മകൾക്കും മരുമകനും ’30 കോടി’ ലോട്ടറി അടിച്ചപ്പോൾ ഞാൻ അവരോട് പറഞ്ഞത് ഒരേ ഒരു കാര്യം ! അർജുന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു ! ഹരിശ്രീ അശോകൻ പറയുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹം മലയാള സിനിമക്ക് ഒരുപാട് മികച്ച സമഭാവനകൾ നൽകിയ മികച്ച കലാകാരനാണ്. നടനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും നമുക്ക് ഏറെ പ്രിയപെട്ടവരാണ്, ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകനായ അർജുൻ അശോകൻ, ഇപ്പോൾ വളരെ തിരക്കുള്ള മുൻ നിര നായകനാണ്.

ഇപ്പോഴിതാ അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ചും, മകനെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിലെ കഷ്ടപാടുകളൂം എല്ലാം അറിയിച്ചും പറഞ്ഞുകൊടുത്തുമാണ് മക്കളെ വളർത്തിയത്.  അർജുന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങള്‍ എറണാകുളത്ത് ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അര്‍ജുന്‍ എന്നോട് പറഞ്ഞു, കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്, ഞാന്‍ പറഞ്ഞു നിനക്കും ഒരു സൈക്കിള്‍ വാങ്ങാം. ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു.

പക്ഷെ  കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അര്ജ്ജുന്റെ സൈക്കിൾ വീട്ടിൽ കാണാനില്ല. ഞാന്‍ അവനോട് ചോദിച്ചു സൈക്കിള്‍ എവിടെ എന്ന്.. അപ്പോൾ അവന്‍ പറഞ്ഞു… ഞാൻ എന്റെ സൈക്കിൾ ഒരു കൂട്ടുകാരന് കൊടുത്തു. രാവിലെ പത്രം ഇടാന്‍ പോയാണ് ആ കൂട്ടുകാരന്‍ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിന് ശേഷമാണ് അവന്‍ സ്‌കൂളില്‍ വരുന്നത്. സൈക്കിള്‍ വാങ്ങാന്‍ നിവൃത്തിയില്ല. സൈക്കില്‍ ഇല്ലെങ്കില്‍ ജീവിതം വഴിമുട്ടും’ ഞാൻ തടസം പറയുമോ എന്ന് പേടിച്ചാണ് ഈ കാര്യം അവൻ എന്നോട് പറയാതിരുന്നത് എന്നും പറഞ്ഞു.

സത്യത്തിൽ അർജുൻ അത് പറഞ്ഞത് കേട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു.. മോനെ നിന്നെ  കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു എന്ന് പറഞ്ഞ് ചേർത്ത് നിർത്തി. അതുപോലെ ഈ അടുത്ത കാലത്ത് എന്റെ മകള്‍ക്കും മരുമകനും ഗള്‍ഫിലെ ഒരു ലോട്ടറി അടിച്ചു. ഞാന്‍ അവരോടും പറഞ്ഞു അതില്‍ ഒരു കോടി രൂപ എങ്കിലും  ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊടുത്താല്‍ നന്നായിരിക്കുമെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവരെ കൂടി സഹായിക്കേണ്ടതാണ് എന്ന്’. അവർ അത് ചെയ്യും മകൾക്കും വലിയ മനസാണ് എന്നും ഹരിശ്രീ അശോകന്‍പറയുന്നു.

അതുപോലെ പത്താം ക്ലാസിൽ പഠനം നിർത്തിയ ആളാണ് ഞാൻ, അത് പഠിക്കാൻ മോശമായത് കൊണ്ടല്ല, സാഹചര്യം അതായിരുന്നു. പട്ടിണി കാരണം പാർട്ടിയുടെ പോസ്റ്റർ ഒട്ടിക്കാൻ പോകുമായിരുന്നു, കാരണം അപ്പോൾ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടൻ ചായയും കിട്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു.  നമ്മൾ പഠിച്ചില്ലെങ്കിലും നമ്മളുടെ മക്കൾ പല ഭാഷ പഠിക്കുന്നതും അറിവു നേടുന്നതും ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഇടയ്ക്ക് ഞാന്‍ മക്കളോട് പറയും നിങ്ങള്‍ ഇത്തിരി നേരം ഇംഗ്ലീഷില്‍ സംസാരിക്ക് മക്കളെ അച്ഛന്‍ ഒന്ന് കേള്‍ക്കട്ടെയെന്ന്. അവര്‍ സംസാരിക്കും. ഞാന്‍ കേട്ടിരിക്കും. എന്നും  ഹരിശ്രീ അശോകന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *