ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച അന്ന് മുതലാണ് ഈ നാട് നശിക്കാൻ തുടങ്ങിയത് ! നിങ്ങൾ ഒന്ന് ചിന്തിച്ച് നോക്കു ! സംവിധായകൻ അലി അക്ബർ പറയുന്നു !

പ്രകൃതി ദുരന്തങ്ങൾ ഇപ്പോൾ ഒരു നിത്യ സംഭവമായി മാറികൊണ്ടിരിക്കുകയാണ്, വളരെ വലിയ ദുരിതങ്ങളാണ് ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, കാലംതെറ്റിയുള്ള മഴയും അതിനുപുറകേ ഒന്നന്നായി വരുന്ന ദുരന്തങ്ങൾക്കും പല കാരണങ്ങളും പറയപ്പെടുന്നു, നമ്മൾ പ്രകൃതിയെ സംപ്രക്ഷിക്കാതെ അവയെ  ഉന്മൂലനം ചെയുന്ന പ്രവർത്തികളാണ് ഏവരും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ വരാനിരിക്കുന്ന ദുരന്തങ്ങൾ ഇതിനു വർഷങ്ങൾ മുമ്പേ പല പരിസ്ഥിതി പ്രവർത്തകരും ചൂണ്ടി കാണിച്ചതാണ്.

എന്നാൽ ഇപ്പോൾ മറ്റൊരു കാരണം ഉണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധയകാൻ അലി അക്ബർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഇതിനു മുമ്പ് ഇതിലും വലിയ ഒരുപാട് മഴകൾ നമ്മൾ കണ്ടതാണ്, പക്ഷെ അന്നൊന്നും ഈ പ്രളയം എന്നത് നമ്മളെ ഒന്ന് തൊട്ടുപോലും നോക്കിയിരുന്നില്ല. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല അതൊക്കെ മാറിയിരിക്കുന്നു. എന്ന് തൊട്ട് സ്ത്രീകളെ ശബരിമലയിൽ കയറിയോ അന്നുമുതൽ കേരളത്തിന്റെ നാശം ആരംഭിച്ചു.

ഈ പ്രളയം കാരണം പമ്പ നദി ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടകകുകയാണ്, കേരളം മുഴുവൻ വെള്ളപ്പൊക്കത്തിന് ഭീഷണിയിലായി .അന്നുമുതൽ കേരളം മാത്രമല്ല ലോകം മുഴുവൻ മഹാമാരികൾക്ക് കാരണമായി കൊണ്ടിരിക്കുകയാണ്.ഇതിനെല്ലാം കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് കാരണം എന്ന് ഞാൻ പറഞ്ഞാൽ എന്നെ എല്ലാവരും പരിഹസിക്കും. പക്ഷെ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്ക്, അന്നുമുതൽ അല്ലേ നമ്മുടെ നാട് നാശം സംഭവിക്കാൻ തുടങ്ങിയത് എന്ന് അലി ചോദിക്കുകയാണ്.

സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ മുഖ്യമന്ത്രി അടക്കമുള്ളവർ എല്ലാവരും ശ്രമിച്ചു, അത് അവരുടെ ഒരു അഭിമാന പ്രശ്നമായിട്ടാണ് എല്ലാവരും കണ്ടത്. .കേരളത്തിൽ ദൈവത്തെ വിശ്വസിക്കുന്ന എല്ലാവരും യുവതികളായ സ്ത്രീകൾ ശബരിമലയിൽ പോകുന്നതിന് താല്പര്യമില്ലാത്ത ആളുകളാണ്. സ്ത്രീകളുടെ വരെ വിശ്വാസത്തെയാണ് അന്ന് സർക്കാർ ചോദ്യം ചെയ്തത്, ഈ സ്ത്രീ പ്രവേശന അഹങ്കാരം കാണിച്ച പോലീസ് മാമന്മാരുടെ സ്ഥിതി എന്താ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

വല്ല സമാധാനവും ഉണ്ടോ, അയാളെ തളർത്താൻ സ്വപ്‍ന മുതൽ പുരാവസ്തു ക്കാരൻ വരെ വന്നില്ലേ, കാലം കലികാലം എന്ന് വെറുതെ പറഞ്ഞാൽ പോരാ. ദുഷ്ട ശക്തികൾക്ക് ഈശ്വരൻ പണി കൊടുക്കുന്ന കാലം.പാവം ഒരു തെറ്റും ചെയ്യാത്ത നമ്മളും അതിൽ പെട്ട് ദുരിതങ്ങൾ അനുഭവിക്കുന്നു. ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പാ. ചുരുളി യിലെ മുഴുവൻ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമർപ്പിക്കുന്നു.

മൂപ്പർക്ക് ഇഷ്ടമാകും, കാരണം  പുരോഗമന പാർട്ടിനേതാവ് അല്ലേ. ആദ്യം സ്ത്രീകളെ കയറ്റിയ മതിയാകുമോ എന്ന് പറഞ്ഞ് പാർട്ടി പിന്നീട് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അവരുടെ നിലപാട് മാറ്റി. എന്നിരുന്നാലും ചെയ്തത് ചെയ്തു ഇനി കാണാം അതൊരിക്കലൂം മാറാൻ പോകുന്നില്ല എന്നും അലി അക്ബർ പറയുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *