അമ്മയെ ഓർത്ത് പലപ്പോഴും വിഷമം വരാറുണ്ട് ! ഞാൻ വിഷമിച്ച് ഇരിക്കുന്നത് കണ്ടാൽ നവീന് അപ്പോൾ തന്നെ കാര്യം മനസിലാകും ! കുടുംബ ജീവിതത്തെ കുറിച്ച് ഭാവന പറയുന്നു !

മലയാളികൾക്കും മലയാള സിനിമക്കും ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് ഭാവന. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാവന വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമയിൽ തന്നെ താരമായി മാറിയത്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളിൽ പതറാതെ തന്റെ ജീവിതം തിരികെ പിടിച്ച ആളാണ് ഭാവന. 2017 ൽ പുറത്തിറങ്ങിയ ചിത്രം ആദം ജോൺ ആണ് ഭാവന  അവസാനമായി റിലീസ് ചെയ്തത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തന്റെ ഒരു സിനിമ മലയാളത്തിൽ ഇറങ്ങാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഭാവന. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനാകുന്നത്. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും സൈബർ ആക്രമണങ്ങളെ കുറിച്ചും ഭാവന പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയുടെ ആ വാക്കുകൾ ഇങ്ങനെ, ഗൃഹലക്ഷ്‍മിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. മലയാളത്തിലേക്ക് ഇനിയൊരു മടങ്ങി വരവ് വേണ്ടെന്ന് മനസ്സ് കൊണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ആയിരുന്നു അങ്ങനെയൊരു തീരുമാനത്തിന് പിന്നിൽ. എനിക്ക് എന്റെ മനസമാധാനം തന്നെ ആയിരുന്നു പ്രധാനം. മലയാളത്തിലേക്ക് വന്നാൽ എനിക്ക് അത് നഷ്ടമാകും എന്ന് തോന്നി. അന്നും എന്നും തനിക്ക് നല്ല ഓഫറുകൾ വന്നിരുന്നുവെന്നും സൗഹൃദമാണ് തന്നെ വീണ്ടും സിനിമയിൽ എത്തിച്ചതെന്നും ഭാവന പറയുന്നു.

എന്നെ കുറിച്ച് ഒന്നും അറിയാത്ത സിനിമയിൽ ഞാൻ ചെയ്ത് കഥാപത്രങ്ങൾ മാത്രം കണ്ട് എന്നെ കുറിച്ച് അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ എന്റെ ജീവിതത്തെ കുറിച്ച് അവർ പറയുന്നത് കേൾക്കുമ്പോൾ അതെല്ലാം ഏറെ വിഷമിപ്പിക്കുന്നുണ്ട്. നമുക്ക് ഒരാളെ കുറിച്ച് അറിയില്ലെങ്കിൽ അഭിപ്രായം പറയാതെ എങ്കിലും ഇരിന്നുകൂടെ എന്നൊക്കെ ചിന്തിക്കാറുണ്ട്. അവർക്ക് ആർക്കും ഞാൻ ഒരു ദ്രോഹവും ചെയ്തിട്ടില്ല. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്. ‘നവീനെ 2011 മുതൽ അറിയാം. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. കുടുംബത്തെയും പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. പുള്ളി ബാംഗ്ലൂർ ആണ് ജനിച്ചു വളർന്നത് എങ്കിലും തെലുങ്ക് ആണ് ബേസ്. അച്ഛൻ റിട്ടയേർഡ് നേവി ഓഫീസർ ആണ്. അമ്മ നേരത്തെ മ,രി,ച്ചു പോയി.

എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ ഒരു സാമീപ്യം വളരെ വലുതാണ്. ഏത് പ്രതിസന്ധിയിലും എനിക് തരുന്ന ആ സപ്പോർട്ട് എന്നെ ചേർത്ത് നിർത്തി പകർന്ന് നൽകുന്ന ധൈര്യം ഇതെല്ലാമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അദ്ദേഹത്തിന്റെ അച്ഛന് മലയാളം കുറച്ചറിയാം. നവീനും ഞാനും വീട്ടിൽ ഇംഗ്ളീഷോ, തമിഴോ ആണ് സംസാരിക്കുക. വീടിനുള്ളിൽ പലപ്പോഴും പല ഭാഷകളും നിറയാറുണ്ട്. വിവാഹം കഴിഞ്ഞ ആദ്യസമയങ്ങളിൽ വലിയ വിഷമം ആയിരുന്നു. അച്ഛന്റെ മരണശേഷം വീട്ടിൽ അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്നോർക്കുമ്പോൾ സങ്കടം വരാറുണ്ട്.

പിന്നെ രണ്ടുമാസത്തിൽ കൂടുതൽ ബാംഗ്ലൂരിൽ നിന്നാൽ എനിക്ക് അപ്പോൾ വീടും അമ്മയെയും വലിയ രീതിയിൽ മിസ് ചെയ്യും, വീട്ടിലേക്ക് വരാൻ തോന്നും. ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടാൽ നവീന് കാര്യം മനസിലാകും. അപ്പോൾ തന്നെ ഞങ്ങൾ നാട്ടിലേക്ക് വരും. കുറച്ചുദിവസം അമ്മയ്‌ക്കൊപ്പം താമസിച്ചിട്ടാണ് പിന്നെ മടങ്ങി പോവുക, ഭാവന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *