‘അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല’ ! ‘പിന്നെ ചാർമിള’, ഞാൻ ആരെയും തേച്ചിട്ടില്ല ! ബാബു ആന്റണി തുറന്ന് പറയുന്നു !

ഒരു സമയത്ത് മലയാള സിനിയിലെ സൂപ്പർ നായക പദവിയിൽ എത്തി നിന്ന ആളാണ് നടൻ ബാബു ആന്റണി. വളരെ കഴിവും സൗന്ദര്യവും ഉള്ള നടനായിരിന്നിട്ടും അദ്ദേഹം എന്തുകൊണ്ടോ ഒരു നായക നിരയിലേക്ക് കൂടുതൽ എത്തപ്പെട്ടിരുന്നില്ല. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമുണ്ടോ എന്ന് തന്നെ സംശയമാണ്. മാര്‍ഷ്യല്‍ ആര്‍ട്ട്സിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യമായിരുന്നു ബാബു ആന്റണിയെ സൂപ്പര്‍ സ്റ്റാർ ആക്കി മാറ്റിയത്. നായകന്റെ കൂടെ ബാബു ആന്റണി ഉണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ആവേശം കൊള്ളുമായിരുന്നു അന്നത്തെ തലമുറ.

പക്ഷെ അദ്ദേഹം അഭിനയത്തിൽ നിന്നും  ഇടവേള എടുത്ത് സിനിമ വിട്ട് നിന്നിരുന്നു.  ഇപ്പോൾ പൂർവാധികം ശക്തമായി  താരം മടങ്ങിവരവിന് ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറിലൂടെയാണ് ബാബു ആന്റണി തിരിച്ചുവരവിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ഹോളിവുഡ്‌ താരം ലൂയിസ് മാൻഡിലോർ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്നുമുണ്ട്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്…

എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹ മാധ്യങ്ങളിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപാട് ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു. ‘അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും തനിക്ക് കിട്ടിയിട്ടില്ലെന്നും, അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥ ഇല്ലെന്നും; അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. എന്നാൽ നിരവധി പേരാണ് അദ്ദേഹത്തിനോട് എന്ത് പറ്റി , ഇപ്പോൾ ഇങ്ങനെ പറയാൻ എന്താണ് കാരണം എന്നൊക്കെ ചോദിച്ചിരുന്നത്.

പലതാരങ്ങളും അദ്ദേഹത്തിന്റെ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു, നടൻ നിർമ്മൽ പാലാഴിയും അദ്ദേഹത്തിന് കമന്റു നല്കി രംഗത്ത് വന്നിരുന്നു. ‘ഒരുകാലത്ത് താടിയും നീട്ടി മുടിയും ഇറക്കി ഉള്ളിലെ ബനിയനും കാണിച്ചു നടക്കുന്ന ചെറുപ്പക്കാർ ഉണ്ടായിരുന്നു “ബാബു ആന്റണി സ്റ്റൈൽ”അത് കൊണ്ടുവന്ന സർ ആണോ ഇത് പറയുന്നത്‌’ എന്നാണ് നിർമ്മൽ പാലാഴി ചോദിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക്  നന്നായി മനസിലാക്കാൻ പറ്റുമെങ്കിൽ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രെഷൻസ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകൾ, ബിജിഎം, കോസ്റ്റാര്സ് എല്ലാം അഭിനയത്തിൽ നമ്മെ സഹായിക്കുന്ന ഘടകങ്ങൾ ആണ്. ഞാൻ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങൾക്കു മനസ്സിലാവുകയും സൂപ്പർ ഹിറ്റ്  ആവുകയും ചെയ്തു. പിന്നെ ‘എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല എന്നുമാണ് ബാബു ആന്റണി പറയുന്നു’

അതുകൊണ്ടു ഇവനെന്തിനു ഈ അവാർഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല. ഇന്ത്യയിലെ വലിയ വലിയ ഡയറക്ടേഴ്‌സിന് ഒരു കംപ്ലെയിന്റും ഇല്ലതാനും. എന്റെ വർക്കിൽ അവർ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാർ സദയം ക്ഷമിക്കുക. എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നത്. മറ്റൊരാൾ അദ്ദേഹത്തിന് പറഞ്ഞു ‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’ താരത്തോട് ചോദിച്ചു.

‘താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളം കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’ ബാബു ആന്റണി ചോദ്യം ചോദിച്ചയാള്‍ക് മറുപടി നല്‍കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *