മലയാള സിനിമയിൽ മക്കൾ ‘രാ,ഷ്ട്രീ,യ’മുണ്ട്! ‘എടാ നീ കുറച്ചു കൂടി നന്നാക്കണം, മിസ്റ്റേക്ക് ഉണ്ട്’ എന്നാണ് അച്ഛൻ പറഞ്ഞത് ! അർജുൻ പറയുന്നു !

ഇന്ന് മലയാള സിനിമ രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന താരപുത്രന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ‘മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്’ എന്ന ചിത്രം 25ന് റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. സിനിമയുമായി ബന്ധപ്പെട്ട് അർജുൻ അശോകൻ നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, സത്യം പറഞ്ഞാല്‍ താന്‍ ആദ്യമൊന്നും ഒരു ഹീറോയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. പിന്നെ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ആഗ്രഹിച്ച് തുടങ്ങി. തന്നെ കൊണ്ട് പറ്റുമെന്നൊരു വിശ്വാസം വന്ന് തുടങ്ങി. ജൂണ്‍ ഒക്കെ കഴിഞ്ഞ് ആളുകളുടെ അടുത്ത് നിന്ന് നല്ല റെസ്പോണ്‍സ് കിട്ടി തുടങ്ങിയപ്പോള്‍ സന്തോഷം തോന്നി.

അതിനൊക്കെ ശേഷമാണ്  നായകൻ  ആയിട്ടുള്ള സ്‌ക്രിപ്റ്റുകള്‍ വന്ന് തുടങ്ങിയത്. ആദ്യം തന്നെ ഹീറോ ആയിട്ട് എന്നെ വിളിക്കുന്നത് മെമ്പര്‍ രമേശനിലേക്കാണ്. സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകന്‍റെ മകൻ എന്നത് ഗുണമായെന്നും അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ടെന്നും അർജുൻ പറയുന്നു. വിളിച്ചപ്പോള്‍ തന്നെ ചെയ്യാന്‍ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. പിന്നെ തന്നെ കൊണ്ട് പറ്റുമോ എന്ന് തോന്നി. ഒരുപാട് ആലോചിച്ച ശേഷമാണ് മെമ്പര്‍ രമേശനില്‍ കമ്മിറ്റ് ചെയ്യുന്നത്. ഓരോ പടങ്ങള്‍ ചെയ്യുമ്പോഴും അതൊക്കെ തനിക്ക് ഓരോ ക്ലാസാണ്, പല കാര്യങ്ങള്‍ പഠിക്കും അർജുൻ പറയുന്നു.

തുടക്ക സമയത്ത്  അച്ഛനുമായി സംസാരിച്ചതിന് ശേഷമാണ് സിനിമകൾ  കമ്മിറ്റ് ചെയ്തിരുന്നത്. സിനിമ കാര്യങ്ങൾ എല്ലാം  അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ട്. ചില സീനൊക്കെ കാണുമ്പോള്‍ ‘എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്റ്റേക്കുകളുണ്ട്’, അതെല്ലാം പറയും. നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ല അഭിനയ സാധ്യതയുള്ള വെറൈറ്റി ആയ റോളുകൾ പിടിക്കണം എന്നാണ് ആഗ്രഹം അർജുൻ പറയുന്നു.

എന്റെ സിനിമകളിൽ അച്ഛൻ ഏറ്റവും കൂടുതൽ ഇമോഷണലായി കണ്ടത് ബി ടെക് എന്ന ചിത്രമാണ്. അച്ഛൻ സിനിമ കാണാൻ പോയ തിയറ്ററിൽ എന്റെ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞാൻ  ബോംബ് പൊട്ടി മരിച്ചപ്പോള്‍ അച്ഛന്‍ മുഖത്ത് കൈവെച്ചു, അത് പിന്നെ കുറേ നേരം കഴിഞ്ഞാണ് മുഖത്തുനിന്നും ആ കൈ എടുത്തതെന്ന് അവന്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ് അര്‍ജുന്‍ പറയുന്നത്.  അജഗജാന്തരം, മധുരം തുടങ്ങിയ അർജുന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ മികച്ച വിജയവും അഭിപ്രായവും നേടിയിരുന്നു.  തന്റെ മക്കളെ കഷ്ടപ്പാടിന്റെ വില അറിയിച്ചാണ് താൻ വളർത്തിയതെന്നും, അതുകൊണ്ടു തന്നെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് തന്റെ രണ്ടു മക്കൾക്കും ഉണ്ടെന്നും ഹരിശ്രീ അശോകൻ പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *