്ങളില്‍ പോകുമ്പോള്‍ ഇപ്പോള്‍ ആദരവ് കിട്ടുന്നുവെന്ന് പറയുകയാണ് താരം. ടൈംസ് നൌവിന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാര്‍ മനസുതുറന്നത്‌.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഭാരതം വളരെ മുന്നേറി എന്ന ഒരു ഫീലാണ് വിദേശത്തെ ഏയര്‍പോര്‍ട്ടുകളില്‍ ഇന്ത്യന്‍ പാസ്പോര്‍ട് കാണിക്കുമ്പോള്‍ ലഭിക്കുന്നത്. നമ്മള്‍ വിദേശത്താണെങ്കില്‍ ഇപ്പോള്‍ ഏറെ ആദരവ് കിട്ടുന്നു. അവര്‍ “ഓ, നിങ്ങള്‍ മോദിയുടെ രാജ്യത്ത് നിന്നാണോ വരുന്നത് എന്ന് ചോദിക്കുന്നു” നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.  ലോക രാജ്യങ്ങൾ ഇന്ന് ഇന്ത്യയെ വലിയൊരു ശക്തിയായി തന്നെ കാണുന്നു, ഒരു ഭയം അവരിൽ ഉണ്ട്. അത്രയും ശക്തമായ ഒരു രാഷ്ട്രമായി നമ്മൾ മാറി എന്നത് ഒരു ഇന്ത്യൻ എന്ന നിലയിൽ എന്നെ ഏറെ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *