ഞാന്‍ തളര്‍ന്നു പോയ സമയത്തെല്ലാം നിങ്ങള്‍ എന്നെ താങ്ങി നിര്‍ത്തി ! ബാലയുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ അമൃതയുടെ കുറിപ്പ് വൈറലാകുന്നു !!
മലയാളികൾക്ക് വളരെ പ്രിയങ്കരരായ വ്യക്തികളാണ് അമൃതയും ബാലയും ഇവർ വേർപിരിഞ്ഞു എങ്കിലും ഇപ്പോഴും ഇവർ ഒരുമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹത്തിന്റെ വാർത്തയാണ് പുറത്ത് വരുന്നത്. അതും കേരളത്തിൽ വെച്ച് അടുത്ത മാസം അഞ്ചാം തിയതി വിവാഹിതനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
ഈ വാർത്ത വന്നതിനു ശേഷം ഇപ്പോൾ വളരെ ഹൃദയ സ്പർശിയായ ഒരു കുറിപ്പുമായി അമൃത എത്തിയിരിക്കുകയാണ്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും മുന്‍പില്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാന്‍ തളര്‍ന്നു പോയ സമയത്തെല്ലാം നിങ്ങള്‍ എന്നെ താങ്ങി നിര്‍ത്തി. എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം ഞാന്‍ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാവരും നിന്റെ ഒപ്പമുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു എല്ലാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. ആ വാക്കുകൾ കാരണം ഞാൻ കൂടുതല്‍ ശക്തിയാര്‍ജിച്ച് ഞാന്‍ മുന്നോട്ട് ജീവിക്കാന്‍ തുടങ്ങി.
ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങള്‍ കാരണമാണ്. ഇന്ന് ഞാന്‍ ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും നിങ്ങളാണ്. എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നല്‍കിയതിനും എന്നെ പിന്തുണച്ചതിനും എന്റെ ശക്തിയായി മാറിയതിനും എല്ലാവരോടും ഒരുപാട് നന്ദി. എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. എന്ന് സ്നേഹപൂര്‍വം അമ്മു’ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. എന്നാൽ ബാല താരേ വിവാഹ വാർത്ത അറിയിച്ചതിനു തൊട്ടു പിന്നാലെ ദുഖ വാർത്തയാണ് പുറത്ത് വരുന്നത്.
രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബാല ലക്നോവില്‍ ആയിരുന്നു. എന്നാൽ ഇപ്പോൾ അവിടെ വെച്ച് നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. വലിയ ആഘാതത്തിലുള്ള പരുക്കാനാണ് നടന് സംഭവിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്ത. ഏതായാലും ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല അറിയിച്ചതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതയാണ് വിവരം.
നടൻ ബാലാക്ക് കുറച്ച് മാസങ്ങൾക്കുമുമ്പും ഇതുപോലെ ഒരു അപകടം സംഭവിച്ച് ഇടുപ്പിന് പരുക്ക് പറ്റിയിരുന്നു, എന്നാൽ നടന്റെ വിവാഹ വാർത്ത വന്നതിനു തൊട്ടു പിന്നാലെ ഇത്തരമൊരു വാർത്ത ഏവരെയും വിഷമിപ്പിച്ചിരിക്കുകയാണ്, തനറെ വധുവിനെ കുറിച്ച് ബാല കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല, വിവാഹം കേരളത്തിൽ വെച്ചാണ് എന്ന് പറഞ്ഞതുകൊണ്ട് വധു വീണ്ടും മലയാളി ആണോ എന്ന സംശയത്തിലാണ് ആരാധകർ.
Leave a Reply