ഒടുവിൽ അത് സംഭവിച്ചു ! ചിന്നുവിനെ താലി ചാർത്തി ചേർത്ത് പിടിച്ച് അർജുൻ സോമശേഖർ ! വിവാഹ ചിത്രങ്ങൾ വൈറലാകുന്നു !

നർത്തകിയും താര കല്യാണിന്റെ മകളുമായ സൗഭാഗ്യ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖറും ഇന്നൊരു താരമാണ്, അർജുൻ ഇപ്പോൾ അഭിനയ രംഗത്തും വളരെ സജീവമാണ്. അർജുൻ ആദ്യമായി അഭിനയം കാഴ്ചവെച്ചത് ചക്കപ്പഴം എന്ന പരമ്പരയിൽ കൂടി ആയിരുന്നു. അതിൽ അർജുൻ ശ്രദ്ധ നേടിയെങ്കിലും പക്ഷെ ചക്കപ്പഴത്തിൽ നിന്നും അർജുൻ പിന്മാറുകയായിരുന്നു. സ്വാഭാവികമായ അഭിനയ ശൈലിയും, ഒപ്പം അനായാസം നർമ്മം കൈകര്യം ചെയ്യാനുള്ള അർജുന്റെ കഴിവും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ അർജുൻ വീണ്ടും ഉരുളയ്ക്ക് ഉപ്പേരി എന്ന സീരിയലിലൂടെ വീണ്ടും അഭിനയ  രംഗത്ത് എത്തിയിരുന്നു.  ശ്രീലത നമ്പൂതിരി ഉൽപ്പടെ മറ്റു നിരവധി താരങ്ങളും സീരിയലിൽ അണിനിരക്കുന്നുണ്ട്. അതിൽ രാമനുണ്ണി എന്നാണ് അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്, യെങ്കിലും തന്നെ രാം എന്ന് വിളിക്കാനാണ് അർജുൻ പറയാറുള്ളത്. ഇപ്പോഴിതാ രാമനുണ്ണി താൻ കുട്ടികാലം മുതൽ സ്നേഹിക്കുന്ന ചിന്നുവിനെ വിവാഹം ചെയ്ത വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.

ചിന്നുവായി യെത്തുന്നത് അർജെ അഞ്ജലിയാണ്. ഏറെ നാളായിട്ടുള്ള രാമനുണ്ണിയുടെ ആഗ്രഹമായിരുന്നു തന്റെ ചിന്നുവിനെ വിവാഹം കഴിക്കുക എന്നത്. അതിപ്പോൾ സഫലമായ സന്തോഷത്തിലാണ് ആരാധകരും. ഇവരുടെ വിവാഹ ചിത്രങ്ങൾ അർജുനും അഞ്ജലിയും സമൂഹ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്, വരും എപ്പിസോഡിലെ സീനുകളിലാണ് ഈ വിവാഹം രംഗം ഉള്ളത്. തുളസി മാല അണിഞ്ഞ് ചന്ദനകുറിതൊട്ട് ചിന്നുവിന്റെ കൈ പിടിച്ച് നിൽക്കുന്ന രാമനുണ്ണിയുടെ ചിത്രങ്ങൾ‌ അതിവേ​ഗത്തിലാണ് വൈറലായത്.

അർജുൻ ഈ പരമ്പരയിലും അർജുൻ  സംസാരിക്കുന്നത് തിരുവനന്തപുരം ശൈലിയിൽ തന്നെയാണ് ഈ സംസാരമാണ് അർജുന്റെ ഏറ്റവും വലിയ  പ്രത്യേകതയും. എല്ലാവരോടും അങ്ങനെയാണ് താൻ സംസാരിക്കാറുള്ളതെന്ന് അർജുൻ ഇതിനുമുമ്പും പറഞ്ഞിരുന്നു. അർജുന്റെ വരവോടെ പരമ്പരയുടെ ലെവൽ ആകെ മാറി കൂടുതൽ കളർ ആയെന്നാണ് പ്രേക്ഷകരുടെ അഭിപ്രയം. ചക്കപ്പഴത്തിന്റെ അതീ റെറ്റീഹിയിൽ കഥ പറയുന്ന ഒന്നാണ് ഉരുളയ്ക്ക് ഉപ്പേരിയും.

അർജുനും സൗഭാഗ്യക്കും അടുത്തിടെയാണ് അവരുടെ കുഞ്ഞ് ജനിച്ചത്, സൗഭാഗ്യവും അർജുനും എപ്പോഴും മകളുട ചിത്രങ്ങളും  വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അടുത്തിടെ മകൾ ജനിച്ച് ദിവസങ്ങൾ തുകയുന്നതിന് മുമ്പ് കുഞ്ഞിനേയും കൈയിൽ വെച്ചുകൊണ്ട് ഡാൻസ് ചെയ്യുന്ന വീഡിയോ അർജുൻ പങ്കുവെച്ചിരുന്നു, ഇത് നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു, എന്നാൽ വിമര്ശങ്ങൾക്ക് മറുപടിയുമായി അർജുൻ രംഗത്ത് വന്നിരുന്നു, എന്റെ കുഞ്ഞ്, എന്റെ ഇൻസ്റ്റാ അകൗണ്ട് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും, സഹിക്കാൻ കഴിയാത്തവർ ഇറങ്ങി പൊയ്ക്കോളൂ എന്നായിരുന്നു അർജുന്റെ മറുപടി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *