കൂടെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എനിക്ക് ഉറപ്പ് തന്നു ! അദ്ദേഹത്തിന്റെ വാക്കുകളിൽ ഞാൻ വളരെ സന്തോഷവതിയാണ് ! ഭാവന മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളെ കാണുന്നു !

മലയാള സിനിമ രംഗത്ത് ഒരു സമയത്തെ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടിയായിരുന്നു ഭാവന. വളരെ അപ്രതീക്ഷിതമായി സംഭവിച്ച സംഭവത്തെ വളരെ ധൈര്യമായി നേരിട്ട് അതിനെതിരെ നിയമപരമയിയോ പോരാടാനിറങ്ങിയ ആളാണ് ഭാവന. ഇപ്പോഴിതാ ആദ്യമായി ഈ കേസുമായി ബന്ധപ്പെട്ട് അവർ മുഖ്യമന്ത്രിയെ കാണാൻ വന്നിരിക്കുകയാണ്. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനുടോളം മുഖ്യമന്ത്രിയുമായി സംസാരിച്ചു മന്ത്രിയെ കണ്ട ശേഷം ആദ്യമായി ഭാവന മാധ്യമങ്ങളോട് കേസിനെ കുറിച്ച് സമാശ്രിക്കുകയും ചെയ്തിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ…

എനിക്ക് എന്റെ കേസുമായി ബന്ധപ്പെട്ട ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. അതെല്ലാം ഞാൻ അദ്ദേഹവുമായി സംസാരിച്ചു. അനുകൂല പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അദ്ദേഹം തന്ന ഉറപ്പില്‍ സന്തോഷമുണ്ട്, സംതൃപ്തയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയെ കാണേണ്ട കൃത്യമായ സമയം ഇതാണ് എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടത്’ എന്നും അതിജീവിത പറഞ്ഞു.

അതേസമയം തന്റെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണങ്ങളെ ഭാവന നിഷേധിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞ അവര്‍ ആരുടേയും വായ അടച്ചുവെയ്ക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു. താന്‍ കടന്നുപോയ കാര്യങ്ങളെ കുറിച്ചും, ഞാൻ മാത്രം അനുഭവിച്ച കഠിനമായ ജീവിത യാത്രയെ കുറിച്ചും അവര്‍ക്കൊന്നും അറിയില്ലെന്നും അവര്‍ പറഞ്ഞു. പോരാടാന്‍ തയാറാണ്. ശക്തമായി മുന്നോട്ടുപോകും. സത്യാവസ്ഥ പുറത്തുവരണം. എനിക്ക് നീതി കിട്ടണം’ എന്നും അതിജീവിത പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാവന അതിജീവിത ഹൈകോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതി വേണമെന്ന് ആവിശ്യപെട്ടുമാണ് നടി കോടതിയിൽ ഹർജി സമാപർപ്പിച്ചിരുന്നത്. അതുപോലെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, താനും സർക്കാരും ഇരയായ പെൺകുട്ടിക്ക് ഒപ്പമാണ് എന്നും, നേരെ മറിച്ച് ഇവിടെ കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത് എങ്കിൽ ഒരിക്കലും ദിലീപിന്റെ അറസ്റ് നടക്കില്ലായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *