അപ്രിയ സത്യങ്ങൾ പറയരുത് !! എംജി ശ്രീകുമാറിനോട് ബീന ആൻ്റണി !!
ബീന ആന്റണി മലയാളികൾക് പ്രത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമല്ല. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ബീന പിന്നീട അങ്ങോട്ട് 80 ൽ കൂടുതൽ ചിത്രങ്ങൾ താരം ഇതിനോടകം ചെയ്തിരുന്നു, ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങൾ കൂടത്തെ എഴുപതോളം സീരിയലുകളും ബീന ചെയ്തിട്ടുണ്ട്, വില്ലത്തിയായും നായികയായും എല്ലാം, ഏത് കഥാപാത്ര മായാലും ബീനയുടെ കയ്യിൽ അത് സുരക്ഷിതമാണ് എന്ന് തന്നെ പറയാം, സിനിമ, സീരിയൽ, ടെലി ഫിലിമുകൾ, ടെലിവിഷൻ ഷോകൾ, റിയാലിറ്റി ഷോകൾ എന്നുവേണ്ട ബീന ചെയ്യാത്തതു ഒന്നും തന്നെയില്ല എന്ന് പറയുന്നതാവും ശരി.. 90 കാലഘട്ടങ്ങളിൽ തുടങ്ങിയ അഭിനയ ജീവിതം ഇന്നും ഒരു ഇടവേളയും കൂടാതെ മുന്നോട്ട് കൊണ്ടുപോകുന്ന ചുരുക്കം ചില അഭിനേതാക്കളുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ബീന ആന്റണി…
1972 എറണാകുളത്ത് ആന്റണിയുടെയും ശോശാമ്മയുടെയും മകളായി ജനിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി 1991 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായ ആളാണ് ബീന 2003 ലാണ് നടനും കലാകാരനുമായ മനോജ് നായർ എന്ന ആളെ വിവാഹം കഴിക്കുന്നത്, പിന്നീടങ്ങോട്ട് ഇവർ ഒരുമിച്ചായിരുന്നു അഭിനയ ജീവിതവും കലാജീവിതവും ഇവർക്ക് ഒരു മകനുണ്ട് ആരോമൽ .. ഇപ്പോൾ ഏറെ ജനശ്രദ്ധ ആകര്ഷിച്ചുകൊണ്ടിരിക്കുന്ന എംജി ശ്രീകുമാറിന്റെ ചാറ്റ് ഷോയാണ് പറയാം നേടാം….
ഇപ്പോൾ ഈ പരിപാടിയിൽ ബീനയാണ് അതിഥിയായി എത്തിയത്, പക്ഷെ ആദ്യ കാകഴ്ചയിൽ തന്നെ എംജി ശ്രീകുമാർ ബീനയോടു പറയുകയുണ്ടായി എന്നെ എറണാകുളത്ത് നിന്നും ഒരാൾ വിളിച്ചിരുന്നു. ഇന്ന് ബീന ആന്റണി ഷോയിലേക്ക് വരുന്നുണ്ടല്ലോ എന്ന് ചോദിച്ചു. അതിൽ ഒരുപാട് കാര്യം ഉണ്ടെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിന്നീട് താൻ മറ്റൊരു സുഹൃത്തിനെ വിളിച്ചു ഈ മനു എങ്ങിനെയാണ് ആള് എന്ന് അന്വേഷിച്ചു. ആള് ഭയങ്കര പ്രശ്നം ആണ് എന്ന് അദ്ദേഹവും വ്യക്തമാക്കി..
എല്ലാ രീതിയിലും പ്രേശ്നക്കാരനാണ് അയാൾ എല്ലാ സമയവും ബാറിലാണ് ഉള്ളത്, അതും കൂടാതെ പെൺപിള്ളേരോട് വളരെ മോശമായി പെരുമാറുന്ന ആളുമാണ് അതും ഈ പ്രായത്തിൽ ശരിയാണോ എന്നും എംജി ബീന ആനറണിയോട് ചോദിക്കുന്നു, എന്നാൽ ഇത് കേട്ടപാടെ എന്റെ മനുവോ, അദ്ദേഹം ബാറിൽ പോകാറില്ല. ആര് പറഞ്ഞാലും ഇത് വാസ്തവവിരുദ്ധം ആണെന്നും ബീന വളരെ ദേഷ്യ ഭാവത്തിൽ പറയുന്നു. മാത്രവുമല്ല ഇതൊരു ഷോയല്ലേ ഇവിടിരുന്നുകൊണ്ട് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്നും ബീന എംജിയോട് പറയുന്നു ഇങൊങ്ങനെയാണെകിൽ താൻ ഈ പരിപാടിയിൽ താൻ തുടരില്ലെന്നും ബീന പറയുന്നു..
ബീന ഇങ്ങനെ പറയുന്ന സമയത്ത് വളരെ ദേഷ്യം പിടിച്ച് എംജി ഇറങ്ങി പോകാൻ ശ്രമിക്കുമ്പോൾ അയ്യോ ചേട്ടൻ അങ്ങനെ പിണങ്ങി പോകല്ലേ എന്ന് പറഞ്ഞുകൊണ്ട് ബീന അദ്ദേഹത്തെ വീണ്ടും വേദിയിലേക്ക് വിളിക്കുന്നു, തനിക്ക് മനോജ് കുമാറിനെ വർഷങ്ങൾ ആയി അറിയാം എന്നും, വളരെ ജെനുവിൻ ആയ ഒരു വ്യക്തി ആണ് മനോജ്‌കുമാർ എന്നും ശ്രീകുമാർ പറയുന്നതോടെ ബീനക്ക് ആശ്വാസം ആകുന്നു. ഇതൊരു പ്രാങ്ക് വീഡിയോ ആണെന്നും ആരും ഇനി ഇതൊരു വാർത്തയാക്കരുതെന്നും എംജി ചിരിച്ചുകൊണ്ട് പറയുന്നു .
Leave a Reply