‘പിറന്നാള്‍ ദിനത്തില്‍ അമൃത സുരേഷ് ഞെട്ടിച്ചു’ ! ഇത് ബാലക്കുള്ള മറുപടിയാണോ എന്ന് ആരാധകർ !!!! സംഭവം വൈറൽ !
മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറിയ ആളാണ് അമൃത. അതെ പരിപാടി തന്നെയാണ് അമൃതയുടെ ജീവിതം മാറ്റി മറിച്ചതും. ബാല എന്ന നടനുമായി പരിചയമാകുന്നതും പ്രണയത്തിലാകുന്നതും ആ പരിപാടിക്ക് ശേഷമാണ്, അന്ന് ബാല തെന്നിന്ത്യയിൽ വളരെ പ്രശസ്തനായ നടനുമായിരുന്നു, ഒരുപാട് പെണ്കുട്ടികളുടെ ഇഷ്ട താരമായ ബാല വളരെ പെട്ടന്നുതന്നെ അമൃതയുമായി വിവാഹം കഴിക്കുകയുമായിരുന്നു.
ഇവർക്ക് ഒരു മകളുമുണ്ട്. പക്ഷെ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇവർ വേർപിരിയുന്ന എന്ന വാർത്ത ശെരിക്കും കേരളക്കരയെ ഞെട്ടിച്ചു. ശേഷം മകൾ പാപ്പു അമൃതയോടൊപ്പമാണ് താമസം, പാപ്പു എന്ന അവന്തികയും ഇപ്പോൾ സോഷ്യൽ മീഡിയിയൽ വളരെ സജീവമാണ്, പാപ്പുവുംഅമൃതയുടെ അമ്മയ്ക്കും കൂടി ഒരു യുട്യൂബ് ചാനലുണ്ട്, അതിലൂടെ ഇവരുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം ബാല ഒരു തുറന്ന് പറച്ചിൽ നടത്തിയിരുന്നു. താൻ കഴിഞ്ഞ ആറേഴ് വര്‍ഷമായി ബാച്ചിലര്‍ ലൈഫാണ് ജീവിക്കുന്നത് എന്നും. ഒറ്റക്കുള്ള ജീവിതം അവസാനിപ്പിക്കാൻ സമയമായെന്നും. ഈ കഴിഞ്ഞ ഏഴ് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് തന്റെ അച്ഛന്റെ വിയോഗം സംഭവിച്ചത്, അച്ഛന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു ആഗ്രഹം താന്‍ വീണ്ടുമൊരു വിവാഹം കഴിക്കണം എന്നതായിരുന്നു എന്നും . അത് തന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹമായിരുന്നു അതുകൊണ്ടു ഉടന്‍ തന്നെ രണ്ടാമത് ഒരു വിവാഹം പ്രതീക്ഷിക്കാമെന്നുമായിരുന്നു നടന്‍ ബാല അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ഇപ്പോൾ കഴിഞ്ഞ ദിവസം അമൃതയുടെ ജന്മദിനമായിരുന്നു, ഈ ദിവസത്തെ ആഘോഷാ പരിപാടികൾ പങ്കുവെച്ചുകൊണ്ട് അനിയത്തി അഭിരാമി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം അമൃതയുടെ സുഹൃത്തുക്കളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഈ ആഘോഷ ചിത്രങ്ങളുടെ ഒപ്പം അഭിരാമി കുറിച്ചത് ഇങ്ങനെ… ‘ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി’ ഒരുപാട് സന്തോഷം’ എന്നുമാണ് അഭിരാമി കുറിച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.
ചേച്ചിയുടെ ഈ സന്തോഷത്തിന്റെ കാരണം ഞങ്ങൾക്ക് മനസിലായി എന്നും, ഇത് ബാലയുടെ രണ്ടാം വിവാഹം നടക്കാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞിട്ടായിരിക്കുമെന്നും, ഇത് ബാലക്കുള്ള മറുപടിയാണോ എന്നും തുടങ്ങുന്ന കമന്റുകളാണ് ഈ പോസ്റ്റിനു ലഭിക്കുന്നത്, കൂടാതെ മറ്റുചിലർ നിങ്ങൾ സന്തോഷത്തോടെ ജീവിക്കു എന്നും പറയുന്നു. കൂടാതെ അമൃതക്ക് ജന്മദിന ആശംസകളും നേരുന്നവരും ഉണ്ട്. ചേച്ചിയുടെ ഒരുപാട് ചിത്രങ്ങളും വിഡിയോകളും ഒരുമിച്ച് കോർത്തിണക്കി വളരെ മനോഹരമായ വീഡിയോ ആണ് അഭിരാമി ചേച്ചിക്കായി പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്.
Leave a Reply