അടുത്ത ജന്മം എങ്കിലും ഈ മനുഷ്യന്റെ മകളായി ജനിക്കണം ! പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു അച്ഛൻ ! കുറിപ്പുമായി അശ്വതി !

മിനിസ്ക്രീൻ രംഗത്ത് ഒരു സമയത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു അശ്വതി. കുങ്കുമപ്പൂവ് എന്ന ജനപ്രിയ സീരിയലിൽ അമല എന്ന കഥാപാത്രം മികച്ചതാക്കിയ അശ്വതി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.  ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് അശ്വതി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത് എന്നാണ് അശ്വതി പറയുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ, ഒരു നല്ല മനുഷ്യൻ … ഒരു നല്ല മനുഷ്യ സ്നേഹി അകാലത്തിൽ വിധി അടർത്തി മാറ്റിയ പൊന്നോമനയുടെ ഓർമ്മകൾ ഇന്നും ഹൃദയത്തിൽ പേറുന്ന ഒരു നല്ല അച്ഛൻ  രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഈ മനുഷ്യനെ ചെളി വാരി എറിയരുത്, തന്റെ പ്രവർത്തി ആ കുട്ടിയെ വേദനിപ്പിച്ചു എന്ന് അറിഞ്ഞ നിമിഷം തന്നെ നിരുപാധികം ക്ഷമ ചോദിച്ചത് തന്നെ ആ മനസിന്റെ വലിപ്പം അശ്വതി കുറിച്ചു. സ്ത്രീ സംരക്ഷണത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങൾ വ്യക്തി ഹത്യ നടത്താനും രാഷ്ട്രീയ മുതലെടുപ്പിനും ആയി ഉപയോഗിക്കാതിരിക്കുക. അതിന് ലഭിക്കുന്ന തിരിച്ചടികളുടെ കാലം വിദൂരം അല്ല എന്നും അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ചു. അടുത്ത ജന്മമെങ്കിലും ഈ മനുഷ്യന്റെ മകളായി ജനിക്കണം എന്നാണ് ഈ പോസ്റ്റിന് ആരാധകരിൽ ചിലരുടെ കമന്റുകൾ.

അതുപോലെ തന്നെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞത് ഇങ്ങനെ, ഒരു തെറ്റായ ചിന്ത മനസിൽ വെച്ചല്ല സുരേഷ് ഗോപി അങ്ങനെ പെരുമാറിയത് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഇതിൽ രാഷ്ട്രീയം കാണാൻ എനിക്ക് പറ്റില്ല. ആ കുട്ടി അവിടെ വെച്ച് തന്നെ വളരെ രൂക്ഷമായി സംസാരിക്കണമായിരുന്നു. പക്ഷേ അവർ വളരെ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. ഞാൻ കരുതിയത് പ്രശ്നം ഒന്നുമില്ലെന്നാണ്. അദ്ദേഹം കൈ വെച്ചപ്പോൾ പുറകോട്ട് പോയ ശേഷം അവർ വീണ്ടും തിരിച്ചുവന്ന് ചോദ്യം ആവർത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിനോട് പ്രതികരിക്കുകയല്ലല്ലോ ചെയ്തത്. അപ്പോൾ തന്നെ പ്രതികരിക്കാമായിരുന്നില്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

സിനിമ രാഷ്ട്രീയ രംഗത്തുള്ള പലരും സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്. അതിൽ നടൻ ഹരീഷ് പേരടി സുരേഷ് ഗോപിയെ വിമർശിച്ച് രംഗത്ത് വന്നപ്പോൾ ജോയ് മാത്യു, ബാബുരാജ് നടിമാരായ മറ്റു നിരവധി താരങ്ങൾ  സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *