ഇവരെ ഒക്കെ ജനങ്ങൾ വേണ്ടെന്ന് വെച്ചാല്‍ തീര്‍ന്നു ! പൃത്വിരാജിന്റെ ചില രീതികൾ അംഗീകരിക്കാൻ കഴിയാത്തത് ! നിർമാതാവ് പറയുന്നു !

ഇന്ന് പൃഥ്വിരാജ് ഒരു നടൻ മാത്രമല്ല, നിർമാതാവ്, സംവിധായകൻ, ഡിസ്ട്രിബൂട്ടർ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ അടുത്തിടെ ഇറങ്ങിയ എല്ലാ സിനിമകളും വലിയ വിജയമായിരുന്നു. ഒരു സമയത്ത് സിനിമക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളുകൂടിയായിരുന്നു പൃഥ്വിരാജ്. പൊതുവെ അദ്ദേഹത്തിന് അഹങ്കാരി എന്നൊരു വിളിപ്പേര് കൂടി ഉണ്ട്.

ഒരു സമയത്ത് ർപ്രിത്വിരാജിന്റെ സിനിമകൾ അടുപ്പിച്ച് തന്നെ പരാജയമായായിരുന്ന അവസ്ഥയും നിലനിന്നിരുന്നു. അത്തരത്തിൽ പരാജയമായിരുന്ന ഒരു സിനിമയാണ് 2012 ൽ റിലീസ് ചെയ്ത ചിത്രം സിംഹാസനം. ന്ദ്രകുമാര്‍ ആയിരുന്നു ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഐ കാൻ മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.      ചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ….

നടൻ സുകുമാരനോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാൻ പൃഥ്വിരാജ് എന്ന നടനെ ഇഷ്ടപെട്ടത്. ഒരു പ്രത്യേക സ്വാഭാവരീതിയുള്ള ആളാണ് രാജു, സിംഹാസനം ഒരു പരാജയമായിരുന്നു. ആ സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു ചാനലിൽ പോലും അഭിമുഖം നൽകാൻ അന്ന് പൃഥ്വിരാജ് എത്തിയില്ല. പുള്ളിയെ എല്ലാവരും കൊള്ളാമെന്ന് പറയുന്നത് സിനിമകള്‍ വിജയിക്കുന്നത് കൊണ്ടാണ്. ജനങ്ങള്‍ വേണ്ടെന്ന് വെച്ചാല്‍ തീര്‍ന്നു. അതുപോലെ രണ്ടു തവണ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് അഞ്ചു ലക്ഷം രൂപ കടം ചോദിക്കാൻ ചെന്നിരുന്നു. ആ രണ്ടു പ്രവിശ്യവും അയാൾ എന്നെ അകറ്റി മാറ്റി.

എന്നാൽ മോഹൻലാൽ എന്ന നടനെ കണ്ടെങ്കിലും രാജു പഠിക്കുമെന്നു ഞാൻ കരുതി.. അതും ഉണ്ടായില്ല.  ലാൽ സാറിന് ഒരു രീതിയുണ്ട് എല്ലാ കാര്യങ്ങൾക്കും അത് നമുക്ക് അംഗീകരിക്കാൻ കഴിയുന്ന രീതികളാണ്. സത്യത്തിൽ സിംഹാസനം’ എന്ന ചിത്രം നാടുവാഴികൾ എന്ന മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായിട്ട് ‘ ചെയ്യാനായിരുന്നു ഉദ്ദേശം. പക്ഷെ തിരക്കഥകൃത്ത് എസ് എന്‍ സ്വാമിയും തമ്മിലുള്ള ഈഗോ പ്രശ്‌നം കാരണം അത് നടക്കാതെ പോവുകയായിരുന്നു.

അതുപോലെ നടൻ ശ്രീനാഥ്‌ ഭാസി വിഷയത്തിലും ചന്ദ്രകുമാർ തന്റെ അഭിപ്രായം പറഞ്ഞിരുന്നു. തന്റെ അടുത്തൊക്കെ ഇത്തരം പെരുമാറ്റങ്ങളുമായി വന്നാല്‍ എടുത്ത് തറയില്‍ അടിക്കും. സിനിമകളുമായി ഇവര്‍ക്ക് പിന്നാലെ പോകുന്നവരെയാണ് നല്ലത് പറയേണ്ടത്. ഇവനൊന്നും സിനിമ കിട്ടരുത്. വെല്ല കൂലിപ്പണിക്കും പോട്ടെയെന്ന് ആയിരുന്നു ചന്ദ്ര കുമാറിന്റെ പ്രതികരണം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *