നീ കുറച്ച് ദേഷ്യം കുറക്കാടാ ഉണ്ണി മുകുന്ദാ….! ഞാൻ ആരെയും പുറകിൽ;നിന്നും കു,ത്തി,ല്ല ! വേണമെന്ന് വിചാരിച്ചാല്‍ നേരിട്ട് അടിക്കും ! ബാല പറയുന്നു !

ബാലയും ഉണ്ണിയും തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. ഉണ്ണി മുകുന്ദനും ബാലയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ബാലയുടെ വിവാഹത്തിന് മറ്റും ഉണ്ണി മുന്നിൽ ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ പുറത്ത് ഉണ്ണിയും ബാലയും ഒരുമിച്ച ചിത്രമായിരുന്നു ഷെഫീക്കിന്റെ സന്തോഷം. എന്നാൽ ആ ചിത്രത്തോടെ ഇരുവരും ശത്രുക്കളായി മാറുകയായിരുന്നു. ആ ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് ഉണ്ണി പ്രതിഫലം നൽകിയില്ലെന്ന് പറഞ്ഞ് ബാല രംഗത്ത് വരികയായിരുന്നു. ശേഷം ഏറെ വിവാദങ്ങൾ ഉന്നയിക്കുകയും പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയുമായിരുന്നു.

ഇതിനു പുറമെയാണ് മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണി മുകുന്ദനും മലപ്പുറത്തെ വ്‌ലോഗറും തമ്മിലുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച ഒരു ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. ബാലയും യൂട്യൂബറായ സീക്രട്ട് ഏജന്റും ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ബാല പങ്കുവെച്ചിരുന്നത്.

അതോടെ ബാലയാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് രീതിയിൽ ചർച്ച ചൂടുപിടിച്ചിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് ബാല പറയുന്നത് ഇങ്ങനെ, ആ ഫോട്ടോയെ കുറിച്ച് ഒരുപാട് ചോദ്യങ്ങൾ ഞാൻ നേരിട്ടിരുന്നു. ശ്രുതിയെന്ന് പറഞ്ഞൊരു പെണ്‍കുട്ടിയെ കാണാനായി പോയതായിരുന്നു ഞാന്‍. എന്നെ കാണണമെന്ന് പറഞ്ഞപ്പോള്‍ പോയതാണ്. സത്യമായിട്ടും ഇതേക്കുറിച്ച് എനിക്കൊന്നും അറിഞ്ഞൂട. ബാല ഒരിക്കലും ആരുടേയും പുറകില്‍ പോയി കു,ത്തി,ല്ല. അ,ടി,ക്ക,ണമെന്ന് വിചാരിച്ചാല്‍ നേരിട്ട് അ,ടി,ക്കും.

സത്യം ഇതാണ്..  സീക്രട്ട് ഏജന്റ് സായി എന്നെ വിളിച്ചു. ചേട്ടാ ഒന്ന് കാണണം എന്ന് പറഞ്ഞു. സന്തോഷ് വര്‍ക്കി നേരത്തെ എന്നെക്കുറിച്ചും വളരെ മോശം സംസാരിച്ചതാണ്. എന്നെ കാണണമെന്ന് പറഞ്ഞു. ഇടയ്ക്ക് കാണാന്‍ വരാറുണ്ട്. എന്റെ വീട്ടില്‍ വരുന്ന ആളെ ഞാന്‍ സ്വീകരിക്കും. അതിലെന്താണ് കുഴപ്പം. എന്റെ ശത്രു വന്നാലും ഞാന്‍ അവരെ സ്വീകരിക്കും. അവര്‍ക്ക് ഭക്ഷണം കൊടുത്തേ വിടുകയുള്ളൂ. അതാണ് പഠിച്ച മര്യാദ..

ഞാനും ഉണ്ണിയും തമ്മിൽ ഇപ്പോഴും ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ  ഇനിയും ഒരുമിച്ച്  അഭിനയിക്കും. അവനോടുള്ള സ്‌നേഹം പോയിട്ടില്ല. ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അത് ഓപ്പണായിട്ട് പറഞ്ഞു. സ്‌മോള്‍ ബോയ് എന്ന് ഞാൻ പറഞ്ഞത് അവന്റെ പ്രായത്തെയും എക്‌സ്പീരിയന്‍സിനെയുമാണ്. നല്ലൊരു സ്‌ക്രിപ്റ്റാണെങ്കില്‍ ഞങ്ങളൊന്നിച്ച് അഭിനയിക്കും. എനിക്ക് തെറ്റാണെന്ന് തോന്നിയ കാര്യം ഞാന്‍ പറഞ്ഞു. അന്ന് ഒരുപാട് പേര് എന്നെ മുന്നില്‍ നിര്‍ത്തി ഓടിപ്പോയി. അതാണ് സംഭവിച്ചത്. അതും എന്റെ മനസ് താങ്ങും. കുറച്ച് ദേഷ്യം കുറക്കെടാ ഉണ്ണി മുകുന്ദാ… എന്നും ബാല പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *