ലക്ഷങ്ങൾ മുടക്കി സെറ്റ് ഇട്ടില്ല, പകരം ഷൂട്ടിംഗ് ആവിശ്യത്തിന് യഥാർത്ഥ വീട് പണിതു ! ശേഷം അർഹമായ ഒരു കുടുംബത്തിന് താക്കോൽ കൈമാറി സുരേഷ് ഗോപി ! കൈയ്യടിച്ച് മലയാളികൾ !

സിനിമകളുടെ ആവശ്യത്തിനായി ആവിശ്യങ്ങൾക്ക് അനുസരിച്ച് വീടുകളും മറ്റു കെട്ടിടങ്ങളും സെറ്റ് ഇടറാണ് പതിവ്. ആവിശ്യം കഴിയുമ്പോൾ അത് പൊളിച്ച് മാറ്റുകയാണ് ചെയ്യാറ്,  ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ചെലവിന്‍റെ ഒരു വലിയ ശതമാനം സെറ്റ് വര്‍ക്കുകള്‍ക്ക് ആയിരിക്കും. എന്നാല്‍ കലാസംവിധായകര്‍ താല്‍ക്കാലികമായി പണിയുന്ന ഈ സെറ്റുകള്‍ ചിത്രീകരണശേഷം പൊളിച്ചുനീക്കുകയാണ് ചെയ്യുന്നത്.

വീണ്ടും ഉപയോഗം ചെയ്യാൻ കഴിയാത്ത വിധത്തിൽ  കുറഞ്ഞ മുതല്‍മുടക്കിലാണ്  അവയുടെ നിര്‍മ്മാണവും. ഇപ്പോഴിതാ അതില്‍ വ്യത്യസ്തതയുമായി എത്തിയിരിക്കുകയാണ് ഒരു മലയാള ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍. അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അന്‍പോട് കണ്‍മണി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളാണ് സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാര്‍ഥ വീട് നിര്‍മ്മിച്ച് അതിന്‍റെ ഉടമസ്ഥര്‍ക്ക് തന്നെ കൈമാറിയിരിക്കുന്നത്.

വളരെ മോശം അവസ്ഥയിൽ സാമ്പത്തികമായി തകർന്ന ഒരു കുടുംബത്തിന്റെ ഒരു സ്വപ്നം കൂടിയാണ് സഫലമായിരിക്കുന്നത്. പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബം താമസിച്ചിരുന്ന ഇടത്താണ് അവരുടെ സമ്മതപ്രകാരം അണിയറക്കാര്‍ പുതിയ വീട് നിര്‍മ്മിച്ചത്. ചിത്രീകരണശേഷം അത് കുടുംബത്തിന് നല്‍കുകയും ചെയ്തു. സുരേഷ് ​ഗോപിയാണ് വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചത്.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. തുടക്കത്തിൽ വീടിന്‍റെ സെറ്റ് ഇടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു എന്നും വളരെ സന്തോഷത്തോടെ നിര്‍മ്മാതാവ് പറയുന്നു. നന്മ നിറഞ്ഞ ഈ പ്രവർത്തിക്ക് മനസറിഞ്ഞ് നന്ദി പറയുകയാണ് മലയാളികൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *