
വോയിസ് മോഡുലേഷന് ആയാലും ഡയലോഗ് ഡെലിവറി ആയാലും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ട് പോലും വിസ്മയിപ്പിക്കാന് കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാള്‍ ! കുറിപ്പ് വൈറലാകുന്നു !
നമ്മൾ മലയാളികളെ ചിരിച്ചും ചിന്തിപ്പിച്ചും ഒരുപാട് മികച്ച പ്രകടനം കാഴ്ച്ചവെച്ച ആളാണ് നടി ബിന്ദു പണിക്കർ. എടുത്ത് പറയാൻ ഒരുപാട് കഥാപാത്രങ്ങൽ, ഇപ്പോഴിതാ കുറിച്ച് ഒരു സോഷ്യൽ മീഡിയ പേജിൽ അജ്മല്‍ നിഷാദ് എന്ന ആള് പങ്കുവെച്ച കുറിപ്പ് ഇതിനകം ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ആ കുറിപ്പിൽ പറയുന്ന ഓരോ കാര്യങ്ങളും ഏവരും കയ്യടിച്ച് സമ്മതിക്കുന്ന പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.. ആ കുറിപ്പിലെ വാക്കുകൾ ഇങ്ങനെ.
സിനിമക്ക് വേണ്ടി ജീവിക്കുന്നതും അവരുടെ ജീവിതം സിനിമക്കായി മാറ്റിവെച്ചതും അങ്ങനെ ഒരുപാട് താരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. യവരെ കൂടാതെ സിനിമ മോഹവുമായി ഒന്ന് തല കാണിച്ചാല്‍ മതി എന്ന രീതിയില്‍ അഭിനയ സ്വപ്നം പേറി നടക്കുന്നവര്‍ പോലും ഒരുപാട്ഉണ്ട്, മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി തുടങ്ങി ഒരുപാട് ലെജന്‍ഡ്സിനെ ആഘോഷം ആക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ എന്നാല്‍ അവരോടൊക്കെ കട്ടക്ക് നിന്ന് പെര്‍ഫോമന്‍സ് ചെയുന്ന എന്നാല്‍ അധികം വാഴ്ത്തിപാടലുകള്‍ ഒന്നും അങ്ങനെ കിട്ടിയിട്ടില്ലാത്ത ഒരു നടി ആണ് ബിന്ദു ചേച്ചി എന്ന് തോന്നിയിട്ടുണ്ട്.
ഒന്നോ രണ്ടോ സിനിമയിലെ ചില നല്ല പ്രകടനങ്ങള്‍ കൊണ്ട്, അതുമല്ലെങ്കിൽ പിന്നീട് ഒരേ അച്ചില്‍ വാര്‍ത്ത പോലുള്ള സിനിമകളിലെ ചില പ്രകടനങ്ങള്‍ ഒക്കെ ചെയ്തു പോകുന്ന നടിമാരെ പോലും നമ്മൾ മലയാളി പാടി പുകഴ്ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ ബിന്ദു ചേച്ചിയുടെ കാര്യത്തില്‍ അങ്ങനെ ഒന്ന് പോലും എവിടെയും കണ്ടിട്ടില്ല. ഒരു അഭിനേതാവ് അല്ലെങ്കിൽ അഭിനയത്രിക്ക് ചെയ്തു ഫലിപ്പിക്കാന്‍ ഏറ്റവും പാടുള്ളത് എന്ന് ഞാന്‍ കരുതുന്ന ഒരു വിഭാഗമാണ് കോമഡി. നിങ്ങള്‍ക്ക് മനോഹരമായി കോമഡി ചെയ്യാന്‍ ആകുമോ നിങ്ങളെ കൊണ്ട് ഒട്ടുമിക്ക റോളും അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ആകും എന്ന് കരുതുന്നോരു ആള് ആണ് ഞാന്‍.

മലയാള സിനിമ രംഗത്ത് കോമഡി രംഗങ്ങളിലെ തമ്പുരാക്കന്മാരായ ജഗതി ചേട്ടനെയും കൊച്ചിന് ഹനീഫയെയും ഇന്നസെന്റിനെയും ഒക്കെ ഒന്നുമല്ലാത്താക്കി ഒരു സിനിമ ഫുള്‍ പൂണ്ടു വിളയാടിയ ബിന്ദു ചേച്ചിയുടെ പ്രകടനം കണ്ട് ഞാന്‍ കുട്ടികാലത്തു ഒരുപാട് ചിരിച്ചിട്ടുണ്ട്, ഇന്ന് പക്ഷെ ആ സിനിമ കാണുമ്പോൾ ചിരിയുടെ കൂടെ ചിന്തയും കടന്ന് വരും, ആ ലെജന്‍ഡിനെ ഒക്കെ ചുമ്മാ സൈഡ് ആക്കി പെര്‍ഫോം ചെയുന്ന ബിന്ദു ചേച്ചിയുടെ റേഞ്ച് എന്താണെന്ന് ഓര്‍ത്തു. ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂത്രദ്ധാരനിലെ ബിന്ദുചേച്ചിയുടെ ദേവുമ്മ എന്ന കഥാപാത്രം.
അത് ആ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചത് എന്ന് എടുത്ത് പറയാൻ പറ്റിയ കഥാപാത്രമാണ്. അത് പോലെ തന്നെ പട്ടണത്തില്‍ സുന്ദരനിലെ ദിലീപിന്റെ അമ്മായിഅമ്മയായി ആ വെറുപ്പിക്കുന്ന റോൾ. അതൊക്ക വേറൊരു ആളെ വെച്ച് സങ്കല്പിക്കാന് പോലും പറ്റാത്രത മികവില്‍ ചെയ്തു ഫലിപ്പിച്ചു വെച്ചിട്ടുണ്ട്. അമ്മയായി സഹോദരി ആയി സ്വല്പം കുശുമ്പുള്ള കഥാപാത്രം ആയി, നെഗറ്റിവ് ഷേഡ് കഥാപാത്രങ്ങള്‍ ആയി ഏകദേശം മുപ്പതു വര്‍ഷത്തോളം ആയി ഇങ്ങനെ നിറഞ്ഞു നില്കുന്നുണ്ട്. വോയിസ് മോഡുലേഷന് ആയാലും ഡയലോഗ് ഡെലിവറി ആയാലും മുഖത്ത് മിന്നി മറയുന്ന ഭാവങ്ങള്‍ കൊണ്ട് പോലും വിസ്മയിപ്പിക്കാന് കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാള്‍.
മലയാള സിനിമ രംഗം എന്ന് പറയുമ്പോൾ തന്നെ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു പേര് തനനെയാണ് ബിന്ദുചേച്ചിയുടേത്. ഉര്‍വശി, മഞ്ജു, ശോഭന ലെവലില്‍ ഒക്കെ പ്രതിഷ്ടിച്ചാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നേക്കാം, പക്ഷെ പ്രകടനം കൊണ്ട് ഇവരോളം ഒക്കെ എന്നെ അത്ഭുതപെടുത്തിയ മറ്റൊരു നടിയാണ് ബിന്ദു ചേച്ചി. അഭിനയകലയിലെ മുപ്പതാം വര്‍ഷത്തിലേക്ക് നടന്നു കയറിയ ബിന്ദു ചേച്ചിക്ക് ആശംസകള്‍.
Leave a Reply