വൈകുന്നേരങ്ങളില്‍ എല്ലാവരും ലാലേട്ടന്റെ റൂമിൽ ഒന്ന് കൂടുന്ന പതിവുണ്ട് ! പക്ഷെ അന്നത്തെ എന്റെ ആ പ്രവർത്തി കാരണം അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു ! ബിജു മേനോൻ പറയുന്നു !

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. അദ്ദേഹം നായകനായും, സഹ താരമായും വില്ലനായും മലയാള സിനിമയിൽ നിറഞ്ഞാടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. എപ്പോഴും പല വേറിട്ട കഥാപാത്രങ്ങളിലൂടെ വീണ്ടും നമ്മളെ അതിശയിപ്പിക്കുന്ന പ്രകടമാണ് അദ്ദേഹം കാഴ്‌ച വെക്കുന്നത്. ഇപ്പോൾ തനറെ സിനിമ ജീവിതത്തിൽ സംഭവിച്ച ഒരു ഒരു സംഭവം ഓർത്ത് പറയുകയാണ് അദ്ദേഹം. ഹരിദ്വാറില്‍ വടക്കുനാഥന്‍ എന്ന  സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉണ്ടായ സംഭവമാണ് നടന്‍  അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തുറന്ന് പറയുന്നത്.

ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ.. ഹരിദ്വാറില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു അന്ന് ഞങ്ങളുടെ താമസം. എന്നാൽ ആകെ ഒരു രസം ഞങ്ങൾ എല്ലാവരും കൂടി  വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന ഒരു പതിവുണ്ട്. അത് മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. ആ രസകരമായ നിമിഷത്തിൽ  താനൊരു പാട്ട് പാടി.. ആ പാട്ട് വരുത്തിയ പൊല്ലാപ്പ് വളരെ വലുതായിരുന്നു എന്നാണ് ബിജു പറയുന്നത്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം ഗിരീഷ് പുത്തഞ്ചേരിയും ഉണ്ടായിരുന്നു. അദ്ദേഹം കൂടി ഇരുന്നപ്പോഴാണ് ഞാൻ ആ പാട്ട് പാടിയത്. പക്ഷെ ആ പാട്ട് കേട്ടതും പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി. തന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി.

 

അദ്ദേഹം പെട്ടന്ന് ചാടി എഴുനേറ്റ് എന്നെ കണ്ണ് പൊട്ടുന്നപോലെ വഴക്ക് പറയാൻ തുടങ്ങി..   ‘നിനക്ക് അക്ഷരം അറിയാമോടാ’ എന്ന് ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട് അദ്ദേഹം ഇടക്ക്  തനിക്ക് വായിക്കാന്‍ തന്ന എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി വളരെ ദേഷ്യത്തിൽ മുറിക്ക് പുറത്തിറങ്ങി അവിടെ നിന്നും പോകുകയായിരുന്നു. അദ്ദേഹം അത്രയും ദേഷ്യപ്പെടാൻ ഞാൻ ഏത് പാട്ട് ആയിരിക്കും പാടിയത് എന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്, അന്ന് താന്‍ പാടിയത് ഗിരീഷ് തന്നെ എഴുതിയ ബാലേട്ടനിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.’ എന്ന് തുടങ്ങുന്ന ഗാനമാണ്. പക്ഷേ ചെറിയ ഒരു മാറ്റത്തിലാണ് ആ ഗാനം താൻ പാടിയത് എന്നാണ് ബിജു പറയുന്നത്. ആ ഗാനം താന്‍ മംഗ്ലീഷിലാണ് പാടിയത്.

അതായത് ‘യെസ്റ്റര്‍ഡേ എന്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്ബ് ഊതിയില്ലേ.’എന്ന്. അത് കേട്ടതും ആ പാട്ടിനെ താൻ വികൃതമാക്കിയതിന്റെ ദേഷ്യമാണ് അന്ന് ഗിരീഷ് പ്രകടിപ്പിച്ചത്. എന്നാല്‍ പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല എന്നും ബിജു പറയുന്നു.. കൂടാതെ  സുരേഷ് ഗോപിയെ  കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, സുരേഷ് ഗോപി. വളരെ സത്യസന്ധനായ വ്യക്തി ആണെന്നും. തനിക്ക് സഹോദര തുല്യനായ ആളാണെന്നും ബിജു പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *