അങ്ങനെ ഒന്നും ഒരു സൂപ്പർ സ്റ്റാറും ചെയ്യില്ല ! നല്ലൊരു മനസിന് ഉടമയാണ് അദ്ദേഹം ! അതൊന്നും മറക്കാൻ കഴിയില്ല ! ബിജു മേനോൻ പറയുന്നു !

മലയാളസി സിനിമ ലോകത്ത് ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു നടനാണ് ബിജു മേനോൻ. അദ്ദേഹം ഇതിനോടകം ഒരുപാട് സിനിമകളുടെ ഭാഗമായി മാറിയിരുന്നു, നടനായും വില്ലനായും സഹ നടനായും, കോമഡി റോളുകളൂം അങ്ങനെ ഒരുപാട് ചിത്രങ്ങൾ…    ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിൻ്റെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

ഇപ്പോഴിതാ അദ്ദേഹം നടൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ബിജുവിന്റെ വാക്കുകൾ, ഞാൻ സിനിമയിൽ വരുന്ന സമയത്ത് ഒക്കെ വലിയ തിരക്കുള്ള നടൻ ആണ് സുരേഷ് ഗോപി. എന്നാൽ അതിന്റെ പേരിൽ ഒരു തിരക്കുകളോ ജാടയോ ഒന്നും ഒരിക്കൽ പോലും അദ്ദേഹം ആരോടും കാണിച്ചിട്ടില്ല. നല്ല ഒരു മനസ്സിനുടമയാണ് അദ്ദേഹം. മറ്റുള്ളവരുടെ ദുഖങ്ങളും സങ്കടങ്ങളും വളരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിവുള്ള ആളുകൂടിയാണ് അദ്ദേഹം. ഒരിക്കൽ ഞാൻ എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റിൽ തനിച്ചിരിക്കുകയായിരുന്നു. ആ ചിത്രത്തിൽ അദ്ദേഹവും അഭിനയിക്കുന്നുണ്ടായിരുന്നു.

അതുപോലെ അദ്ദേഹം ഇലക്ഷന് മത്സരിച്ചപ്പോൾ ഞാനും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിരുന്നു, അതിനെ തുടർന്ന് നിരവധിപേർ എന്നെ വിമർശിക്കുന്നത് കണ്ടിരുന്നു, എന്നാൽ ജേഷ്ഠതുല്യനും, എന്റെ സഹപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തെ പിന്തുണക്കേണ്ടത് എന്റെ കടമ ആയിരുന്നു എന്നും, അദ്ദേഹത്തെ പോലെ നല്ല മനസുള്ള ഒരു ജനപ്രതിനിധിയെ കാണാൻ തന്നെ പ്രയാസമാണ് എന്നും ബിജു പറഞ്ഞിരുന്നു.

ഞാൻ അങ്ങനെ തനിച്ച് ഇരിക്കുന്നത് കണ്ട അദ്യേഹം എന്നെ വിളിച്ച്  അദ്ദേഹത്തിന്റെ അടുത്ത് ഇരുത്തി, എന്നിട്ട്   ഒരുപാട് കാര്യങ്ങൾ എന്നോട്  സംസാരിച്ചു. മോഹൻലാലിനോടും മമ്മൂട്ടിയോടും ഒന്നും ഇത്രയും സ്വാതന്ത്രത്തോടെ അന്നൊന്നും പെരുമാറാൻ കഴിഞ്ഞിരുന്നില്ല. സുരേഷ് ഗോപി എന്ന മനുഷ്യൻ എത്ര സിമ്പിൾ ആണെന്ന് എനിക്ക് ആ ദിവസം മനസ്സിലായി. എന്നും അദ്ദേഹം പറയുന്നു. എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയാണ് അദ്ദേഹം എന്നും ബിജു പറയുന്നു.  അതുപോലെ സംയുക്തയുമായുള്ള ദാമ്പത്യ ജീവിതത്തിന്റെ വിജയത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

ഞങ്ങൾ രണ്ടുപേരും പരസ്പരം വളരെ അധികം മനസിലാക്കി, കുറവുകളൂം പോരായ്‌മകളും ഉൾക്കൊണ്ട് അട്ജെസ്റ് ചെയ്യുന്നവരാണ്, രണ്ടുപേരും വ്യക്തിപരമായ കാര്യങ്ങളിൽ ഞങ്ങൾ പരസ്പരം ഇടപെടാറില്ല. അതുതന്നെയാണ് വിജയവും. ഞങ്ങൾ രണ്ടു പേരും ഫ്രീഡം കൊടുക്കാറുണ്ട്. എനിക്ക് സുഹൃത്തുക്കളുമായി ട്രിപ്പ് ഒക്കെ പോകണം എങ്കിൽ സംയുക്ത തന്നെ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി തരാറുണ്ട്. അല്ലാതെ ഒരു ടിപ്പിക്കൽ ഭാര്യയെ പോലെ  കൂട്ടുകാരുമൊത്തുള്ള ട്രിപ്പ് ഒക്കെ എതിർക്കുന്ന ആൾ അല്ല സംയുക്ത. ലോക്ക്ഡൗൺ സമയത്ത് മറ്റു കാര്യങ്ങൾ ഒന്നും ഇല്ലാതെ വീട്ടിൽ ആയി പോയപ്പോൾ സുഹൃത്തുക്കളോട് ഒക്കെ ഇങ്ങോട്ട് വരാൻ പറയു എന്നുമൊക്കെ സംയുക്ത പറഞ്ഞിരുന്നു യെന്ന്എം ബിജു മേനോൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *