വിനായകനെതിരെ കേ,സ് വേണ്ട ! അപ്പ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയേ പറയൂ !

ജനനായകന്റെ വിടവാങ്ങലിന്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കേരളം മുക്തി നേടിയിട്ടില്ല, കഴിഞ്ഞ ദിവസം മലയാളികളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് നടൻ വിയകന്റെ വിവാദ വാക്കുകൾ ആയിരുന്നു, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് വിനായകൻ പങ്കുവെച്ച വാക്കുകളിൽ നിരവധി പേര് വിമർശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ  ഈ സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. ഇത്തരം വിഷയങ്ങളിൽ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻചാണ്ടിയും കാണുക എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി മാധ്യമങ്ങളും കേരളവും മറ്റൊന്നും ചർച്ച ചെയ്തിരുന്നില്ല, ഉമ്മൻ ചാണ്ടി എന്ന ജനപ്രിയ നേതാവിന്റെ അവസാന നിമിഷങ്ങളോടൊപ്പമായിരുന്നു, ഇതിൽ ക്ഷുപിതനായ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്.

ഇതിനു പിന്നാലെ വ്യാപകമായാ പ്രതിഷേധമാണ് ഉണ്ടായത്. തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു. ഇതിനു പിന്നാലെ, എറണാകുളം നോർത്ത് പൊലീസ് നടനെതിരെ കേ,സ് രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതിനിടയിൽ വിനായകന്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് പൊട്ടിക്കുകയും വാതില്‍ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനോട് ചാണ്ടി ഉമ്മൻ പ്രതികരിച്ചത് ഇങ്ങനെ, ‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കിൽ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,’ ചാണ്ടി ഉമ്മൻ പറഞ്ഞു.

ആ അച്ഛന്റെ മകന് അങ്ങനെയെ പറയാനാകൂ, പക്ഷെ വിനായകന്റെ വാക്കുകൾ എന്നും ഒരു കളങ്കമായി നിലകൊള്ളും എന്നാണ് പൊതുജനങ്ങളുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *