അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികൾ ഇവിടെ പൊങ്കാല കമൻ്റ് ഇടുന്നത് കുറേ ദിവസങ്ങൾ കൊണ്ട് കാണുന്നുണ്ട് ! പ്രതികരണം ശ്രദ്ധനേടുന്നു !
കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ ഒരു ചർച്ചയാണ് ബാലയും നടന്റെ രണ്ടാം വിവാഹവും. എലിസബത്തുമായി വിവാഹം നേരത്തെ കഴിഞ്ഞിരുന്നു എങ്കിലും. കഴിഞ്ഞ ദിവസമാണ് ബാല ഏവരെയും അറിയിച്ച് വിവാഹം നടത്തിയിരുന്നത്. അതിനു ശേഷം ബാല തനറെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച് രംഗത്ത് വന്നിരുന്നു, വിവാഹ ദിവസം ബാല തന്റെ ഭാര്യക്ക് വിവാഹ സമ്മാനായി നൽകിയത് 45 ലക്ഷം രൂപ വിലമതിക്കുന്ന ഓടി കാർ ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം ജന്മദിനത്തിൽ ബാലയുടെ അമ്മ എലിസബത്തിന് സ്വർണ മാലയും കമ്മലും നൽകിയിരുന്നു.
എന്നാൽ ഈ വിഡിയോക്കും ബാലാക്ക് നിരവധി മോശം കമന്റുകൾ ലഭിച്ചിരുന്നു, ഇതിനെതിരെ ബാല വളരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഇത്തരം നെഗറ്റീവ് കമന്റുകൾ പൈസ കൊടുത്ത് എഴുതിച്ചതാണ് എന്ന് തനിക്ക് മനസിലായി എന്നും, എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായി കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരൂ. അപ്പോ സംസാരിക്കാം. ഇത് എന്റെ അവസാന മുന്നറിയിപ്പാണ് എന്നും ബാല വളരെ ശക്തമായി പ്രതികരിച്ചിരുന്നു.
ബാലയുടെ വിവാഹ ശേഷം അമൃത പങ്കുവെക്കുന്ന ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും താഴെ നെഗറ്റീവ് കമൻറുകളുമായി ചിലരെത്തിയിരുന്നു. അതുപോലെ തന്നെ ബാലയുടെ വിവാഹ ചിത്രങ്ങൾക്ക് താഴെയും ചിലർ അമൃതക്കെതിരെ കമൻറുകളിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കമന്റുകൾക്കെതിരെ വളരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് അമൃതയുടെ ഫാൻസ്. അച്ചാരം പറ്റി ബാലയുടെ മൂട് താങ്ങികൾ ഇവിടെ പൊങ്കാല കമൻ്റ് ഇടുന്നത് കുറേ ദിവസങ്ങൾ കൊണ്ട് കാണുന്നുണ്ട്, ഇന്ദ്രൻ്റെ മോൻ ആണെന്ന് പറഞ്ഞാലും പണി വാങ്ങും, അവസാന വാർണിങ്ങാണ്. വീണ്ടും പറയുന്നു, ഇത് അമൃതയോട് ഉള്ള അമിത മമത ഒന്നും അല്ല, അമൃതയെയും അഭിരാമിയെയും ഈ നിലയിൽ എത്തിച്ച ഒരു അച്ഛൻ ഉണ്ട്. അദ്ദേഹത്തോട് ഉള്ള ആദരവ് കൊണ്ട് തന്നെ എന്നാണ് ശ്രീജിത്ത് സഹദേവൻ എന്നയാൾ കമൻറ് ചെയ്തിരിക്കുന്നത്. അതിൽ ഏറെ ശ്രദ്ധ നേടിയത് ഈ കമൻറിന് താഴെ കൂപ്പുകൈകളുമായി അമൃത സുരേഷ് രംഗത്ത് എത്തിയിട്ടുമുണ്ട്.
കൂടാതെ സൗന്ദര്യം എന്ന വാക്കിൻ്റെ പര്യായമാണോ അമൃത എന്നാണ് മറ്റൊരു ആരാധകൻ കമൻറിട്ടിരിക്കുന്നത്. എൻറമ്മോ ഇച്ചിരി കൂടിപ്പോയിട്ടോ, എന്നാലും എനിക്കിഷ്ടായി എന്നാണ് ഇതിന് അമൃതയുടെ റിപ്ലേ. ഇനിയുള്ള തനറെ ജീവിതം മകൾക്ക് വേണ്ടിയാണ് എന്ന് അമൃത തുറന്ന് പറഞ്ഞിരുന്നു. കൂടാതെ അമൃത ഇപ്പോൾ മോഡലിംഗ് രംഗത്തും തുടക്കം കുറിച്ചിരിക്കുകയാണ്. നിരവധിപേരാണ് അമൃതയുടെ പുതിയ തുടക്കത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
Leave a Reply