‘കുടുംബം നോക്കാനല്ലേ എല്ലാവരും ജോലിക്ക് പോകുന്നത്’ ! പക്ഷെ ചെയ്യുന്ന ജോലികൊണ്ട് അത് സാധിക്കുന്നില്ല എങ്കിലോ ! ചക്കപ്പഴം വേണ്ടെന്ന് വെച്ചതിനു പിന്നിൽ ഒരു കാരണമുണ്ട് ! അർജുൻ പറയുന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സൗഭാഗ്യയും  അർജുനും, പ്രശസ്ത നർത്തകിയും നടിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. അടുത്തിടെ കുടുംബ സുഹൃത്തും നർത്തകനുമായ അർജുൻ സോമശേഖരനെ സൗഭാഗ്യ വിവാഹം കഴിച്ചിരുന്നു, ശേഷം അർജുൻ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ അഭിനയിക്കാൻ എത്തിയിരുന്നു, വളരെ സ്വാഭാവികമായ അർജുന്റെ അഭിനയ ശൈലി വളരെ പെട്ടന്ന് തന്നെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു.  എന്നാൽ കുറച്ച് എപ്പിസോഡുകൾ കഴിഞ്ഞതും അർജുൻ സീരിയലിൽ നിന്നും പുറത്ത് പോയിരുന്നു. എന്നാൽ അന്ന് ഇതിന്റെ കാരണം തിരക്കി നിരവധി ആരാധകർ രംഗത്ത് വന്നിരുന്നു.

അന്ന് അർജുൻ പറഞ്ഞത് തനിക്ക് തന്റെ പ്രാക്ടീസും സീരിയൽ ഷൂട്ടിങ്ങും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് അതിൽ നിന്നും പിന്മാറിയത് എന്നായിരുന്നു. പക്ഷെ ഇപ്പോൾ അതിന്റെ യഥാർഥ കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് അർജുൻ. കഴിഞ്ഞ ദിവസം താരം നൽകിയ ഒരു അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.  ചക്കപ്പഴം ചെയ്യുന്ന സമയത്ത് എന്റെ കുറെ കാര്യങ്ങളിൽ ബാലൻസ്ഡ് അല്ലായിരുന്നു. കുറെ ദിവസം ചക്കപ്പഴത്തിന്റെ ഷൂട്ടിങ്ങിനായി മാറ്റിവെച്ചു പക്ഷെ, അതിനുള്ള ബെനിഫിറ്റ് ഇല്ലാത്ത സ്ഥിതി വന്നു. നമ്മൾ എലാവരും കുടുംബം നോക്കാനാണ് ജോലി ചെയുന്നത്, അതിൽ സംതൃപ്തിയല്ലെങ്കിൽ പിന്നെ ആ ജോലി തുടര്‍ന്നിട്ട് കാര്യമില്ലല്ലോ.

എല്ലാവരും അവരവർക്ക് ഇഷ്ടമുള്ള ജോലിയല്ലേ ചെയ്യുന്നത്, അത് ചിലപ്പോൾ നമുക്ക് ശരിയാകുന്നില്ല എന്ന് കാണുമ്പോൾ അത് കളഞ്ഞിട്ട് വേറെ ജോലി നോക്കില്ലേ..  ഞാനും അത്രയേ ചെയ്തുള്ളു എന്നും അർജുൻ പറയുന്നു. അവസാനം അതൊരു അടിയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത്, നല്ല സമയത്ത് തന്നെ പറഞ്ഞിറങ്ങുന്നതാണെന്ന് തോന്നി, പക്ഷെ ചക്കപ്പഴത്തിൽ അവസാന സമയം വരെ ഹാപ്പിയായി, ജോളിയായി ചെയ്താണ് താൻ നിര്‍ത്തിയതെന്നും അർജുൻ പറയുന്നു. ചിലർ പറയാറുണ്ട് ഞാൻ ഒട്ടും ഫോക്കസ്ഡ് അല്ലെന്ന്.  പക്ഷേ എനിക്ക് കുറെ എക്സീപീരിയൻസ് ലഭിച്ചു. അടുത്തിടെ ടാറ്റു ചെയ്യാൻ സുഹൃത്ത് പറഞ്ഞിട്ട് പഠിച്ചു. ഞാനിപ്പോൾ നന്നായി ടാറ്റു ചെയ്യും, സൗഭാഗ്യക്കും വീട്ടിൽ എല്ലാവർക്കും അത് ചെയ്തു കൊടുക്കുകയും ചെയ്തു.

ഞങ്ങൾ ഇപ്പോൾ ഞങളുടെ കുഞ്ഞ് അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എനിക്ക് മോൾ വാവയോടാണ് കൂടുതൽ ഇഷ്ടം, പിന്നെ ഈശ്വരൻ തരുന്നത് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും അർജുൻ പറയുന്നു. പിന്നെ ഇപ്പോള്‍ സീ കേരളത്തിൽ ലെറ്റ്സ് റോക്ക് ആൻഡ് റോള്‍ എന്ന പരിപാടിയിലാണ്, ഭയങ്കര രസമാണ്. എൻജോയ് ചെയ്യുന്നു.  എല്ലാവരുമായി നല്ല സൗഹൃദമുണ്ട് രസമുള്ള പരിപാടിയാണ് എന്നും അർജുൻ പറയുന്നു. പിന്നെ വീട്ടിൽ ഒരു വലിയ നഷ്ടവും അടുത്തിടെ ഉണ്ടായി എന്റെ അച്ഛനും ഏട്ടത്തി അമ്മയും ഞങളെ വിട്ട് പോയി, ഈ ഒരുപരിപാടി എനിക്ക് മനസിന് ഒരുപാട് സന്തോഷം തരുന്നുണ്ട് എന്നും അർജുൻ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *