ഇവിടെ സുരേഷ് ഗോപിയുടെ ഒരു സിനിമ വിജയിക്കുമ്പോൾ അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ് ! നന്ദി എന്ന രണ്ടക്ഷരം ഉണ്ടാകണം ! കുറിപ്പ് വൈറൽ !

സുരേഷ് ഗോപി ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, അദ്ദേഹത്തെ തേടി ഒരു സഹായം അഭ്യർത്ഥിച്ച് എത്തുന്ന ആരെയും ആ മനുഷ്യൻ വെറും കയ്യോടെ വിടാറില്ല, അകാലത്തിൽ പൊലിഞ്ഞു പോയ അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴിയാണ് ഈ സഹായങ്ങൾ അദ്ദേഹം ചെയ്യുന്നത്. അതും സ്വന്തം അധ്വാനത്തിന്റെ ഒരു വീതത്തിൽ നിന്നും.. അദ്ദേത്തിന്റെ പാപ്പാൻ എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു.  ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് അഞ്ചു പാർവ്വതി പ്രബീഷ്  പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഇവിടുത്തെ കുറച്ച് സൂപ്പർ താരങ്ങളുടെ പടങ്ങൾ സൂപ്പർ ഹിറ്റാകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി എത്തും. അല്ലെങ്കിൽ കുടുംബവുമൊത്ത് അടിപൊളി ഒരു  വിദേശയാത്ര. ഒപ്പം കുറെ പാർട്ടി ബാഷ് , തീർന്നു,  എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൻ്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും, അഭിനയത്തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തൻ്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കും.

ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ ഒരു  പടം വിജയിക്കുമ്പോൾ അതിൻ്റെ ഏറിയ പങ്കും ചെന്നെത്തുന്നത്  ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാകും,  കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്.. അതുപോലെ പാവപ്പെട്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിൻ്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്…

ഇവിടെ ഒരു ജോലിയും കൂലിയും ഇല്ലാത്ത കുറച്ച് അവന്മാർ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം വരെ  ആ മനുഷ്യനെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ ഈ  മഴപ്പാഴുകളൊക്കെ അവസാനം സ്വന്തം രക്ഷക്ക് വേണ്ടി വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന്  ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാള താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ ഈ സുരേഷ് ഗോപി.

ഈ  സിനിമ ലോകം തന്നെ ഒരു സമയത്ത് അദ്ദേഹത്തിന് ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ ന,ന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു.  അതുകൊണ്ട് തന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ  സിനിമകൾ വിജയിക്കണമെന്ന്, ചിന്തയിൽ മ,ത രാ,ഷ്ട്രീ,യ വി,ഷം തീണ്ടാത്ത സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സർവ്വശക്തൻ സാധിപ്പിച്ചും തരുന്നു..  എന്നും ആ കുറിപ്പിൽ പറയുന്നു

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *