പ്രീഡിഗ്രി കഴിഞ്ഞതോടെ പഠിപ്പ് നിര്‍ത്തി ! ഒടുവിൽ സിനിമയും ഇല്ല, വേറൊരു പണിയും അറിയത്തില്ല ! കടം പെരുകി !ബൈജു പറയുന്നു !

ബാലതാരമായി സിനിമയിൽ എത്തി നായകനായും സഹനടനായും, വില്ലനായും കൊമേഡിയനായും അങ്ങനെ എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് നടൻ ബൈജു. ഇന്നും അദ്ദേഹത്തോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ബൈജു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ, വളരെ ചെറുപ്പത്തിലെ താരപരിവേഷം കിട്ടിയതിന്റെ എല്ലാ പ്രശ്‌നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എംജി കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ ആ പരിപാടി ഞാൻ നിര്‍ത്തി. എന്നാൽ ഇരുപത്തിനാല് വയസൊക്കെ ആയപ്പോള്‍ ആകെ കുഴപ്പത്തിലായി. സിനിമയും ശരിയാകുന്നില്ല. എനിക്കാണെങ്കിൽ വേറെ ഒന്നും ചെയ്യാനും അറിയില്ലെന്ന അവസ്ഥയിലേക്ക് എത്തി.

പിന്നെ പല മേഖലകളിലേക്കും തിരിഞ്ഞു. വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം, അങ്ങനെ പല പരിപാടികളും സിനിമ ഇല്ലാതിരുന്ന സമയത്ത് ചെയ്തിരുന്നു. എന്നാലും സിനിമയില്ലാത്തതിന്റെ നിരാശയുണ്ടായിരുന്നു. അറിയാവുന്ന ജോലിയ്ക്കായി ആരും വിളിക്കുന്നില്ലെന്നത് സങ്കടകരമാണല്ലോ. പക്ഷേ അതൊന്നും പുറത്ത് കാണിച്ചില്ല. ഇതിനിടയില്‍ നമ്മളോട് ഇഷ്ടമുള്ളവര്‍ വിളിച്ച് നല്ല വേഷങ്ങള്‍ തന്നുവെന്നും, ഏറെ നന്ദിയോടെ ബൈജു പറയുന്നു.

എന്നാൽ ജീവിതത്തിലെ ഒരു ഘട്ടത്തിലും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ ഒന്നും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. അച്ഛന് ബിസിനസ് ആയിരുന്നു. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും. എനിക്ക് രണ്ട് ചേട്ടന്മാരാണ്. മൂത്തയാള്‍ പോലീസ്. രണ്ടാമന്‍ വിദേശത്തും ജോലി ചെയ്യുന്നു. അച്ഛന്‍ കുടുംബപരമായി ധനികനായിരുന്നെങ്കിലും പക്ഷെ പിന്നീട് ബിസിനസില്‍ ഒരുപാട് നഷ്ടം വന്നു. തീപ്പെട്ടി കമ്പനി തുടങ്ങാന്‍ എടുത്ത ലോണ്‍ കുടിശ്ശികയായി ഒരു ലക്ഷത്തിന് മുകളിലായി. ഇരുപത്തിയെട്ട് വര്‍ഷം മുന്‍പാണെന്ന് ഓര്‍ക്കണം, അച്ഛന്‍ പെട്ടെന്ന് മ,രി,ച്ചതോടെ വീട് ജപ്തിയാകുമെന്ന അവസ്ഥയില്‍ പിന്നെ ഞാനാണ് ആ കടം വീട്ടിയയത്.

അതുപോലെ തന്റെ യഥാർത്ഥ പേര് ബി സന്തോഷ് കുമാര്‍ എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേര് ബൈജു എന്നാണ്. അന്ന് ഫീല്‍ഡില്‍ അധികം ബൈജുമാരൊന്നും ഇല്ലാത്തത് കൊണ്ട് സിനിമയിലും പേരങ്ങനെയായി, പിന്നെ പേരിനൊപ്പം പതിനൊന്ന് അക്ഷരമെങ്കിലും വേണമെന്ന ന്യൂമറോജളി പ്രകാരം ബൈജുവിന്റെ കൂടെ സന്തോഷ് കൂടി ചേര്‍ത്തതാണ്. അത് നന്നായി എന്നാണ് പിന്നീടുള്ള അനുഭവം തെളിയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ‘പൊതുവേ ജ്യോതിഷത്തിലൊന്നും വിശ്വസിക്കുന്ന ആളല്ല ഞാന്‍. എന്ന് കരുതി ഇത്തരം ചില കാര്യങ്ങളിൽ  വിശ്വസിക്കാതെ ജീവിക്കാനും സാധിക്കില്ല.

അതിനുദാഹരണം ഞാൻ എന്റെ  വീടിന്റെ കന്നിമൂലയില്‍ ബാത്ത്‌റൂം പണിതു. അത് പാടില്ലന്നൊരു വിശ്വാസമുണ്ട്. അതിന്റെ യുക്തി എന്തായാലും രണ്ട് മൂന്ന് വര്‍ഷം ഭയങ്കര കാലക്കേടായിരുന്നു. ഒടുവില്‍ അത് ഉപയോഗിക്കാതെ ഇരുന്നതോടെ ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും ബൈജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *