നമ്മൾ എല്ലാവരും തകർന്നവരാണ്, അങ്ങനെയാണല്ലോ വെളിച്ചം കടന്നുവരുന്നത്! മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കിട്ട് ഭാവനയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !

മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാവന. മലയാള സിനിമ രംഗത്ത് വളരെ സജീവമായിരുന്ന നടി പക്ഷെ പതിയെ മലയാള സിനിമ രംഗത്ത് നിന്നും മാറി നിൽക്കുക ആയിരുന്നു. പക്ഷെ അപ്പോഴും മറ്റു ഭാഷകളിൽ ഭാവന വളരെ സജീവമായിരുന്നു. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ ധാരണ ചെയ്ത ഭാവന ജീവിതത്തിൽ തളർന്ന് പോന്ന ഓരോ സ്ത്രീകൾക്കും ഒരു മാതൃകയാണ്. കന്നഡ സിനിമാനിര്‍മ്മാതാവായ നവീനാണ് ഭാവനയെ വിവാഹം ചെയ്തത്. റോമിയോ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.

ഭാവനയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങായും തണലായും നവീൻ ഒപ്പമുണ്ടാകാറുണ്ട്. അതുപോലെ തന്നെ സിനിമ രംഗത്ത് ഭാവനക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്, മഞ്ജു വാര്യർ, സംയുക്ത വർമ്മ രമ്യ നമ്പീശൻ അങ്ങനെ ഒരുപാട് പേര്. ആ കൂട്ടത്തിൽ മഞ്ജു പകര്‍ത്തിയ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് ഭാവന കുറിച്ച വാക്കുകളാണ് ഇപ്പോൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായി ഭാവന പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മഞ്ഞവെളിച്ചത്തിനിടയില്‍ നിന്നുള്ള വളരെ മനോഹരമായിട്ടുള്ള ഒരു  ചിത്രമാണ് ഭാവന പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ആ ചിത്രം പകർത്തിയത് മഞ്ജു വാര്യർ ആണെന്നും ഭാവന കുറിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒരർത്ഥത്തിൽ ‘നാമെല്ലാവരും ഒരൽപം ത,ക,ര്‍,ന്ന,വ,രാണ്, അങ്ങനെയാണല്ലോ വെളിച്ചം കടന്നുവരുന്നത്’ എന്നായിരുന്നു ചിത്രത്തിന് ഭാവന നല്‍കിയ ക്യാപ്ഷന്‍. തന്റെ ചിത്രങ്ങള്‍ക്ക് എപ്പോഴും മനോഹരമായ ക്യാപ്ഷനാണ് ഭാവന നല്‍കാറുള്ളത് എന്നാണ് ഏവരും ഒരുപോലെ അഭിപ്രായ പെടുന്നത്. ഇകമന്റ് ബോക്‌സ് ഓഫാക്കി വെച്ചാണ് ഭാവന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സൗഹൃദത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം നല്‍കുന്നയാളാണ് ഭാവന. രമ്യ നമ്പീശന്‍, സയനോര, ശില്‍പബാല, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവരുമായെല്ലാം അടുത്ത സൗഹൃദമുണ്ട് ഭാവനയ്ക്ക്. ഇടയ്ക്കിടയ്ക്ക് ഇവരെല്ലാം ഒത്തുകൂടാറുമുണ്ട്. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കിടാറുമുണ്ട്.

കഴിഞ്ഞ ദിവസം ഭാവന പങ്കുവെച്ച മറ്റൊരു കുറിപ്പും ലോകശ്രദ്ധ നേടിയിരുന്നു. ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ  അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം  ചിലരൊക്കെ ആ  നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു.

എനിക്ക് വേണ്ടി സം,സാ,രിക്കാന്‍ എന്റെ  ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, നീതി പുലരാനും തെ,റ്റു ചെയ്തവര്‍ ശി,ക്ഷി,ക്ക,പ്പെ,ടാ,നും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും ഭാവന തന്റെ ഇൻസ്റ്റയിൽ കുറിച്ചു, കൂടാതെ ഒപ്പം  നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും ഭാവന പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *