സത്യം പറയണം ലാൽ സാർ ആരാണ് ! സാറിനെവിടുന്നാണ് ഇത്രയും എനർജി..! ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ! ബറോസ് ലൊക്കേഷനിൽ നിന്നും താരങ്ങൾ പറയുന്നു !

മോഹൻലാൽ എന്ന നടൻ നമ്മളെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോൾ തന്റെ സംവിധാന മികവിൽ കൂടി നമ്മളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം, ബറോസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ ലാലേട്ടൻ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൊണ്ടുതന്നെ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.  ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചും പറഞ്ഞുകൊണ്ട് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസന പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ്, ഇവർ തമ്മിൽ ഇതിനുമുമ്പും ഒരുപാട് ചിത്രങ്ങൾ വർക്ക് ചെയ്തിട്ടുണ്ട്, അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രം ഒരുക്കുന്നത്. സന്തോഷ് ശിവനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണെന്നും ബറോസ് ലാൽ സാറിന്റെയും ആന്റണിച്ചേട്ടന്റെയും മാത്രം സ്വപ്നമല്ല.. ലാൽ സാറിനെ നെഞ്ചോട് ചേർത്ത്‌വെച്ച എല്ലാവരുടെയും സ്വപ്നമാണെന്നും അനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

അനീഷിന്റെ വാക്കുകൾ ഇങ്ങനെ, സത്യം പറയണം ലാൽ സാർ സത്യത്തിൽ ആരാണ്.. സാറിനെവിടുന്നാണ് ഇത്രയും എനർജി. സാറിനെവിടുന്നാണ് ഇത്രയും ക്ഷമ. സാറിന് ഉറക്കമൊന്നും ഇല്ലേ.. എത്ര ലേറ്റ് ആയിട്ട് ഷൂട്ടിംഗ് കഴിഞ്ഞാലും സാറെങ്ങനെയാണ് കൃത്യം 7.30 ന് തന്നെ ലൊക്കേഷനിൽ എത്തുന്നത്. എന്റെ 1000 Wt പവറുള്ള ചോദ്യങ്ങളാണിത്. പക്ഷേ ലാൽ സാർ എന്റെ  മുന്നിൽ വന്നാൽ ഈ ചോദ്യങ്ങളെല്ലാം എന്റെ വായിൽക്കൂടി ആവിയായിപ്പോകും എന്നുള്ളതാണ് മറ്റൊരു സത്യം. ഒരു ഗ്യാപ് കിട്ടിയാൽ വിളക്ക്‌ പണയം വെച്ചപോലെയിരിക്കുന്ന എന്നെപോലുള്ളവർക്ക് ലാൽ സാർ ഒരു എനെർജറ്റിക് ഐറ്റം തന്നെയാണ്.

മോനേ, ജിബ്‌, ന്റെ മൂവ്‌,മെന്റ് പൂ പൊലെ വേണേ.. ഒട്ടും ഷേക്ക് പാടില്ല.. ഹോ.. ആ ശബ്ദം മൈക്കിലൂടെ കേൾക്കാൻ തന്നെ എന്തൊരു രസാ.. ജിബ്‌ ഓപ്പറേറ്ററിന്റെ പേര് ദിനേശൻ എന്ന് കൂടിയായപ്പോൾ സംഗതി ജോറായി.. സെറ്റിലിപ്പോ “മോനേ ദിനേശാ..” എന്ന വിളികളും ഇടയ്ക്കിടെ കേൾക്കാം.. കട്ട് പറഞ്ഞയുടൻ ലാൽ സാർ.. അണ്ണാ ഓക്കേ ആണോ എന്ന് സന്തോഷ് സാറിനോട് ചോദിക്കും അപ്പോൾ അവിടെ നിന്നും ഓക്കേ ആണ് അണ്ണാ എന്ന രസികൻ മറുപടിയും കേൾക്കാം.

സന്തോഷ് സാറും ലാലേട്ടനും  തമ്മിലുള്ള ആ  ഒരു കെ മിസ്ട്രി കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് കേട്ടോ. മാത്രമല്ല ചിത്രത്തിൽ  ‘ബാറോസ്’ എന്ന ടൈറ്റിൽ ക്യാരക്ടർ ചെയ്യുന്നത് ലാൽസാറാണ്‌.. ആ ക്യാരക്ടറിന്റെ കോസ്റ്റ്യൂമിന് തന്നെ അത്യാവശ്യം ഭാരമുണ്ട്.. അതും പേറിക്കൊണ്ടാണ് ഒരേ സമയം സംവിധായകനായും നടനായും ലാൽ സാർ മാറിക്കൊണ്ടേയിരിക്കുന്നത് എന്നും അനീഷ് പറയുന്നു. അതുപോലെ സന്തോഷ ശിവനും ലാലേട്ടനെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു, താന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളെന്നാണ് അദ്ദേഹം പറഞ്ഞത്.

 

 

Leave a Reply

Your email address will not be published. Required fields are marked *