പക്ഷെ നയൻതാര അത് എവിടെയും പറഞ്ഞ് കേട്ടിട്ടില്ല ! അതെന്താണ് എന്നെനിക്ക് അറിയില്ല ! നടി ചാർമിളാ പറയുന്നു !
ഒരു സമയത്ത് സിനിമ രംഗത്ത് ഏറെ തിരക്കുള്ള ഒരു അഭിനേത്രി ആയിരുന്നു ചാർമിളാ. മലയാള സിനിമയിലും അവർ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു. കാബൂളി വാല, കമ്പോളം, ധനം, തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയായിരുന്നു. പക്ഷെ അവർക്ക് അവരുടെ കരിയറിൽ തുടർന്ന് കൊണ്ടുപോകാൻ സാധിച്ചില്ല. നിരവധി ഗോസിപ്പുകൾ ചാർമിളയുടെ വ്യക്തി ജീവിതത്തെ ബാധിച്ചിരുന്നു. നടൻ ബാബു ആന്റണിയുമായി പ്രണയമായിരുന്നു എന്ന് ചാർമിള തുറന്ന് പറയുമ്പോൾ ബാബു ആന്റണി അത് നിഷേധിക്കുക ആയിരുന്നു. തന്നോട് ഒരുപാട് പേർക്ക് ഇഷ്ടമുണ്ടയിരുന്നു അതൊന്നും താൻ ശ്രദ്ധിക്കാൻ പോയിട്ടില്ല എന്നാണ് ബാബു ആന്റണി പ്രതികരിച്ചത്.
വിവാഹ ജീവിതത്തിൽ വലിയ പരാജയങ്ങൾ നേരിട്ട ആളുകൂടിയാണ് ചാർമിള, സീരിയൽ നടൻ കിഷോർ സത്യയുമായി ചാർമിളാ 1995 ൽ വിവാഹം കഴിച്ചിരുന്നു പക്ഷെ ദാമ്പത്യ ജീവിതത്തിൽ പൊരുത്തപ്പെടാൻ സാധിക്കാതിരുന്ന ഇരുവരും 1999 ൽ ആ ബന്ധം പിരിയുകയായിരുന്നു, അതിനു ശേഷം 2006 ൽ രാജേഷ് എന്ന ആളെ താരം വിവാഹം ചെയ്തിരുന്നു. പക്ഷെ ആ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല, 2014 ൽ അവസാനിച്ചു, ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്, ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം അഭിനയ രംഗത്ത് സജീമായിരിക്കുകയാണ് താരം.
ഇന്നും അഭിനയ രംഗത്ത് സജീവമായ നടി ഇപ്പോഴിതാ തന്റെ ഒരു അഭിമുഖത്തിൽ നടി നയ,ൻതാരയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചാർമിളയുടെ വാക്കുകൾ ഇങ്ങനെ, നയൻതാരയെ ത,മിഴ് സിനിമയിലെ അണിയറപ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുത്തത് താനാണ് ഞാനൊരിക്കൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നയൻതാരയെ ആദ്യമായി കണ്ടത്. അന്ന് ഞാൻ തമിഴ് സിനിമ രങ്ങത്ത് ഏറെ തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു.
അന്ന് അവർ മലയാളത്തിൽ ഒന്ന് രണ്ടു പടങ്ങൾ ചെയ്തു നിൽക്കുന്ന സമയം, ഒരു പരിപാടിയിൽ വെച്ച് എന്നെ കണ്ടപ്പോൾ നയ,ൻതാര പറഞ്ഞു. അവർക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ട്, ഇപ്പോൾ മോഹൻലാൽ സാറിനോടൊപ്പം സിനിമയൊക്കെ ചെയ്തിരുന്നു.’ ‘ചേച്ചി ഒന്ന് എന്നെ തമിഴ് സിനിമയിൽ പരിചയപ്പെടുത്താൻ സഹായിക്കാമോയെന്ന്. അന്ന് ഞാൻ നമ്പറൊക്കെ വാങ്ങി തമിഴ് സിനിമയിലെ ചിലർക്ക് കൊടുത്തു. അങ്ങനെയാണ് അവർ നയൻതാരയെ തമിഴിലേക്ക് ക്ഷണിച്ചത്.
പക്ഷെ ഈ കാര്യം അവർ പിന്നീട എവിടേയും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരുപക്ഷെ അവർക്ക് അത് അറിയില്ലായിരിക്കും. കാരണം താരങ്ങളെ വിളിക്കുമ്പോൾ അവർ പറയില്ല ഇങ്ങനെ ചാർമിള പറഞ്ഞിട്ടാണ് നിങ്ങളെ വിളിക്കുന്നത് എന്നൊന്നും. അവർ പറയുക തങ്ങൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ച നമ്പറാണ് എന്നൊക്കെയാണ്.’ ‘അതുകൊണ്ടായിരിക്കാം ചിലപ്പോൾ നയൻതാര എന്റെ പേര് എവിടേയും പറയാത്തത് എന്നും ചാർമിള പറയുന്നു
Leave a Reply