വണ്ടിക്കൂലി പോലും ഇല്ലാതെ തെരുവിൽ നിന്നപ്പോൾ സഹായിച്ചത് അർജുൻ ! ആ കടപ്പാടിന്റെ കഥ പറഞ്ഞ് ബാബുരാജ് !

മലയാള സിനിമയിൽ നായകനായും വില്ലനായും, സഹ നടനായും ഏറെ തിളങ്ങി നിൽക്കുന്ന ആളാണ് ബാബുരാജ്, പക്കാ വില്ലൻ വേഷങ്ങൾ ചെയ്താണ് നടന്റെ സിനിമ അരങ്ങേറ്റം, പത്തുവര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു എന്നാണ് തന്റെ കരിയറിന്റെ തുടക്കത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. നടൻ മാത്രമല്ല നിർമ്മാതാവും അദ്ദേഹം തിളങ്ങിയിട്ടുണ്ട്, എന്നാൽ നിർമ്മാണം തനിക്ക് വലിയ പരാജയങ്ങൾ നേടി തന്നിരുന്നു എന്ന് പറയുകയാണ് ഇപ്പോൾ ബാബു രാജ്. ക്ലബ് എഎമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് സംസാരിച്ചത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് ചിത്രം നിര്‍മ്മിച്ചപ്പോള്‍ ദാരിദ്ര്യമായിരുന്നു. കയ്യില്‍ പൈസയില്ല. കലാസംഘം ഹംസക്ക, പയ്യന്നൂരുള്ള ഗണേശേട്ടന്‍, കൊല്ലത്തുള്ള രാജശേഖരന്‍ സാര്‍ ഒക്കെ ചേര്‍ന്നാണ് പടം വിതരണം ചെയ്യുന്നത്. മദ്രാസില്‍ നിന്ന് പടം പെട്ടിയിലാക്കി ട്രെയിനിലാണ് കൊണ്ടുവരുന്നത്. ട്രെയ്‌നിന്റെ അവസാന കമ്പാര്‍ട്ട്‌മെന്റിന്റെ പിന്നിലെ എക്‌സ് എന്ന ചിഹ്നമൊക്കെ കണ്ട് പടം ഓടി ലാഭത്തിലാവുമെന്ന പ്രതീക്ഷയോടെ നിന്നിട്ടുണ്ട്. അപ്പോഴാണ് തിരിച്ചു പോവാനും മറ്റുമുള്ള വണ്ടിക്കൂലിയില്ലെന്ന് മനസിലായത്.

എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്, പൈസയില്ലാതെ നാട്ടില്‍ ചെന്നാല്‍ ഹോട്ടലില്‍ കയറ്റില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ ഹംസക്ക പോയി അടുത്തുള്ള ഫോണ്‍ ബൂത്തില്‍ കയറി ആരെയോ വിളിച്ചു. തിരിച്ചുവന്നിട്ട് പറഞ്ഞു ഭാഗ്യമുണ്ടെങ്കില്‍ ഒരു പരിപാടിയുണ്ടെന്ന്. ഒരു ഓട്ടോയും വിളിച്ച് തമിഴ് നടന്‍ അര്‍ജുന്റെ വീട്ടിലേക്കാണ് പോയത്. ഹംസക്കയ്ക്ക് അവിടെ വലിയ സ്വീകരണമാണ് ലഭിച്ചത്. കാരണം പുള്ളി തമിഴ്‌നാട്ടില്‍ ചില ചിത്രങ്ങളൊക്ക വിതരണം ചെയ്തിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം തന്നെ അര്‍ജുന്‍ സാര്‍ വിളിപ്പിച്ചു. നന്നായി ഒന്ന് നോക്കി. ആ ലെന്‍സ് ഒന്ന് വച്ച് കാണിച്ചേ എന്ന് പറഞ്ഞു.

ഞാൻ ഒരു പരുവം ഏറെ ശ്രമപ്പെട്ടു ആ ലെൻസ് വെച്ചുകാണിച്ചു, ആ കൊള്ളാം ഇയാൾ ഒക്കെയാണ് എന്ന് പറഞ്ഞു, എനിക്ക് ആദ്യം ഒന്നും മനസിലായിക്കില്ലായിരുന്നു. എന്നിട്ട് പ്രതിഫലം എത്രയാണ് വേണ്ടതെന്ന് ചോദിക്കുകയായിരുന്നു.. ഞാൻ മിണ്ടാതെ നിന്നപ്പോൾ ഹംസക്ക പറഞ്ഞു, തരുന്ന അഡ്വാൻസ് വാങ്ങിക്കോ എന്ന്. അങ്ങനെ 25,000 രൂപ റെഡി ക്യാഷായിട്ട് കയ്യിലേക്ക് കിട്ടുകയാണ്. അന്ന് 25,000 രൂപ എന്നുപറയുന്നത് വലിയ സംഖ്യയാണ്. അവരുടെ കാറിൽത്തന്നെയാണ് തിരിച്ചുകൊണ്ടുവിട്ടത്.

പിന്നെയാണ് മനസിലായത് അർജുൻ സാറിന്റെ അടുത്ത പദത്തിലേക്ക് വില്ലൻ വേഷത്തിന് പറ്റിയ ഒരാളെ തിരയുന്ന സമയമായിരുന്നു, അങ്ങനെ ഹംസക്കയുടെ ബുദ്ധികാരണം എനിക്കും കാശും കിട്ടി, പക്ഷെ നല്ല ഇടി കൊള്ളുന്ന സിനിമയിരുന്നു. ശെരിക്കും കൊണ്ടു, അർജുൻ സാർ ശരിക്ക് ഇടിക്കുന്നയാളാണെന്ന് ചിത്രീകരണം തുടങ്ങിയപ്പോഴാണ് മനസിലായത് എന്നും ബാബുരാജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *