“രണ്ടാം വിവാഹവും അബദ്ധമായിരുന്നു” !! വ്യക്തി ജീവിതത്തിലെ തിരിച്ചടികൾ എന്റെ കരിയർ നശിപ്പിച്ചു ! നടി ചാർമിള തുറന്ന് പറയുന്നു !!
മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് നടി ചാർമിള, അനേകം ചിത്രങ്ങളും കൂടാതെ മനോഹരമായ ഒരുപാട് ഗാനങ്ങലും അവർ മലയാളത്തിന് സമ്മാനിച്ചിരുന്നു, കാബൂളി വാല, കമ്പോളം, ധനം, തുടങ്ങി 38 സിനിമകൾ മലയാളത്തിൽ മാത്രം ചാർമിള ചെയ്തിരുന്നു, പിന്നെ തമിഴിലും, കന്നടയിലും തെലുങ്കിലും അവർ സിനിമകൾ ചെയ്തിരുന്നു, ഒരു സമയത്ത് സൗത്ത് സിനിമയിൽ വളരെ തിരക്കുള്ള അഭിനേത്രിയായിരുന്നു ചാർമിള..
പക്ഷെ കുടുംബ ജീവിതത്തിൽ ആ വിജയം കൈവരിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല, ആദ്യ വിവാഹം നമുക്ക് ഏവർക്കും അറിയാവുന്ന ഒന്നാണ്, പ്രശസ്ത സിനിമ സീരിയൽ നടൻ കിഷോർ സത്യയുമായി ചാർമിളാ 1995 ൽ വിവാഹം കഴിച്ചിരുന്നു പക്ഷെ ദാമ്പത്യ ജീവിതത്തിൽ പൊരുത്തപ്പെടാൻ സാധിക്കാതിരുന്ന ഇരുവരും 1999 ൽ ആ ബന്ധം പിരിയുകയായിരുന്നു, അതിനു ശേഷം 2006 ൽ രാജേഷ് എന്ന ആളെ താരം വിവാഹം ചെയ്തിരുന്നു..
പക്ഷെ ആ ബന്ധവും അധിക നാൾ മുന്നോട്ട് പോയില്ല, 2014 ൽ അവസാനിച്ചു, ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്, ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം അഭിനയ രംഗത്ത് സജീമായിരിക്കുകയാണ് താരം, ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത ചാർമിള തന്റെ കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.. തന്റെ മകനുവേണ്ടിയാണ് താൻ അന്ന് സിനിമ ഉപേക്ഷിച്ചത് എന്ന് പറയുമ്പോൾ അവതാരക സ്വാസിക താരത്തിനോട് ചോദിക്കുന്നു മകൻ ജനിക്കുന്നതിനും മുമ്പും അഭിനയം നിർത്തിയല്ലോ അതിന്റെ കാരണം എന്തായിരുന്നു എന്ന്…
താൻ ഷാർജയിൽ ആയിരുന്ന നാല് വര്ഷം സിനിമയിൽ ഉണ്ടായിരുന്നില്ല, പക്ഷെ അത് തന്റെ ഇഷ്ടം കൊണ്ടല്ല വിവാഹത്തിന് ശേഷം തന്റെ ഭർത്താവ് അഭിനയിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് ചാർമ്മിള പറയുന്നു, അതെന്തിനാണ് സമ്മതിച്ചു കൊടുത്തത് എന്ന് സ്വാസിക ചോദിക്കുമ്പോൾ താരം പറയുന്നുണ്ട് ഒരു കുടുംബ ബന്ധം ആകുമ്പോൾ നമ്മൾ പരസ്പരം അഡ്ജസ്റ്മെന്റുകൾ ചെയ്യണം..
പക്ഷെ ആ ഒരു ചിന്ത എനിക്ക് മാത്രമേ തോന്നിയുള്ളൂ ഭർത്താവിന് അങ്ങയൊരു ചിന്ത ഇല്ലായിരുന്നു എന്നും താരം പറയുന്നു, എന്നാൽ പിന്നീട് അത് മണ്ടത്തരം ആയിരുന്നു എന്നും തെറ്റായ ഒരു താരുമാനം ആയി പോയി എന്നും തനിക്ക് തോന്നിയിരുന്നു, അതുകൊണ്ട് തനിക്ക് ഒരുപാട് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് തനിക്ക് വന്ന ‘സേതു’ നായിക വേഷം പോയി, പിന്നെ ഒരുപാട് ഹിറ്റ് സിനിമകളിലെ കഥാപാത്രങ്ങൾ ഒക്കെയും പോയി എന്നും നടി പറയുന്നു..
ഇപ്പോൾ തന്റെ മകൻ ആണ് തന്റെ ലോകം, അവനുവേണ്ടിയാണ് ഇനി തന്റെ ജീവിതം, മകന്റെ അച്ഛനുമായി പിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾക്ക് ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്, വിവാഹ മോചനം നേടി കഴിഞ്ഞപ്പോൾ പരസ്പരം ഉള്ള ഈഗോ ഒരുപാട് കുറഞ്ഞു, തന്റെ മകനു അവന്റെ അച്ഛനെ വേണം, അതുകൊണ്ട് അദ്ദേഹം വരുകയും മകനെ കാണുകയും ചെയ്യും. അത്രമാത്രം എന്നും താരം പറയുന്നു….
Leave a Reply