
‘മലയാള സിനിമയിൽ എനിക്ക് ഒരിക്കലൂം ഒരു പ്രത്യേക സ്ഥാനം ഉള്ളതായി തോന്നുന്നില്ല’ ! സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഇതെല്ലം സഹിക്കുന്നത് ! ബാബു രാജ് പ്രതികരിക്കുന്നു !
ഇന്ന് മലയാളികളുടെ പ്രിയങ്കരനായ നടനാണ് ബാബു രാജ്. സിനിമ എന്ന ഇഷ്ടമേഖലയിൽ ചുവട് ഉറപ്പിക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് ബാബു രാജ്. പക്കാ വില്ലൻ വേഷങ്ങൾ ചെയ്താണ് നടന്റെ സിനിമ അരങ്ങേറ്റം, പത്തുവര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു എന്നാണ് നടൻ പറയുന്നത്. അന്നൊക്കെ ജൂനിയർ ആര്‍ട്ടിസ്റ്റുകളെക്കാള്‍ താഴെയാണ് നമ്മുടെ സ്ഥാനം. ലൊക്കേഷനില്‍ എനിക്കൊന്നും ഭക്ഷണം പോലുമില്ല. കാര്‍ ഉണ്ടായിരുന്നെങ്കില്‍ പോലും അവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വണ്ടി ദൂരസ്ഥലത്ത് നിര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്.
നമ്മൾ ഇനി കാറിലെങ്ങാനും വന്നിറങ്ങുന്നത് കണ്ടാൽ ഉള്ള അവസരം കൂടി നഷ്ടമാകുമോ എന്ന് ഭയപ്പെട്ടിരുന്നു. അന്ന് താൻ ഒരു അഭിഭാഷകൻ കൂടിയാണ്. എറണാകുളത്തെ ഒരു ലീഡിങ്ങ് വക്കീലിന്‍റെ ശിഷ്യനായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചിട്ടാണ് സിനിമ മോഹംകൊണ്ട് ഇതിന്റ പുറകെ അലഞ്ഞത്. ഒരുപാട് കളിയാക്കലുകൾ ഒറ്റപെടുത്തലുകൾ പരിഹാസങ്ങൾ അങ്ങനെ ഒത്തിരി സഹിച്ചാണ് ഇന്ന് ഇവിടെ വരെയെങ്കിലും എത്തി നിൽക്കുന്നത്. പക്ഷെ ഇപ്പോഴും എല്ലാം തികഞ്ഞു എന്നല്ല പറയുന്നത്. മലയാള സിനിമയിൽ ഒരിക്കലും എനിക്കൊരു പ്രത്യേക സ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ല. ഒരുപാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ടെന്നും, ഇപ്പോഴും അത് തുടരുന്നുണ്ടെന്നും ബാബു രാജ് പറയുന്നു. രണ്ട് അടി മുന്നിലേക്ക് കയറുമ്പോള്‍ അഞ്ച് അടി താഴേക്ക് ചവിട്ടി താഴ്ത്തും. പക്ഷെ ആരോടും പരാതി ഇല്ലെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

ഒരുപാട് വർഷം പല പല വേഷങ്ങൾ ചെയ്തു, ഗുണ്ട വേഷം ചെയ്തു. പിന്നീട് പലതരത്തിലുള്ള ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള കാലംവരെ സിനിമയിലുണ്ടാവും. നമ്മൾ എന്ത് ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളി പ്രേക്ഷകർ അംഗീകരിക്കുകയുള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനമയില്‍ രണ്ട് കഥാപാത്രമായി അഭിനിയ്ക്കുക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്നം. ഇനി എന്നെകിലും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ തന്നെ നിലനിൽക്കാൻ വേണ്ടിയാണ് ഈ സംവിധാനം നിര്‍മാണം അടക്കം മറ്റ് മേഖലകിൽ കൈവെച്ചത്. പക്ഷെ അഭിനയിക്കാനാണ് എന്നും ഇഷ്ടം.
വാണി എനിക്കെന്നും ഒരു പിന്തുണയാണ്, ഞാൻ എന്നും അവളോട് ചോദിക്കും വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്ബോള്‍ വരട്ടെ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ് എന്നും ബാബു രാജ് പറയുന്നു. ഇതിനുമുമ്പ് പോസ്റ്റ് ചെയ്‌തെ ചെയ്ത ചിത്രം അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണെന്നും നടൻ പറയുന്നു..
Leave a Reply