“തള്ളച്ചിക്ക് പതിനാറ് ആണെന്നാ വിചാരം. ആരെ കാണിക്കാനാ ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദയ്ക്ക് ജിവിച്ചൂടെ” ; കമെന്റ് ഇട്ടവന് അമൃതയുടെ മാസ്സ് മറുപടി
റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സ് കവർന്ന നിരവധി ഗായകർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്, അതിൽ മുന്നിൽ നില്കുന്ന താരങ്ങളിൽ ഒന്നാണ് അമൃത സുരേഷ്. അമൃത ഇന്ന് അറിയപ്പെടുന്ന പ്രശസ്തയായ സിനിമ പിന്നണി ഗായികയാണ്, കൂടാതെ താരത്തിന് സ്വന്തമായി ഒരു മ്യൂസിക് ബാൻഡുമുണ്ട്. ‘അമൃതം ഗമയാ’ എന്നാണ് ബാൻഡിന്റെ പേര്, ഇതിനോടകം നിരവധി ഷോകൾ ഇവർ നടത്തിയിരുന്നു, അമൃതക്ക് കൂട്ടായി അനിയത്തി അഭിരാമിയും ഒപ്പമുണ്ട്..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് സമൂഹ മാധ്യമങ്ങളിലെ വാർത്ത വിഷയമാണ് അമൃത സുരേഷ്, അതിനു തുടക്കം ഇട്ടത് താരത്തിന്റെ മുൻ ഭർത്താവും പ്രശസ്ത സിനിമാ നടനുമായ ബാല തന്നെയായിരുന്നു. ഇവരുടെ മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികയെ കാണാൻ അച്ഛനായ ബാലയെ അമൃത അനവധിക്കുന്നില്ല, ഫോൺ വിളിച്ചിട്ട് നൽകുന്നില്ല, കൂടാതെ കുട്ടിക്ക് കോവിടാന് എന്നുള്ള ഒരു വർത്തയയോട് അമൃത വളരെ ശക്തമായി പ്രതികരിച്ചിരുന്നു…
ഇപ്പോഴിതാ അമൃത പങ്കുവെച്ച പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്, ഏറ്റവും ഒടുവിലായി പങ്കുവച്ച തന്റെയൊരു ഒരു ചിത്രത്തിനു താഴെ വന്ന കമന്റാണ് ഇപ്പോൾ അമൃതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ താരം ശക്തമായി രംഗത്തെത്തി. ‘മിന്നാമിന്നി മിന്നാമിന്നി’ എന്ന ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് പരിഹാസരൂപേണയുള്ള ഈ കമന്റ് വന്നിരിക്കുന്നത്.
വളരെ പരോക്ഷമായ ഭാഷയിലാണ് ഈ കമന്റ് വന്നിരിക്കുന്നത്.. അതിൽ പറയുന്നത് ഇങ്ങനെ…. ‘ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം, ആരെ കാണിക്കാനാ ഈ പ്രഹസനം…ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദക്ക് ജീവിച്ചൂടെ, ജീവിതം എന്താണെന്ന് മനസിലാകാത്ത പന്ന കിളവി,’ എന്നതാണ് കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം അമൃത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. കമന്റിനു താഴെ അമൃത കലക്കന്‍ ഒരു മറുപടി നല്‍കിയിട്ടുണ്ട്.
അമൃതയുടെ മറുപടി ഇങ്ങനെയായിരുന്നു…. എപ്പോഴും ഞാന്‍ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു. പക്ഷെ ഇത് കുറച്ചു കൂടി പോയി. സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ? ഫെയ്ക്ക് അക്കൌണ്ട് ആണെന്നാണ് തോന്നുന്നത്. ആണെങ്കിലും അല്ലെങ്കിലും ..നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത്? ഞാന്‍ മിണ്ടാതെ ഇരിക്കണോ? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞങ്ങള്‍ തള്ളകള്‍ക്കും ഇവിടെ ജീവിക്കണ്ടേ?’ എന്നാണ് സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് അമൃത ചോദിക്കുന്നത്…
നിരവധിപേരാണ് അമൃതക്ക് പിന്തുണയുമായി എത്തുന്നത്, ഇത് ഇനി അങ്ങോട്ട് യെല്ലവർക്കും ഒരു പാഠമായിരിക്കണം, മോശം കമന്റുകൾ അയക്കുന്ന എല്ലവരുടെയും പ്രൊഫൈൽ വെളിച്ചത്തുകൊണ്ടുവരണം എന്നൊക്കെയുള്ള കമന്റുകളാണ് അമൃതക്ക് കിട്ടുന്നത്, കഴിഞ്ഞ ദിവസം ഇതുപോലെ അശ്വതി ശ്രീകാന്തും മോശം കമന്റുപറഞ്ഞ ആളുടെ പ്രൊഫൈൽ സഹിതം പോസ്റ്റ് ചെയ്തിരുന്നു…..
Leave a Reply