സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല ! എന്നാല്‍ തലവര പോലെ എല്ലാം കയറി വന്നു ! ബെന്നി പി. നായരമ്പലം മകളെ കുറിച്ച് പറയുന്നു !
യുവ താര നിരയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അന്ന ബെൻ. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് താര പുത്രിയുടെ ആദ്യ ചിത്രം. ഒരു പുതുമുഖത്തിന്റെ യാതൊരു പരിഭ്രമവും അന്നയിൽ കണ്ടിരുനില്ല. മാത്രമല്ല അതി ഗംഭീര പ്രകടമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചത്. ബോബി മോൾ എന്ന കഥാപത്രം ഇപ്പോഴും പ്രേക്ഷക മനസ്സിൽ അങ്ങനെ തന്നെ നിലനിൽക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിര്‍മ്മാതാക്കള്‍ക്ക് വിശ്വാസത്തോടെ നായികയായി കാസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന താരമായി വളരുകയായിരുന്നു അന്ന ബെന്‍.
അതിനു ശേഷം മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ടൈറ്റിൽ റോളിലാണ് അന്ന എത്തിയത് ഹെലൻ. ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. അതിനു ശേഷം കപ്പേള എന്ന ചിത്രവും മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മകളുടെ സിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും താന്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ മകള്‍ അഭിനയിക്കുന്നതിനെ കുറിച്ചുമെല്ലാം ബെന്നി പി നായരമ്പലം മനസ് തുറക്കുകയാണ്. അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിലാണ് തുറന്ന് സംസാരിച്ചത്.
എന്റെ മകൾ ഒരിക്കലൂം ഒരു സിനിമ നടി ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അവളുടെ മൂന്നാം വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ രാജേട്ടന്‍, നടൻ രാജൻ പി ദേവ്, വിളിച്ചിട്ടും പോയില്ല, അന്ന് വലിയ നിലവിളിയൊക്കെയായിരുന്നു. അതിനു ശേഷം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ലാല്‍ജോസിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചു അതും പോയില്ല, ഇങ്ങനെ രണ്ടു തവണ ഇങ്ങോട്ട് അവസരം വന്നിട്ട് പോകാതിരുന്ന ആള് ഒരു സുപ്രഭാതത്തില്‍ പറയുന്നു കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ ഓഡിഷന് പോകണം എന്ന്.. ആദ്യം കേട്ടപ്പോൾ താന്‍ ഒരു നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്നും, പക്ഷെ തലവര പോലെ എല്ലാം കയറി വന്നു എന്നും ബെന്നി പറയുന്നു.
പക്ഷെ ഇപ്പോൾ എനിക്ക് സന്തോഷമാണെന്നും, അവളുടെ ആ യാത്ര എനിക്ക് ഒരുപാട് അഭിമാനവും സന്തോഷവും നേടി തരുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. അച്ഛന്റെ തിരക്കഥയിൽ മകൾ നായികയാകുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ചിലപ്പോള്‍ സംഭവിക്കാം. സംഭവിക്കാതിരിക്കാം. എല്ലാം ഒത്തുവരണം. അല്ലെങ്കില്‍ അന്നയുടെ റിയലിസ്റ്റിക്‌സിനിടയിലെ അഭിനയയാത്ര തുടരും എന്നുമായിരുന്നു. നേരത്തെ അച്ഛനും മകളും സാറാസ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തില്‍ അന്നയുടെ അച്ഛനായി തന്നെയാണ് ബെന്നി പി നായരമ്പരലം അഭിനയിച്ചത്. അന്നയുടെ അവസാനം റിലീസായ സാറാസ് മികച്ച വിജയമാണ് കരസ്ഥമാക്കിയത്, ഇതോടെ വിജയ് നായികാ എന്ന ലേബലും താരത്തിന് സ്വന്തമായിട്ടുണ്ട്. ആഷിഖ് അബുവിന്റെ നാരദന്‍, രഞ്ജന്‍ പ്രമോദ് ചിത്രം, വേണുവിന്റെ കാപ്പ, എംസി ജോസഫിന്റെ എന്നിട്ട് അവസാനം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.
Leave a Reply