കളക്ടർ വിളിച്ചു, മലയാളി വിദ്യാർത്ഥിയുടെ മുഴുവൻ വിദ്യാഭ്യാസ ചിലവും ഏറ്റെടുത്ത് അല്ലു അർജുൻ ! കൈയ്യടിച്ച് ആരാധകർ !

നേരത്തെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലക്ടറാണ് ആലപ്പുഴയിലെ കൃഷ്ണ തേജ. മികച്ച വിജയം നേടിയിട്ടും തുടർപഠനത്തിന്‌ വഴിയില്ലാതെ ദുഃഖം അനുഭവിക്കുന്ന ആ കുട്ടിയെ ചേർത്ത് പിടിച്ച് കളക്ടർ കൃഷ്ണ തേജ. തന്റെ മുന്നിൽ ഈ സഹായവുമായി എത്തിയ ആ കുട്ടിയുടെ ആവിശ്യം അറിഞ്ഞ ഉടൻ തന്നെ തേജ ഉടൻ വിളിച്ചത് പാൻ ഇന്ത്യൻ താരം അല്ലു അർജുനെ ആണ്. ആവിശ്യം അറിയിച്ച ഉടൻ തന്നെ കുട്ടിയുടെ മുഴുവൻ പഠനച്ചിലവും നടൻ ഏറ്റെടുക്കുക ആയിരുന്നു. ‘വീ ആർ ഫോർ’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ പഠന ചെലവ് നടൻ ഏറ്റെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഇത് സംഭവിച്ചത്, പ്ലസ്ടുവിന് 92 ശതമാനം മാർക്കോടെ പാസായ വിദ്യാർത്ഥിനിയും കുടുംബവും തുടർ പഠനത്തിന് സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കളക്ടർ കൃഷ്ണ തേജയെ കാണുന്നത്. കുട്ടിയുടെ പിതാവ് കൊവിഡ് വന്ന് മരിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനിടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലെന്ന സങ്കടം കുടുംബം നേരിട്ട് വന്ന് തങ്ങളുടെ ഈ ദുഖം കളക്ടറെ അറിയിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കിയായ ആ കുട്ടിക്ക്, തുടർന്ന് നഴ്സിംഗ് പഠിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു കുട്ടി കളക്ടറോട് പറഞ്ഞത്.

തന്നെ തേടി എത്തുന്നവരുടെ വിഷമങ്ങൾക്ക് പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന അദ്ദേഹം ഉടൻ തന്നെ ആ ആകുടുംബത്തിന്റെ ആവിശ്യം അംഗീകരിച്ച് പരിഹാരം കണ്ടെത്തുക ആയിരുന്നു. പക്ഷെ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞതിനാൽ മാനേജ്മെന്റ് സീറ്റിൽ എങ്ങനെ പഠനം ഉറപ്പാക്കുമെന്നതായിരുന്നു അടുത്ത ആലോചനകൾ. അങ്ങനെ കാറ്റാനം നഴ്സിംഗ് കോളേജിൽ സീറ്റ് ഉറപ്പാക്കി. പക്ഷേ മാനേജ്മെന്റ് കോട്ട ആയതിനാൽ വൻ തുക ഫീസായി വരും. ഇതേറ്റെടുക്കാൻ ഒരു സ്പോൺസർ വേണമല്ലോ എന്നായി അദ്ദേഹത്തിനെ അടുത്ത ചിന്ത.

അങ്ങനെയാണ് അദ്ദേഹത്തിന്റെ മനസിലേക്ക് അല്ലു അർജുന്റെ പേര് വന്നത്. ഉടൻ തന്നെ അല്ലു അർജുനെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കളക്ടറുടെ അഭ്യർത്ഥന നടൻ അംഗീകരിച്ചതോടെ കാര്യങ്ങൾക്ക് തീരുമാനമായി. അങ്ങനെ 4 വർഷത്തെ ഹോസ്റ്റൽ ഫീ അടക്കമുള്ള ചെലവുകൾ നടൻ വഹിക്കുമെന്ന് കൃഷ്ണ തേജ വിദ്യാർത്ഥിനിയെ അറിയിച്ചു. കളക്ടർ തന്നെ പോയി കുട്ടിയെ കോളേജിൽ ചേർക്കുകയും ചെയ്തു. ഇതിന് മുമ്പും അദ്ദേഹത്തിന്റെ പല പ്രവർത്തങ്ങളും കൈയടി നേടിയിരുന്നു.

പ്രളയ കെടുതിയിൽ തകർന്ന് പോയ കുട്ടനാടിന്റെ തിരിച്ചുവരവിനായി അന്ന് സബ് കളക്ടർ ആയിരുന്ന കൃഷ്ണ തേജ തന്നെയായിരുന്നു ‘ഐ ആം ഫോർ ആലപ്പി’ എന്ന പദ്ധിക്ക് തുടക്കമിട്ടത്. സ്കൂളുകളുടെ നവീകരണം, മെഡിക്കൽ ക്യാമ്പുകൾ, വീടുകളുടെ നിർമ്മാണം അങ്ങനെ പല കാര്യങ്ങൾ പദ്ധതിയിൽ നേരത്തേ നടപ്പാക്കിയിരുന്നു. അന്ന് വിവിധ ഇടങ്ങളിൽ നിന്നും പദ്ധതിക്കായി സഹായമെത്തി. കുട്ടനാട്ടിലെ അങ്കണവാടികൾ അന്ന് അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. 10 അങ്കടവാടികളായിരുന്നു കളക്ടറുടെ ഇടപെടലിനെ തുടർന്ന് താരം ഏറ്റെടുത്തത്. നിലവിൽ വി ഫോർ ആലപ്പി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമായും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളുടെ പഠന ചെലവ് ഏറ്റെടുക്കുകയാണ് ലക്ഷ്യം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *