സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ചുകൂടി ശ്രദ്ധിക്കണം ! ബീസ്റ്റിലെ വിമാനരംഗം പങ്കുവെച്ച് ഐഎഎഫ് പൈലറ്റ് ചോദിക്കുന്നു ! വൈറൽ !!

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് വിജയ്. അദ്ദേഹത്തിന് ഇന്ന് ലോകം മുഴുവൻ ആരാധകരാണ്. താരത്തിന്റെ ഓരോ ചിത്രങ്ങളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ അടുത്തിടെ ഇറങ്ങിയ വിജയുടെ ചിത്രങ്ങൾ എല്ലാം വാണിജ്യപരമായി വിജയം നേടിയിരുന്നു എങ്കിലും പ്രേക്ഷകർക്ക് ഇടയിൽ അത്ര നല്ല അഭിപ്രായം നേടിയിരുന്നില്ല. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം വിജയിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് കഴിഞ്ഞ ഏപ്രില്‍ 13 നാണ് പുറത്തിറങ്ങിരുന്നു. വിജയ് ഒരു റോ ഏജന്റിന്റേ വേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്ക് ഇടയിൽ നിന്നും ലഭിച്ചത്.

ചിത്രത്തിൽ മലയാളി സാനിധ്യവും സജീവമായിരുന്നു, അപർണ ദാസ്, ഷൈൻ ടോം ചാക്കോ, സുബ്ബലക്ഷ്മി ‘അമ്മ അങ്ങനെ നീണ്ട താര നിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രം കഴിഞ്ഞ ആഴ്‌ച്ച ഒടിടി റിലീസ് ചെയ്തിരുന്നു, അന്ന് മുതൽ തന്നെ ചിത്രത്തിലെ പല രംഗങ്ങളെയും വിമര്ശിച്ചുകൊണ്ടും ട്രോളി കൊണ്ടും നിരവധി പേര് രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട രംഗങ്ങളിലൊന്നാണ് പാകിസ്താനിൽ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റർ ജെറ്റിൽ കടത്തികൊണ്ടുവരുന്ന രംഗം ആയിരുന്നു. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാകിസ്താന്‍ പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയിന്റെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍  അനായാസേന വിജയ് ഒഴിഞ്ഞുമാറുന്നതും കാണാം. സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത രംഗമാണിതെന്നാണ് പ്രധാനവിമര്‍ശനം.

ഈ രംഗത്തെ പരാമര്‍ശിച്ച് ഒരു ഐഎഎഫ് പൈലറ്റ് പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ‘എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്. എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. ഒട്ടേറയാളുകളാണ് അദ്ദേഹത്തിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തത്. സംഭവം ഇപ്പോൾ ദേശിയ മാധ്യമങ്ങൾ വരെ വാർത്ത ആക്കിയിരിക്കുകയാണ്. കൂടാതെ ആരാധകരും ഇത് ഏറ്റെടുത്തു, അണ്ണന്റെ സിനിമ കാണാത്ത പൈലറ്റ് ആയിരിക്കും… , മാളിലെ മണ്ടന്മാർ എന്ന പേരിൽ മലയാളത്തിൽ ഇറക്കിയാൽ പൊളിക്കും, അങ്ങിനൊക്കെ നോക്കിയാൽ ഫിസിക്സ് ടീച്ചർമാർ അണ്ണനെ തല്ലിക്കൊല്ലണമല്ലോ.., വിജയ് വിമാനം പറത്തും കപ്പലോട്ടിക്കും ചിലപ്പോൾ ചന്ദ്രനിൽ പോയി വാഴ നടും ആർക്കാ ചോദിക്കാൻ ഉള്ളത്… എന്ന് തൂങ്ങിയ രസകരമായ കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്…

അതുപോലെ ചിത്രം റീലിസ് ചെയ്‌തതിന്‌ പിന്നാലെ വളരെ മോശം പടമാണ് ഇതെന്നും പറഞ്ഞുകൊണ്ട് വിജയിയുടെ അച്ഛൻ രംഗത്ത് വന്നതും ഏറെ വാർത്തയായിരുന്നു. വിജയുടെ താരപദവിയെ ആശ്രയിച്ചാണ് ആ സിനിമ നിലനില്‍ക്കുന്നത്. തിരക്കഥയും സംവിധാനവും ഒട്ടും മികവ് പുലര്‍ത്തിയില്ല. സംവിധായകര്‍ അവരുടെ ശൈലിയില്‍ സിനിമയെടുക്കുകയും അതില്‍ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ബീസ്റ്റ് ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ്. എന്നാല്‍ സിനിമ അത്രയ്ക്ക് സംതൃപ്തി നല്‍കുന്നതായിരുന്നില്ല, ചിത്രത്തിലെ അറബിക്കുത്ത് സോങ് വരെ ഞാന്‍ വളരെ ആസ്വദിച്ചു. എന്നാല്‍ അതിന് ശേഷം സിനിമ അത്ര ആസ്വാദ്യകരമായി തോന്നിയില്ല എന്നും വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖര്‍ തുറന്ന് പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *