‘പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാൻ എനിക്ക് ഭയമാണ്’ ! സാമ്പത്തികമായി എന്നെ സഹായിക്കാറുണ്ട് ! ഞങ്ങൾ ഒരുമിച്ചാണ് താമസം ! അനുശ്രീ പറയുന്നു !

വളരെ കുറച്ച് സിനിമകൾ കൊണ്ട് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടി അനുശ്രീ.വാക്കിലും പ്രവർത്തിയിലും ഒരുപോലെ നാടിൻറെ നന്മ നിറഞ്ഞ് നിൽക്കുന്ന അഭിനേത്രി എന്നാണ് നടിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം.  ലാൽജോസ് സംവിധാനം ചെയ്ത് ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിൽ കൂടിയാണ് അനുശ്രീ സിനിമ ലോകത്ത് എത്തിയത്. റിയാലിറ്റി ഷോയിൽ കൂടി എത്തിയാണ് സിനിമ എന്ന സ്വപ്നം അനുശ്രീ സ്വന്തമാക്കിയത്.

അതുപോലെ എടുത്ത് പറയേണ്ട ഒരു കാര്യമാണ് കുടുംബ ബന്ധങ്ങൾക്ക് അനുശ്രീ നൽകുന്ന മൂല്യം. താബിന്റെ കുടുബം തനിക്ക് മറ്റെന്തിനേക്കാളും വലുതാണെന്ന് താരം പലപ്പോഴും വ്യക്തമാക്കിയിരുന്നു.  ഇപ്പോഴതാ ഇതിന് മുമ്പ്  തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം അനുശ്രീ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ, സിനിമയിലേക്കുള്ള എന്റെ വരവ് തന്നെ വളരെ പ്രയാസമേറിയതായിരുന്നു.

ഒരു സാധാരണര നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. അന്ന് ആ റിയാലിറ്റി ഷോയില്‍ വച്ച് ലാല്‍ ജോസ് സാറിനെ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ പക്ക ഒരു വീട്ടമ്മയായി മാറിയേനെ. ഞങ്ങളുടെ നാട്ടില്‍ പൊതുവെ സംഭവിയ്ക്കുന്നത് പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിയ്ക്ക് പോകും, ഡിഗ്രി ആദ്യ വര്‍ഷം എത്തുമ്പോള്‍ തന്നെ കല്യാണം കഴിയും, അതോടെ പഠനം ബ്രേക്ക് ആകും. അങ്ങിനെ തന്നെ ആവേണ്ടതായിരുന്നു എന്റെ ഭാവിയും.

ആദ്യമൊക്കെ ഞാൻ അഭിനയിക്കാൻ പോകുന്നതിനോട് വീട്ടുകാർക്കോ നാട്ടുകാർക്കോ ഒരു ഇഷ്ടവുമില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല എന്നാണ് എല്ലാവരും പറഞ്ഞത്. അത് കേട്ട അച്ഛനും അമ്മയും വേണ്ട എന്ന് പറഞ്ഞു. പക്ഷെ എന്റെ അണ്ണന്‍ മാത്രമാണ് പിന്തുണച്ചത്. അവള്‍ക്ക് അതാണ് ആഗ്രഹം എങ്കില്‍ പോയിക്കോട്ടെ, അമ്മ അവള്‍ക്കൊപ്പം പോകൂ എന്ന അണ്ണന്റെ വാക്കിന്റെ പുറത്താണ് എന്നെ വിട്ടത്. അവന്റെ ഒരാളുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ എത്തിയത്.

ഒരു അഭിനേത്രിയായ ശേഷം ഇതേ നാട്ടുകാർ തന്നെ വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയിട്ടുണ്ട് എന്നും അനുശ്രീ പറയുന്നു. അതുപോലെ സുഹൃത്ത് ബന്ധത്തിനും തന്റെ ജീവിതത്തിൽ വലിയ വില ഉണ്ടെന്നാണ് താരം എന്റെ സുഹൃദ് വലയം സിനിമാ യാത്രയ്ക്കിടെ ഉണ്ടായതാണ്. ഞങ്ങളാരും ആർട്ടിസ്റ്റ് സ്റ്റാഫ് എന്ന രീതിയിൽ അല്ല ഇടപെടുന്നത്. ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ്. കൊച്ചിയിലാണ് ഷൂട്ടെങ്കിൽ എല്ലാവരും പോവുന്നത് എന്റെ ഫ്ലാറ്റിൽ നിന്നാണ്. ഞങ്ങളെല്ലാവരും ഒരു റൂമിലായിരിക്കും നിൽക്കുക. എനിക്ക് ഫിനാഷ്യൽ പ്രശ്നം വന്നാലും ഞാനിവരോട് കടം വാങ്ങും. പറയുന്നത്.

എന്നാൽ ആ കൂട്ടത്തിൽ പ്രണയം തോന്നുന്നവരും ഉണ്ട്. പക്ഷെ, കല്യാണം കഴിക്കാൻ പ്ലാൻ ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ പേടിക്കും. കാരണം, കല്യാണം വലിയ റിസ്ക് ആണ്. ഒരിക്കൽ അതിൽ കയറിയാൽ നമ്മൾ അതിൽ ഉണ്ടാവണം. ഇടയ്ക്ക് വെച്ച് ഇറങ്ങിപ്പോരുന്നതിനോട് വലിയ താൽപര്യമില്ല. എന്റെ നെ​ഗറ്റീവ് എനിക്കറിയാം. അത്കാെണ്ട് പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് ടെൻഷനാണ്. പ്രണയം എപ്പോഴും ഉണ്ടാവണം എന്നും അനുശ്രീ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *