‘ഏഴ് വർഷമായുള്ള ബാച്ചിലര്‍ ലൈഫ്’, ഞാന്‍ വിഷാദരോഗത്തിനടിമപ്പെട്ടു, ഇനി തനിച്ച് ജീവിക്കാൻ ഞാൻ തയാറല്ല ! രണ്ടാം വിവാഹത്തെ കുറിച്ച് ബാല !
അന്യ ഭാഷ നായകൻ ആണെങ്കിൽ കൂടിയും മലയായികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ആളാണ് നടൻ ബാല. മലയാളത്തിൽ ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ബാല ഒരു സമയത്ത് കേരളത്തിന്റെ മരുമകൻ കൂടിയായിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന കൂടി പ്രേക്ഷകർക്ക് പ്രിയങ്കരിയായ അമൃത സുരേഷും ബാലയുമായി പ്രണയത്തിലാകുകയും ശേഷം അവർ വളരെ പെട്ടന്ന് തന്നെ വിവാഹതിരാകുകയുമായിരുന്നു. ഏവരെയും അസൂയ പെടുത്തുന്ന ദാമ്പത്യ ജീവിതമായിരുന്നു തുടക്കത്തിൽ ഇവരുടേത്.
ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്. പക്ഷെ ഇവരുടെ വിവാഹ മോചന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. വേർപിരിയലിന് ശേഷം മകൾ അമ്മയായ അമൃതക്കൊപ്പമാണ് താമസം. ഇടക്ക് അച്ഛനരികിലേക്കും പാപ്പു എത്താറുണ്ട്. എന്നാൽ ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാലയുടെ രണ്ടാം വിവാഹ വാർത്തയാണ് പുറത്ത് വരുന്നത്. നടൻ തന്നെയാണ് ഇങ്ങനെ ഒരു തുറന്ന് പറച്ചിൽ നടത്തിയിയത്.
ബാലയുടെ വാക്കുകൾ ഇങ്ങനെ. കഴിഞ്ഞ 6, 7 വര്‍ഷമായി ഞാൻ ബാച്ചിലര്‍ ലൈഫ് ആണ് , ജീവിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം ഇത്രയും വർഷത്തിനുള്ളിൽ ഞാൻ സാമ്പത്തികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു, എന്റെ ശരീരഭാരം വര്‍ധിച്ചു, ഞാന്‍ വിഷാദരോഗത്തിനടിമപ്പെട്ടു. അതുമാത്രമല്ല തനറെ അച്ഛൻ വിടപറയുന്നതിന് മുമ്പ് തന്നെ കണ്ട് സംസാരിച്ചപ്പോൾ അദ്ദേഹം ആകെ ആവശ്യപ്പെട്ടത് താൻ വീണ്ടുമൊരു വിവാഹം കഴിച്ച് കാണണം എന്നതാണ്, അതുപോലെ തന്നെ തന്റെ അമ്മയുടെയും ആഗ്രഹം അത് തന്നെയാണ്, അത് കൂടാതെ തന്നെ സ്നേഹിക്കുന്ന കേരളത്തിൽ തന്നെ മറ്റൊരുപാട് അമ്മമാരുണ്ട് അവരുടെ എല്ലാവരുടെയും ആഗ്രഹം എന്റെ വിവാഹമാണ്.
അതുകൊണ്ടുതന്നെ ഈ ഏകാന്ത ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഉടനെ തനറെ രണ്ടാം വിവാഹം ഉണ്ടാകും കൂടുതൽ വിശേഷങ്ങൾ പുറകെ അറിയിക്കാം എന്നും ബാല പറയുന്നു. എന്നാല്‍ ബാലയുടെ വധു ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. വധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആ ‘സന്തോഷ വാര്‍ത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോള്‍ ലക്നൗവില്‍ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാല്‍ വിവാഹം. വിശേഷങ്ങള്‍ വഴിയേ അറിയിക്കാം’ എന്നുമാണ് ബാലയുടെ പ്രതികരണം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏതായാലും ബാലയെ ആശംസിച്ചും ആക്ഷേപിച്ചും നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. അടുത്ത മാസം അഞ്ചിന് കേരളത്തില്‍ വച്ചാകും വിവാഹമെന്ന് താരം തന്നെ സ്ഥിരീകരിച്ച റിപോര്‍ടുകളിൽ പറയുന്നുണ്ട്.
കേരളത്തിൽ വെച്ച് വിവാഹം എന്ന് പറയുമ്പോൾ വധു വീണ്ടും മലയാളി ആണോ എന്ന സംശയത്തിലാണ് ആരാധകർ.. എന്നാൽ കഴിഞ്ഞ ദിവസം അമൃതയുടെ ജന്മദിനം ആയിരുന്നു, അന്നേ ദിവസം അമൃതയുടെ അനിയത്തി അഭിരാമി പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി’ ഒരുപാട് സന്തോഷം’ എന്നുമാണ് അഭിരാമി കുറിച്ചത്. ചേച്ചിയുടെ ഈ സന്തോഷത്തിന്റെ കാരണം ഞങ്ങൾക്ക് മനസിലായി എന്നും, ഇത് ബാലയുടെ രണ്ടാം വിവാഹം നടക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞിട്ടായിരിക്കുമെന്നും, ഇത് ബാലക്കുള്ള മറുപടിയാണോ എന്നും തുടങ്ങുന്ന കമന്റുകളാണ് ഈ പോസ്റ്റിനു ലഭിച്ചിരുന്നത്…
Leave a Reply