
വിവാഹ വേദിയിൽ വികാരഭരിതനായി ബാല ! എലിസബത്തിനെ ചേർത്ത് നിർത്തി നടന്റെ വാക്കുകൾ വൈറലാകുന്നു !!!!
ബാല ഒരു അന്യ ഭാഷ നടൻ ആണെങ്കിൽ കൂടിയും ഇന്ന് അദ്ദേഹം മലയാളികളുടെ പ്രിയങ്കരനായ അഭിനേതാവും ഒപ്പം നിരവധി ആരാധകരുള്ള ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ്. ഒരു സമയത്ത് അദ്ദേഹം കേരളത്തിന്റെ മരുമകൻ ആയിരുന്നു, ബാലയും അമൃതയും ഒരുപാട് ആരാധകരുള്ള താര ജോഡികൾ ആയിരുന്നു, പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല, അവരെ സ്നേഹിച്ച ഏവരെയും നിരാശപെടുത്തികൊണ്ട് ഇരുവരും വേർപിരിയുകയായിരുന്നു.
ഏകമകൾ അമ്മ അമൃതകോപ്പമാണ് താമസം, ഏറെ നാളുകളായി സമൂഹ മാധ്യമങ്ങളിൽ വളരെ യധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് നടന്‍ ബാലയുടെ രണ്ടാം വിവാഹി വാര്‍ത്ത. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നത് ഈ മാസം അഞ്ചാം തിയതി തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഉണ്ടാകുമെന്ന്. അതെ ഇപ്പോൾ അദ്ധ്യേണം പറഞ്ഞത് പോലെ ഇരുവരും വിവാഹിതർ ആയിരിക്കുകയാണ്. വിവാഹ വേദിയിൽ ബാലയുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. തനറെ അച്ഛൻ നേരത്തെ പറഞ്ഞിരുന്നു തനറെ ഭാര്യ ഒരു ഡോക്ടർ ആയിരിക്കുമെന്ന്, അതിപ്പോൾ സത്യമായിരിക്കുകയാണ്, തനിക്ക് ഒരു ഭാര്യയെ മാത്രമല്ല നാലൊരു അച്ചനയെയും അമ്മയെയും കൂടിയുള്ള ഒരു കുടുംബം കൂടിയാണ് കിട്ടിയത്. ഇനിയാണ് മനസമാധാനത്തോടെയുള്ള യഥാർഥ സ്നേഹവും സന്തോഷകരമായ ജീവിതവും തുടങ്ങാൻ പോകുന്നത് എന്നാണ് ബാല പറയുന്നത്, ഇതിനോടകം ഇവർ ഒന്നിച്ചുള്ള ചിത്രങ്ങക്കും വിഡിയോകളും ബാല സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ബാലയുടെ രണ്ടാം വിവാഹത്തിന്റെ വാർത്ത വൈറലായതോടെ നിരവധിപേരാണ് അമൃതയെ സമാധാനിപ്പിച്ചും, പരിഹസിച്ചും, കളയാക്കിയും രംഗത്ത് വന്നത് . അമൃതയെ കളിയാക്കികൊണ്ടുള്ള ഒരു കമന്റിന് താരത്തിന്റെ മറുപടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി’ എന്നായിരുന്നു കമന്റ്. ‘ഞാന്‍ കാത്തു സൂക്ഷിച്ച മാമ്ബഴം എന്റെ മകള്‍ ആണ് സഹോദരാ’ എന്നാണ് അമൃത മറുപടി നല്‍കിയത്. കൂടാതെ എനിക്ക് ജീവിതത്തില്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. അവള്‍ എന്നെ പരിപൂര്‍ണയാക്കുന്നു. ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവന്‍ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..’ എന്നു കുറിച്ചു കൊണ്ട് നടി മകളെ ചേർത്ത് നിർത്തി ചുംബിക്കുന്ന ചിത്രങ്ങൾ അമൃത പങ്കുവെച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു…
Leave a Reply