വളരെ സ്ട്രിക്ട് ആയൊരു മാഷ് ആയിരുന്നു ഞാൻ ! ‘ടെ,റ,ർ’ ആയാണ് വിദ്യാർഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത് ! പക്ഷെ…..! ബാബു നമ്പൂതിരി പറയുന്നു !

മലയാള സിനിമ ലോകത്ത് കാലങ്ങളായി നിറഞ്ഞ് നിൽക്കുന്ന നടനാണ് ബാബു നമ്പൂതിരി. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു അധ്യാപകൻ കൂടിയായിരുന്നു. തന്റെ ആ പഴയ കാലത്തെ കുറിച്ച് അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്.. പൊതുവെ കുറച്ച് കർക്കശക്കാരായ ഒരു ക്രിസ്ത്യൻ കോളേജായ കുരുവിലങ്ങാട് ദേവമാതാ കോളജിൽ ഞാൻ വർഷങ്ങളോളം പഠിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ ഞാൻ കുറച്ച് മോഡേൺ ആയിരുന്നു. ഇന്നത്തെ ജീൻസ് പോലെ ടൈറ്റ് പാന്റ്സ് ആണ് അന്നത്തെ ട്രെൻഡ്. ഷർട്ട് ടക്ക് ഇൻ ചെയ്ത് ആ പാന്റ്സ് ധരിച്ചാണ് കോളേജിൽ പോയിരുന്നത്. മുൻകാലക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേലിന്റെ മീശയുടേത് സമാനമായ താഴോട്ടിറങ്ങി നിൽക്കുന്ന മീശയും ആയിരുന്നു എന്റെ ഹൈലൈറ്റ്. വിദ്യാർഥികൾക്കിടയിൽ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന മാഷ് എന്ന പേരുമുണ്ട്.

പക്ഷെ എന്റെ ഈ വേഷം ഫാദറിന് അത്ര  പിടിത്തമല്ലായിരുന്നു. ഇത് പെൺകുട്ടികൾ കൂടി പഠിക്കുന്ന ഒരു കോളജ് ആണ് ഇവിട ഇതുപോലെയുള്ള വേഷം കെട്ടലുകൾ പാടില്ല എന്ന് പല തവണ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറയും  കാശു കൊടുത്തു വാങ്ങിച്ച വസ്ത്രങ്ങളല്ലേ. ഇടാതിരിക്കാനൊക്കുമോ, അതൊന്നും വക വെയ്ക്കാതെ ഞാൻ എന്റെ വസ്ത്രധാരണം തുടർന്നിരുന്നു. ചിരിയോടെ ബാബു നമ്പൂതിരി തുടർന്നു.

അതിലും രസം തൂവാനത്തുമ്പികൾ റിലീസായത്തിന് ശേഷം കോളജിൽ ചെല്ലാൻ ഒരു മടി ഉണ്ടായിരുന്നു. പ്രിൻസിപ്പൽ പടം കണ്ടിട്ടുന്നോ ഇല്ലയോ എന്നറിയില്ലല്ലോ, ഏതായാലും പേടിച്ചാണ് ഒപ്പിടാൻ ചെന്നത്, എന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞു.. നന്നായിരുന്നു, അഭിനന്ദനം ഞങ്ങളുടെ എല്ലാ സഹായവും എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത് വളരെ ശെരിയാണ് അവരൊക്കെ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ ഡെന്നീസ് ജോസഫിനോടും ഗായത്രി അശോകിനോടും ഛായാഗ്രഹകൻ സണ്ണി ജോസഫിനോടും ചോദിച്ചാൽ അറിയാം..

അവരെയെല്ലാം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ വളരെ സ്ട്രിക്ട് മാഷ് ആയിരുന്നു. എന്നെ ദ്യാർഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത് ‘ടെറർ’ എന്ന പേരിലായിരുന്നു. ഒരു പീരിയഡ് മുഴുവൻ ഡെന്നീസിനെയൊക്കെ എഴുന്നേൽപ്പിച്ചു നിർത്തിയിട്ടുണ്ട്. അതേ ടെന്നീസിന്റെ തിരക്കഥയിലാണ് ഞാൻ നിറക്കൂട്ടിൽ അഭിനയിച്ചത്. ഒരുപാട് പേര് മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അടുത്ത് വരാറുണ്ട്. മെസേജ് ആയക്കാറുണ്ട്. വിളിക്കാറുണ്ട്.. അതൊക്കെ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. അടുത്തിടെ ഓസ്ട്രേലിയയിൽ മകളുടെ അടുത്ത് പോയപ്പോൾ അനൂപ് ജേക്കബ് എന്നൊരാൾ എന്നെ കാണാൻ വന്നു.

സാർ എന്നെ കെമിസ്ട്രി പഠിപ്പിച്ചിട്ടുണ്ട്, ഒരുപാട് ഇമ്പോസിഷൻ എഴുതിച്ചിട്ടുള്ളതും സാറാണ്. അതിനിടക്ക് എനിക്ക് സുഖമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ സാർ മാത്രമായിരുന്നു അന്ന്  എന്നെ കാണാൻ ആശുപത്രിയിൽ  വന്നിരുന്നത് എന്നും ആ കുട്ടി പറഞ്ഞു. എനിക്ക് ഒരുപാട് സമ്മാനങ്ങളൊക്കെ തന്നിരുന്നു. അയാളെന്നെ ഓർക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അധ്യാപകൻ എന്ന നിലയിൽ ശിഷ്യ സമ്പത്ത് എന്നത് വലിയൊരു സമ്പാദ്യം തന്നെയാണ്. സാറിന്റെ ശിഷ്യനാണെന്ന് സ്നേഹത്തോടെ നേരിട്ടും വിളിച്ചുമൊക്കെ ലോകത്തെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പറഞ്ഞു കേൾക്കുന്നത് വലിയ സന്തോഷമാണ്.

കൂടാതെ ഒരിക്കൽ ഒരുപാട് വേദനിച്ച ഒരു സംഭവവും ഉണ്ടായിട്ടുണ്ട്, 80 ഓളം കുട്ടികളുള്ള പ്രീഡിഗ്രി ക്ലാസിൽ. ഒരു പെൺകുട്ടി എന്തോ പഠിച്ചുകൊണ്ട് വന്നില്ല. ഞാൻ ആ കുട്ടിയെ ഒരുപാട് വഴക്ക് പറഞ്ഞു, നാണമില്ലേ എന്നൊക്കെ ചോദിച്ചു, ആ കുട്ടി പെട്ടന്ന് തലകറങ്ങി വീണു. ഞാൻ ഒരുപാട് വിഷമിച്ചുപോയി. സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി കുറച്ച് റെസ്റ്റ് എടുത്തപ്പോൾ കുട്ടി ഒക്കെയായി. അതിൽ ഞാൻ ഒരുപാട് വേദനിച്ചു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *